ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയതിനെതിരെ അപ്പീല്‍ നല്‍കി വെള്ളാപ്പള്ളി നടേശന്‍

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി വെള്ളാപ്പള്ളി നടേശന്‍. തുടര്‍ച്ചയായി റിട്ടേണ്‍ സമര്‍പ്പിച്ചില്ല എന്ന സിംഗിള്‍ ബെഞ്ചിന്റെ കണ്ടെത്തലില്‍ തെറ്റുണ്ടെന്നും അതുകൊണ്ട് അയോഗ്യത നിലനില്‍ക്കില്ലെന്നുമാണ് അപ്പീലിലെ വെള്ളാപ്പള്ളിയുടെ വാദം.
കഴിഞ്ഞ ദിവസമാണ് കമ്പനി നിയമപ്രകാരം റജിസ്റ്റര്‍ ചെയ്ത സ്ഥാപനം കഴിഞ്ഞ 9 വര്‍ഷമായി വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിച്ചില്ലെന്ന് കണ്ടെത്തി വെള്ളാപ്പള്ളി നടേശനെയും വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി അടക്കമുള്ള ബോര്‍ഡ് അംഗങ്ങളെയും ഹൈക്കോടതി അയോഗ്യരാക്കിയത്.
മൂന്നുവര്‍ഷം തുടര്‍ച്ചയായി റിട്ടേണ്‍ സമര്‍പ്പിക്കാതെ ഇരുന്നാല്‍ മാത്രമേ സെക്ഷന്‍ 164( 2) ബാധകമാവുകയുള്ളൂ. നിലവില്‍ സ്‌റ്റേ ചെയ്ത ഒരു നിയമത്തെ അടിസ്ഥാനമാക്കിയാണ് സിംഗിള്‍ ബെഞ്ച് അയോഗ്യത കല്‍പ്പിച്ചത്. കേന്ദ്ര സര്‍ക്കാര്‍ കമ്പനി നിയമപ്രകാരം ഡിന്‍ നമ്പറുകള്‍ അപ്പീലര്‍മാര്‍ ഹാജരാക്കിയിരുന്നു.ഡിന്‍ നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഒരു നിയമവും രൂപീകരിച്ചിട്ടില്ല. കൂടാതെ എസ്എന്‍ഡിപി യോഗം സംസ്ഥാനത്തിന് പുറത്തും പ്രവര്‍ത്തിക്കുന്ന കമ്പനിയാണെന്നുമാണ് അപ്പീലിലെ വെള്ളാപ്പള്ളി നടേശന്റെ വാദം. ദേശീയ ട്രിബ്യൂണലിന് മാത്രമാണ് കമ്പനി ഡയറക്ടര്‍മാരെ അയോഗ്യരാക്കാന്‍ ആവുകയെന്നും അപ്പീലില്‍ പറയുന്നുണ്ട്.
https://www.facebook.com/Malayalivartha





















