റോഡ് പണിയുടെ പേരില്‍ പണമനുവദിച്ച പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

ചെയ്യാത്ത റോഡ് പണിയുടെ പേരില്‍ പണമനുവദിച്ച പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. മല്ലശ്ശേരിപ്രമാടം റോഡിലെ പണിയുടെ പേരില്‍ ബില്ലുമാറിയ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ബിനു, അസിസ്റ്റന്റ് എന്‍ജിനീയര്‍ അഞ്ജു സലീം എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസാണ് കൃത്രിമം കാണിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപപടി സ്വീകരിച്ചത്.
നടപടി നേരിട്ട ഉദ്യോഗസ്ഥര്‍ മല്ലശ്ശേരിപ്രമാടം റോഡില്‍ ക്രാഷ് ബാരിയര്‍ സ്ഥാപിക്കാതെ തന്നെ കരാറുകാരന് ബില്ല് മാറി നല്‍കുകയായിരുന്നു. ചെയ്യാത്ത റോഡ് നിര്‍മാണത്തിന്റെ പേരില്‍ അഞ്ച് ലക്ഷം രൂപയാണ് ഇവര്‍ അനുവദിച്ച് നല്‍കിയത്. അതേസമയം കഴിഞ്ഞ മാര്‍ച്ച് 23ന് മന്ത്രി മുഹമ്മദ് റിയാസ് പൊതുമരാമത്ത് വകുപ്പിന്റെ ആര്‍കിടെക്ട് വിങില്‍ നടത്തിയ പരിശോധനയില്‍ ഓഫീസ് ഭരണത്തിലും, പ്രവര്‍ത്തനത്തിലും ഗുരുതരമായ വീഴ്ചയുണ്ടായതായി കണ്ടെത്തിയിരുന്നു.
പ്രധാനപ്പെട്ട രജിസ്റ്ററുകളും രേഖകളും കൃത്യമായി സൂക്ഷിക്കുന്നതില്‍ ഉള്‍പ്പെടെ ഗുരുതരമായ വീഴ്ചയുണ്ടായതായും ജീവനക്കാരില്‍ പലരും കൃത്യ സമയത്ത് ഹാജരാകാറില്ല എന്നതും വ്യക്തമായതിനെ തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു, മന്ത്രി മുഹമ്മദ് റിയാസിന്റെ നിര്‍ദേശപ്രകാരം ചീഫ് ആര്‍ക്കിടെക്ടിനെയും ഡെപ്യൂട്ടി ചീഫ് ആര്‍ക്കിടെക്ടിനെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്.
https://www.facebook.com/Malayalivartha