ഇടുക്കിയില്‍ യുവാവ് ഭാര്യാമാതാവിനെ കോടാലി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി

ഇടുക്കിയില്‍ മുരിക്കാശേരിക്കു സമീപം വാത്തിക്കുടിയില്‍ യുവാവ് ഭാര്യാമാതാവിനെ കോടാലി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. വാത്തിക്കുടി ആമ്പക്കാട്ട് ഭാസ്‌കരന്റെ ഭാര്യ രാജമ്മ (60) ആണു മരിച്ചത്.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഭാസ്‌കരനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം 4ന് വാത്തിക്കുടിയില്‍ ഭാസ്‌കരന്റെ വീട്ടിലാണു സംഭവം നടന്നത്.
സംഭവത്തിനുശേഷം പണിക്കന്‍കുടി കുന്നുംപുറത്ത് സുധീഷ് (36) കടന്നുകളഞ്ഞു. ഭാസ്‌കരന്റെ മൂത്ത മകള്‍ രജിതയുടെ ഭര്‍ത്താവാണു സുധീഷ്.
സ്വകാര്യ ആശുപത്രിയില്‍ നഴ്‌സാണു രജിത. ഇന്നലെ മദ്യപിച്ചെത്തിയ സുധീഷ് രജിതയുമായി വഴക്കുണ്ടാക്കി. ഇതു ചോദ്യം ചെയ്ത ഭാസ്‌കരനെ തലയ്ക്കടിച്ചു. ഇതുകണ്ട് തടയാനായി ശ്രമിച്ചപ്പോഴാണു രാജമ്മയെ ആക്രമിച്ചത്. അതേസമയം യുവാവിനായി തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നു മുരിക്കാശേരി പൊലീസ് .
https://www.facebook.com/Malayalivartha