കേരളത്തില്‍ വരും ദിവസങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് മുതല്‍ മാര്‍ച്ച് 20 വരെ കേരളത്തില്‍ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ലക്ഷദ്വീപ് തീരത്തിന് സമീപമായി രൂപപ്പെട്ട ചക്രവാദച്ചുഴിയാണ് നിലവിലെ മഴയ്ക്ക് പ്രധാന കാരണം. ഇതിന് പുറമെ വടക്കന്‍ തമിഴ്‌നാട് തീരത്തിന് മുകളിലായി മറ്റൊരു ചക്രവാദച്ചുഴിയും നിലനില്‍ക്കുന്നുണ്ട്. ഈ രണ്ട് പ്രതിഭാസങ്ങളുടെയും സ്വാധീനഫലമായിട്ടാണ് കേരളത്തില്‍ മഴ സജീവമാകുന്നത്. തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും മഴ കൂടുതല്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
https://www.facebook.com/Malayalivartha





















