കുമളിയിൽ നിന്നും 6 കിലോമീറ്റർ മാത്രം... അരിക്കൊമ്പൻ വരുന്നു! തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക്...

കാടുകടത്തിവിട്ട് ആഴ്ചകൾ പിന്നിടുമ്പോഴും അരിക്കൊമ്പൻ തന്നെയാണ് ഇപ്പോഴും എല്ലായിടത്തും ചർച്ചാവിഷയം. സമൂഹമാധ്യമങ്ങളിലും അരിക്കൊമ്പൻ തന്നെയാണ് ഹീറോ. ചിന്നക്കനാലില്‍ ഭീതി പരത്തിയതിനെ തുടര്‍ന്ന് പിടികൂടി പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ട കാട്ടാന അരിക്കൊമ്പന്‍ കുമളിക്ക് സമീപമെത്തിയതായി റിപ്പോര്‍ട്ട്.
കുമളി ടൗണില്‍ നിന്ന് ആകാശദൂരം അനുസരിച്ച് അരിക്കൊമ്പൻ കുമളിക്ക് ആറു കിലോമീറ്റർ വരെ അടുത്തെത്തിയെന്നാണ് വിവരം. പെരിയാർ വന്യജീവി സങ്കേതത്തോട് അതിർത്തി പങ്കിടുന്ന ജനവാസമേഖലയാണ് കുമളി. ധാരാളം ജനങ്ങൾ ഇവിടെ കൂട്ടമായി താമസിക്കുന്നുണ്ട്. ആകാശദൂരം കണക്കാക്കുമ്പോഴാണ് ആറ് കിലോമീറ്റർ. കാൽനടയായുള്ള ദൂരം പരിഗണിക്കുമ്പോൾ ജനവാസമേഖലയിൽ നിന്ന് ഇതിൽ കൂടുതൽ ദൂരമുണ്ടാകും.
തുടര്‍ന്ന് ആനയെ തുറന്നുവിട്ട മേദകാനം ഭാഗത്തേക്ക് മടങ്ങിയെന്ന് ജിപിഎസ് കോളറില്‍ നിന്നുള്ള സിഗ്നലിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ജിപിഎസ് കോളറില്‍ നിന്നുള്ള വിവരങ്ങള്‍ തേക്കടിയിലെ കേന്ദ്രത്തില്‍ നിന്ന് വനംവകുപ്പ് നിരീക്ഷിക്കുന്നുണ്ട്. കാടിനുള്ളില്‍ വി.എച്ച്.എഫ് ആന്റിനയില്‍ നിന്നുള്ള സിഗ്നല്‍ പരിശോധിച്ചും നിരീക്ഷണം തുടരുകയാണ്.
പെരിയാർ വന്യജീവി സങ്കേതത്തിൽ ഇറക്കിവിട്ട അതേ സ്ഥലത്തേക്ക് കഴിഞ്ഞ ദിവസം തന്നെ അരിക്കൊമ്പൻ തിരിച്ചെത്തിയിരുന്നു എന്നാണ് വിവരം. അരിക്കൊമ്പൻ പെരിയാറിലെ സീനിയർ ഓട എന്ന ഭാഗത്തുള്ളതായി കണ്ടെത്തിയിരുന്നു. ആറു ദിവസം മുൻപാണ് ആന തമിഴ്നാട്ടിൽ നിന്ന് കേരളത്തിന്റെ വനമേഖലയിൽ പ്രവേശിച്ചത്.
വനപാലകർക്കുവേണ്ടി നിർമിച്ച ഷെഡ് ഞായറാഴ്ച അരിക്കൊമ്പൻ തകർത്തിരുന്നു. ഇവിടെ ഉണ്ടായിരുന്ന ജീവനക്കാർ ഓടി രക്ഷപ്പെട്ടു. ശേഷം മേദകാനത്ത് നിന്ന് ആന തമിഴ്‌നാട് അതിര്‍ത്തി കടന്ന് മേഘമലയില്‍ എത്തിയിരുന്നു. അവിടെ നിന്നും വനം വകുപ്പ് ഉള്‍ക്കാട്ടിലേക്ക് ഓടിച്ചു വിട്ട ആന തിരികെ മേദകാനം ഭാഗത്തെത്തി.
ജി.പി.എസ് കോളറിൽ നിന്നുള്ള വിവങ്ങളിൽ നിന്നാണ് അരിക്കൊമ്പന്റെ സഞ്ചാരപാത വനംവകുപ്പ് നിരീക്ഷിക്കുന്നത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വനംവകുപ്പ് അറിയിച്ചു. മേദകാനം ഭാഗത്ത് വകുപ്പിന് ക്യാംപ് ഷെഡുണ്ട്. മുഴുവൻ സമയവും ആന നിരീക്ഷണത്തിലാണെന്നും വനംവകുപ്പ് കൂട്ടിച്ചേർത്തു.
വനം വകുപ്പ് വാച്ചര്‍മാരുടെ ഷെഡ് അടക്കം തകര്‍ത്തതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇന്നലെയാണ് അരിക്കൊമ്പൻ കുമിളിക്കു സമീപം എത്തിയതെന്നാണ് ജിപിഎസ് കോളറിൽനിന്നുള്ള വിവരങ്ങൾ വച്ച് വനംവകുപ്പ് അറിയിച്ചത്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വനംവകുപ്പ് വിശദീകരിക്കുന്നു.
അതോടൊപ്പം അരിക്കൊമ്പൻ വീണ്ടും ഇവിടേക്ക് എത്താനുളള സാധ്യത നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയത്. മേദകാനം ഭാഗത്ത് നിന്നും അരിക്കൊമ്പൻ വീണ്ടും തമിഴ്‌നാട് ഭാഗത്തേക്ക് പോയി. തമിഴ്‌നാട്ടിലെ മേഘമലയിൽ ജനവാസ മേഖലയിൽ ഇറങ്ങി അരിക്കൊമ്പന്‍ ഭീതി പരത്തിയിരുന്നു. കഴിഞ്ഞ ഏതാനും നാളായി മേഘമല ഭാഗത്താണ് അരിക്കൊമ്പൻ നിലയുറപ്പിച്ചിരുന്നത്.
ജനവാസ മേഖലയിൽ ഇറങ്ങിയതിനെ തുടർന്ന് തമിഴ്‌നാട് വനംവകുപ്പ് വലിയ തോതിൽ നിരീക്ഷണം തുടർന്നിരുന്നു. ആറു ദിവസം മുൻപാണ് ആന തമിഴ്നാട്ടിൽ നിന്ന് കേരളത്തിന്റെ വനമേഖലയിൽ പ്രവേശിച്ചത്. വനപാലകർക്കുവേണ്ടി നിർമിച്ച ഷെഡ് ഞായറാഴ്ച അരിക്കൊമ്പൻ തകർത്തിരുന്നു. ഇവിടെ ഉണ്ടായിരുന്ന ജീവനക്കാർ ഓടി രക്ഷപ്പെട്ടു. അരിക്കൊമ്പന്റെ ആക്രമണം ഭയന്ന് മേഘമലയിൽ വിനോദസഞ്ചാരികൾക്ക് തമിഴ്നാട് വനം വകുപ്പ് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം ഇനിയും നീക്കിയിട്ടില്ല.
അരിക്കൊമ്പൻ ആകാശദൂരം അനുസരിച്ച് കുമളിക്ക് ആറു കിലോമീറ്റർ അടുത്തെത്തി എന്നു പറയുമ്പോഴും, കൊമ്പന്റെ വിഹാര കേന്ദ്രമായ ചിന്നക്കനാലിലേക്ക് എത്തുക അത്ര എളുപ്പമല്ലെന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല, തമിഴ്നാടിന്റെ വനമേഖലയിൽ ഉൾപ്പെടെ അരിക്കൊമ്പൻ ഇതിനകം യാത്ര ചെയ്തെങ്കിലും ചിന്നക്കനാലിലേക്കു മടങ്ങുന്നതിന്റെ യാതൊരു സൂചനയും ലഭ്യമല്ലെന്നും വനംവകുപ്പ് പറയുന്നു.
അരിക്കൊമ്പന്റെ ആക്രമണം ഭയന്ന് മേഘമലയിൽ വിനോദസഞ്ചാരികൾക്ക് തമിഴ്നാട് വനം വകുപ്പ് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം ഇനിയും നീക്കിയിട്ടില്ല. ആന പെരിയാർ വന്യജീവി സങ്കേതത്തിലേക്കു മാറിയിട്ട് ആറു ദിവസം കഴിഞ്ഞെങ്കിലും ഇനിയും മടങ്ങിവരാനുള്ള സാധ്യത തമിഴ്നാട് തള്ളിക്കളയുന്നില്ല. അതിനാൽ നിരീക്ഷണത്തിനായി നിയോഗിച്ചിരിക്കുന്ന സംഘങ്ങളോട് അവിടെ തുടരാനാണു നിർദേശിച്ചിരിക്കുന്നത്.
കടുത്ത ഭീതി വിതച്ചശേഷം ആറു ദിവസം മുൻപാണ് അരിക്കൊമ്പൻ തമിഴ്നാട്ടിൽ നിന്ന് കേരളത്തിന്റെ വനമേഖലയിൽ പ്രവേശിച്ചത്. അരിക്കൊമ്പന്റെ ആക്രമണം ഭയന്ന് തമിഴ്‌നാട്ടിലെ മേഘമലയിൽ വിനോദസഞ്ചാരികൾക്ക് തമിഴ്നാട് വനം വകുപ്പ് നിരോധനം ഇപ്പോഴും തുടരുകയാണ്. ഇവിടെ ഒരു വീടിനുനേരെ ആന ആക്രമണം നടത്തിയെന്നും റിപ്പോർട്ടുണ്ടായിരുന്നു.
ഞായറാഴ്ച വനപാലകർക്കുവേണ്ടി നിർമിച്ച ഷെഡ് അരിക്കൊമ്പൻ തകർത്തിരുന്നു. ജീവനക്കാർ ഓടി രക്ഷപ്പെടുകയായിരുന്നു.ആന പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് കടന്നെങ്കിലും തങ്ങളുടെ വനമേഖലയിൽ തമിഴ്നാട് ഇപ്പോഴും ശക്തമായ നിരീക്ഷണം തുടരുകയാണ്. നിരീക്ഷണത്തിനായി നിയോഗിച്ചിരുന്ന സംഘത്തോട് അവിടത്തന്നെ തുടരാനാണ് നിർദേശം നൽകിയിരിക്കുന്നത്.
ആന മടങ്ങിവരാനുള്ള സാദ്ധ്യത പരിഗണിച്ചാണ് ഇത്. ഇടുക്കി ചിന്നക്കനാൽ മേഖലയിൽ വ്യാപക നാശനഷ്ടമുണ്ടാക്കുകയും നിരവധി പേരെ കൊലപ്പെടുത്തുകയും ചെയ്ത അരിക്കൊമ്പനെ ഏപ്രിൽ 29നാണ് മയക്കുവെടി വെച്ച് പിടികൂടിയത്. തുടർന്ന് ജി.പി.എസ് കോളർ ഘടിപ്പിച്ച് പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിടുകയായിരുന്നു.
https://www.facebook.com/Malayalivartha