മാങ്ങ മോഷ്ടിച്ചെന്ന പേരില്‍ പതിനേഴുകാരന് ക്രൂര മര്‍ദ്ദനം...

മാങ്ങ മോഷ്ടിച്ചെന്ന പേരില്‍ പതിനേഴുകാരനെ ക്രൂരമായി മര്‍ദ്ദിച്ചവര്‍ക്കെതിരെ കേസെടുത്തു. ഞായറാഴ്ചയാണ് സംഭവം നടന്നത്. മാങ്ങയും പണവും മോഷ്ടിച്ചെന്നാരോപിച്ച് പട്ടികജാതിക്കാരനായ 17കാരനെ ഇവര്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. പാലക്കാട് എരുത്തമ്പേതിയില്‍ പരമശിവം, ഭാര്യ ജ്യോതി മണി, മകന്‍ വസന്ത് എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
കുട്ടി മോഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യം കണ്ടതിന് ശേഷമാണ് മര്‍ദ്ദിച്ചത് എന്നാണ് പ്രതികള്‍ പൊലീസിനെ അറിയിച്ചത്. ചെരുപ്പും വടിയും ഉപയോഗിച്ചായിരുന്നു പ്രതികള്‍ കുട്ടിയെ മര്‍ദ്ദിച്ചത്. കൊഴിഞ്ഞാമ്പാറ പൊലീസാണ് പരാതി ലഭിച്ചതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തത്.
https://www.facebook.com/Malayalivartha