ഓപ്പറേഷൻ ടിമ്പർ എന്ന പേരിൽ അന്യായമായി വൻ തുക പിഴ ചുമത്തുകയും അന്യായമായി ഡ്രൈവർമാരുടെ ലൈസൻസ് റദ്ദ് ചെയ്യുന്ന നടപടി പിൻവലിക്കുക; ടിമ്പർ ലോറി തൊഴിലാളികളുടെ പ്രതിക്ഷേധം ശക്തമാകുന്നു; ജൂൺ ഒന്ന് മുതൽ സംസ്ഥാന വ്യാപകമായി അനിശ്ചിത കാല പണിമുടക്ക് തുടങ്ങി

ടിമ്പർ ലോറി തൊഴിലാളികളെ ജീവിക്കാൻ അനുവദിക്കുക എന്നാവശ്യവുമായി ലോറി തൊഴിലാളികളുടെ പ്രതിക്ഷേധം ശക്തമാകുന്നു. ഓപ്പറേഷൻ ടിമ്പർ എന്ന പേരിൽ അന്യായമായി വൻ തുക പിഴ ചുമത്തുകയും അന്യായമായി ഡ്രൈവർമാരുടെ ലൈസൻസ് റദ്ദ് ചെയ്യുന്ന നടപടി പിൻവലിക്കുക എന്നതാണ് പ്രധാന ആവശ്യം. ജൂൺ ഒന്നു മുതൽ സംസ്ഥാനവ്യാപകമായി ടിപ്പർ ലോറി ഡ്രൈവേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ അനിശ്ചിതകാലത്തേക്ക് തൊഴിൽ നിർത്തിവെച്ച് പ്രതിഷേധിക്കുന്നു.
വലിയ തോതിൽ ലോഡ് കൊണ്ടുപോകാൻ പറ്റുന്ന വാഹനങ്ങൾ വരികയും അതിനനുസരിച്ച് നിയമങ്ങൾ മാറാതിരിക്കുകയും ചെയ്തതിനാലാണ് ഓപ്പറേഷൻ ടെമ്പർ ഇപ്പോൾ ലോറി ഡ്രൈവേഴ്സിനും ലോറി ഓണേഴ്സിനും ഒരു പ്രശ്നമായി മാറിയിരിക്കുന്നത്. കാലഹരണപ്പെട്ട ഈ നിയമം പരിശോധിച്ച് പരിഷ്കരിക്കണം വേണം എന്നാണ് ടിമ്പർ ലോറി ഡ്രൈവേഴ്സ് അസോസിയേഷന്റെ ആവശ്യം.
ഇതുപോലുള്ള പല നിയമങ്ങളും ഇന്ന് കാലഹരണപ്പെട്ടെങ്കിലും അതൊന്നും കാണാനോ അതിനൊരു പരിഹാരം കണ്ടുപിടിക്കാനോ നിയമം പരിഷ്കരിക്കാനോ ഗവൺമെൻറ് നിയമസഭകളോ തയ്യാറാകാത്തിടത്തോളം ഇതുപോലുള്ള സമരങ്ങൾ കേരളത്തിൽ നടന്നുകൊണ്ടിരിക്കേണ്ടിവരുന്നു. എന്തെങ്കിലും ഒരു നിയമത്തിന്റെ പേര് കേൾക്കുമ്പോൾ കണ്ണടച്ച് ജനങ്ങളുടെ മേൽ കുതിര കയറുന്ന ഉദ്യോഗസ്ഥർ നമ്മുടെ നാടിൻറെ വലിയൊരു ശാപമാണ്.
ഉദ്യോഗസ്ഥർ വിചാരിച്ചാൽ തന്നെ പരിഹരിക്കാവുന്ന വളരെ ചെറിയ കാര്യങ്ങൾക്ക് പോലും അവർ മുന്നിട്ടിറങ്ങാതെ സാധാരണ തൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു. ഗവൺമെന്റിന്റെ ഭാഗത്തുനിന്നും യാതൊരു തരത്തിലുള്ള നടപടികളും ഇത്തരത്തിലുള്ള നിയമങ്ങൾക്കും നിയമപരിഷ്കരണങ്ങൾക്കും ഉണ്ടാവുന്നുമില്ല. ഗവൺമെൻറ് ആകെ നോക്കുന്നത് ഒന്നിന് പിറകെ ഒന്നായി ജനങ്ങളിൽ നിന്നും പണം പിരിക്കുക എന്ന കാര്യം മാത്രമാണ്. അതുകൊണ്ടുതന്നെ ഇപ്പോൾ നേരിടുന്ന ഈ ഒരു പ്രശ്നം പരിഹരിക്കുന്നതുവരെ അനിശ്ചിതകാല സമരം നടത്തി മുന്നോട്ടു പോകാൻ തന്നെയാണ് ടിംബർ ലോറി ഡ്രൈവേഴ്സ് അസോസിയേഷന്റെ തീരുമാനം.
https://www.facebook.com/Malayalivartha