മാന്നാര്‍ മത്തായി സ്പീക്കിംഗല്ല... അയ്യായിരം രൂപയ്ക്ക് അഞ്ചു ദിവസത്തേക്ക് ഭാര്യയായി അഭിനയിക്കാമെന്ന കരാറില്‍ യുവാവിനൊപ്പം പോയി സീരിയല്‍ നടി; കളി കാര്യമായതോടെ സുഹൃത്തിനെ നടി വിവരം അറിയിച്ചു; പൊലീസെത്തി മോചിപ്പിച്ചു

വിവാഹം കഴിച്ചതായി അഭിനയിപ്പിക്കുന്ന നിരവധി സിനിമകളാണുള്ളത്. എന്നാല്‍ സിനിമാകഥയെക്കാളും വെല്ലുന്ന സംഭവമാണ് ഉത്തരേന്ത്യയില്‍ ഉണ്ടായത്. അയ്യായിരം രൂപയ്ക്ക് അഞ്ചു ദിവസത്തേക്ക് ഭാര്യയായി അഭിനയിക്കാമെന്ന കരാറില്‍ യുവാവിനൊപ്പം പോയ സീരിയല്‍ നടിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയെ.
അഭിനയമല്ലെന്നും നടന്നത് യഥാര്‍ഥ വിവാഹമാണെന്നും ആറാം ദിനം യുവാവ് പറഞ്ഞതോടെയാണ് താന്‍ കുടുങ്ങിയതാണെന്ന് നടി അറിയുന്നത്. തുടര്‍ന്ന് സുഹൃത്തിനെ നടി വിവരം അറിയിക്കുകയും ചെയ്തു. ഇതോടെ പൊലീസെത്തി സംഭവം കൊഴുപ്പിച്ചു.
സുഹൃത്ത് ആയിഷയുടെ ഭര്‍ത്താവ് കരണ്‍ മുഖേനയാണ് 21 വയസ്സുകാരിയായ നടിക്ക് മുകേഷ് എന്നയാളുടെ 'ഭാര്യയായി' അഭിനയിക്കാനുള്ള അവസരം ലഭിച്ചത്. മുകേഷിന്റെ വീട്ടുകാരെ വിശ്വസിപ്പിക്കാന്‍ ഭാര്യയായി അഭിനയിക്കണമെന്ന് കരണ്‍ ആവശ്യപ്പെട്ടു. ഇതിനായി 5,000 രൂപയും വാഗ്ദാനം ചെയ്തു.
തുടര്‍ന്ന് മാര്‍ച്ച് 12ന്, കരണും യുവതിയും മധ്യപ്രദേശിലെ മന്ദ്സൗര്‍ ഗ്രാമത്തിലെത്തി. അവിടെ വച്ച് കരണിന്റെ പരിചയക്കാരനായ മുകേഷിനെ കണ്ടുമുട്ടി. വീട്ടുകാരുടെ മുന്നില്‍ ഭാര്യയായി അഭിനയിക്കണമെന്ന 'ഓഫര്‍' യുവതി സ്വീകരിക്കുകയും മുകേഷിന്റെ കുടുംബത്തോടൊപ്പം ഒരു ക്ഷേത്രത്തില്‍ വച്ച് വിവാഹിതരാവുകയും ചെയ്തു. മുകേഷിനൊപ്പം വീട്ടിലായിരുന്നു താമസം.
ആറാം ദിനം യുവതി തിരികെ പോകണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, ഇത് യഥാര്‍ഥ വിവാഹമാണെന്നും കരണിന് വിവാഹത്തിനായി പണം നല്‍കിയെന്നും പറഞ്ഞ് മുകേഷ് യുവതിയെ വിട്ടയക്കാന്‍ തയാറായില്ല. കുടുങ്ങിയതാണെന്ന് മനസ്സിലായ യുവതി മുംബൈയിലുള്ള സുഹൃത്തിനെ വിവരം അറിയിച്ചു.
തുടര്‍ന്ന് സുഹൃത്ത് ധാരാവി പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസെത്തി യുവതിയെ സുരക്ഷിതമായി മുംബൈയിലേക്ക് തിരികെകൊണ്ടുവന്നു. മുകേഷ്, യുവതിയുടെ സുഹൃത്ത് ആയിഷ, അവരുടെ ഭര്‍ത്താവ് കരണ്‍ എന്നിവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
അങ്ങ് മുംബൈയില്‍ ഇത്തരം കഥകള്‍ അരങ്ങേറുമ്പോള്‍ കേരളത്തിലും സീരിയല്‍ കഥകള്‍ ചര്‍ച്ചയാകുകയാണ്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയില്‍. പ്രതികളെന്ന് സംശയിക്കുന്ന മലപ്പുറം പരപ്പനങ്ങാടി, തിരൂരങ്ങാടി സ്വദേശികളായ രണ്ടുപേരാണ് കസ്റ്റഡിയിലുള്ളത്. ലഹരി കലര്‍ന്ന ജ്യൂസ് നല്‍കി പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി.
കോഴിക്കോട് എത്തിച്ചത് സീരിയില്‍ നടിയാണെന്നും യുവതി പൊലീസിന് മൊഴി നല്‍കിയിരുന്നു. കസ്റ്റഡിയിലുള്ളവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. തങ്ങളെ കെണിയില്‍പ്പെടുത്തിയതാണെന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം പൊലീസ് നടത്തിവരികയാണ്.
ഈ മാസം നാലിനാണ് കേസിന് ആസ്പദമായ സംഭവമുണ്ടാകുന്നത്. കോട്ടയം സ്വദേശിനിയായ യുവതിയെ സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കി കാരപ്പറമ്പിലെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ചു എന്നാണ് പരാതി. കോഴിക്കോട് സ്വദേശിനിയായ നടിയാണ് യുവതിയെ സിനിമയില്‍ അവസരമുണ്ടെന്ന് പറഞ്ഞ് സമീപിക്കുന്നത്.
പിന്നീട് സിനിമയുടെ സ്‌ക്രീനിങ്ങ് ഉണ്ടെന്ന് പറഞ്ഞ് കാരപ്പറമ്പിലെ ഫ്ലാറ്റിലെത്തിച്ചു. ഫ്ലാറ്റു വരെ സീരിയല്‍ നടി തന്നോടൊപ്പം ഉണ്ടായിരുന്നു. ഫ്ലാറ്റിലുണ്ടായിരുന്ന സിനിമാക്കാരെന്നു പറയുന്ന രണ്ടുപേര്‍ ലഹരികലര്‍ന്ന പാനീയം നല്‍കി പീഡിപ്പിച്ചുവെന്നുമാണ് യുവതി പരാതിയില്‍ പറയുന്നത്. ഇടനിലക്കാരിയായ നടിയെയും പൊലീസ് ചോദ്യം ചെയ്തതായാണ് സൂചന.
"
https://www.facebook.com/Malayalivartha