പത്തു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിനു 83 വര്‍ഷം തടവുശിക്ഷ

പത്തു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിനു 83 വര്‍ഷം തടവുശിക്ഷ. പുളിങ്ങോം പാലാം തടം കാണിക്കാരന്‍ കെ.ഡി. രമേശിനെ (32) ആണ് ശിക്ഷിച്ചത്. 83 വര്‍ഷം തടവിനു പുറമെ 1.15 ലക്ഷം രൂപ പിഴയും ചുമത്തി. തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി ജഡ്ജി ആര്‍.രാജേഷ് ആണ് വിധി പറഞ്ഞത്.
അഞ്ച് വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. 2018 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. പയ്യന്നൂര്‍ സിഐ ആയിരുന്ന എം.പി. ആസാദ് ചെറുപുഴ എസ്‌ഐ എം.എന്‍.ബിജോയ് എന്നിവരാണ് കേസ് അന്വേഷിച്ചത്. വാദി ഭാഗത്തിന് വേണ്ടി സ്‌പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ജോസ് ഹാജരായി.
https://www.facebook.com/Malayalivartha