അരിക്കൊമ്പനെ മാറ്റിയാല്‍ പ്രശ്നം തീരുമോ? ഇന്ന് അരിക്കൊമ്പനാണെങ്കിൽ മറ്റൊരാന നാളെ ആ സ്ഥാനത്തേക്ക് വരും; ശാശ്വത പരിഹാരമാണ് ഇക്കാര്യത്തിൽ വേണ്ടത്; ആനയുടെ ആക്രമണം തടയാൻ എന്ത് നടപടികൾ സർക്കാർ സ്വീകരിച്ചു? ആനയെ അതിന്‍റെ ആവാസ വ്യവസ്ഥയിൽ നിന്ന് മാറ്റുന്നതിനേക്കാൾ നല്ലത് ജനങ്ങളെ മാറ്റി പാര്‍പ്പിക്കുന്നതല്ലേ? തുറന്നടിച്ച് ഹൈക്കോടതി

അരിക്കൊമ്പനെ ഉടൻ മയക്കുവെടി വെച്ച് പിടിക്കുവാനുള്ള തത്രപ്പാടിലാണ് സംസ്ഥാനം. എന്നാൽ ആ നീക്കത്തിൽ ഹൈക്കോടതിക്ക് വലിയ താൽപര്യമില്ല. ഇന്ന് ഹൈക്കോടതി ഈ കേസ് പരിഗണിച്ചപ്പോൾ അക്ഷരാർത്ഥത്തിൽ സർക്കാരിനോട് നിർണായകമായ പല കാര്യങ്ങളും ഹൈക്കോടതി ചോദിച്ചു.
കാട്ടാന അരിക്കൊമ്പനെ ഉടൻ മയക്കുവെടി വെച്ച് പിടിക്കുന്നതിനോട് ഹൈക്കോടതിക്ക് അത്ര താല്പര്യമില്ല . ആനകളെ പിടികൂടുന്നതിന് മാർഗരേഖ വേണമെന്ന് കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. അരിക്കൊമ്പനെ മാറ്റിയാല്‍ പ്രശ്നം തീരുമോ? ഇന്ന് അരിക്കൊമ്പനാണെങ്കിൽ മറ്റൊരാന നാളെ ആ സ്ഥാനത്തേക്ക് വരും.
ശാശ്വത പരിഹാരമാണ് ഇക്കാര്യത്തിൽ വേണ്ടത്. ആനയുടെ ആക്രമണം തടയാൻ എന്ത് നടപടികൾ സർക്കാർ സ്വീകരിച്ചു?ആനയെ പിടികൂടുക എന്നത് പരിഹാരമല്ല, ആനയെ പിടികൂടി കൂട്ടിലടച്ചിട്ട് എന്ത് കാര്യം? പിടികൂടിയിട്ട് പിന്നെയെന്ത് ചെയ്യും? കാട്ടാനയെ അവിടെനിന്ന് മാറ്റിയാൽ പ്രശ്നം തീരുമോ ? ഈ പ്രത്യേക സാഹചര്യത്തിൽ ജനങ്ങളെ പുനരധിവസിപ്പിക്കുന്നതാണ് നല്ലത്. ആനയെ അതിന്‍റെ ആവാസ വ്യവസ്ഥയിൽ നിന്ന് മാറ്റുന്നതിനേക്കാൾ നല്ലത് ജനങ്ങളെ മാറ്റി പാര്‍പ്പിക്കുന്നതല്ലേ?
ആളുകളെ മാറ്റി തുടങ്ങിയാൽ മൊത്തം പഞ്ചായത്ത് തന്നെ മാറ്റേണ്ടി വരും എന്ന് കക്ഷി ചേർന്ന വക്കീലന്മാരിൽ ചിലർ വ്യക്തമാക്കി. 2003 ന് ശേഷം നിരവധി കോളനികൾ ഈ മേഖലയിൽ ഉണ്ടായിട്ടില്ലേയെന്നായിരുന്നു അതിന് കോടതി മറു ചോദ്യമുന്നയിച്ചത്. ശാശ്വത പരിഹാര നിർദേശങ്ങൾ സമർപ്പിക്കണമെന്നും സർക്കാരിനോട് കോടതി നിർദേശിച്ചു.പിടികൂടിയ ആനയെ കോടനാട് ആന പരിശീലന കേന്ദ്രത്തിലേക്ക് മാറ്റാമെന്ന് സർക്കാർ മറുപടി നല്‍കി.
അപ്പോൾ സ്വാഭാവിക ആവാസവ്യവസ്ഥ എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് അറിയുമോ എന്നായിരുന്നു കോടതി സർക്കാരിനോട് ചോദിച്ചത്. അഞ്ചംഗ വിദ്ഗധ സമിതിയെ വെച്ച് തീരുമാനമെടുക്കാമെന്നാണ് കോടതി അറിയിച്ചു. അരിക്കൊമ്പനെ ഉടൻ പിടികൂണമെന്നാണ് സർക്കാർ കോടതിയോട് ഉന്നയിച്ച ആവശ്യം. ഇത്തരത്തിൽ നിർണായകമായ ചോദ്യങ്ങളാണ് ഹൈക്കോടതി ഉയന്നയിച്ചത്.
https://www.facebook.com/Malayalivartha