പിണറായിയെ പേടിച്ച് കാട്ടുതീ പോലും മാറി..ലോകകേരള സഭയ്ക്ക് ന്യൂയോർക്കിൽ തുടക്കമായി..പൊതുസമ്മേളനം ഇന്നു വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും...നഗരങ്ങളിൽ കനത്ത പുകയാണ് ഇപ്പോഴും...

ലോകകേരള സഭാ മേഖലാ സമ്മേളനത്തിന് ന്യൂയോർക്കിൽ തുടക്കം. പ്രതിനിധികളുടെ റജിസ്ട്രേഷനും സൗഹൃദസംഗമവും നടന്നു. പൊതുസമ്മേളനം ഇന്നു വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിലാണ് പൊതുസമ്മേളനം.വിവിധ രാജ്യങ്ങളിൽ നിന്നുള്ള 250 പേരാണ് സമ്മേളന പ്രതിനിധികളാകുന്നത്. ഇവരുടെ റജിസ്ട്രേഷൻ ഇന്നലെ ഉച്ചയോടെയാണ് തുടങ്ങിയത്. വൈകിട്ട് 6ന് നടന്ന സൗഹൃദസംഗമം നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചീഫ് സെക്രട്ടറി വി.പി.ജോയി, സ്പെഷൻ ഓഫിസർ വേണുരാജാമണി തുടങ്ങിയവർ സംഗമത്തെ അഭിസംബോധന ചെയ്തു. സൗഹൃദസംഗമത്തിന്റെ ഭാഗമായി കലാപരിപാടികളും അരങ്ങേറി. 11ന് അമേരിക്കൻ സമയം വൈകിട്ട് 6 മുതൽ 7.30 വരെ നടക്കുന്ന ‘പ്രവാസി സംഗമ’ത്തിൽ മുഖ്യമന്ത്രിക്കു പുറമേ, സ്പീക്കർ എ.എൻ.ഷംസീർ, ഡയമണ്ട് സ്പോൺസറും ഫൊക്കാന പ്രസിഡന്റുമായ ഡോ.ബാബു സ്റ്റീഫൻ, നോർക്ക റൂട്സ് ഡയറക്ടറും മേഖലാ സമ്മേളനത്തിന്റെ ചീഫ് കോർഡിനേറ്ററുമായ ഡോ.എം.അനിരുദ്ധൻ എന്നിവർ പ്രസംഗിക്കും.
മുഖ്യമന്ത്രിക്കൊപ്പം ഭാര്യ കമലയുമുണ്ട്.
സ്പീക്കർ എ.എൻ. ഷംസീർ, പത്നി ഡോ. സഹല, മകൻ ഇസാൻ, ധനമന്ത്രി കെ.എൻ. ബാലഗോപാൽ, ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസർ സ്നേഹിൽ കുമാർ എന്നിവരാണ് ഇന്നലത്തെ സംഘത്തിലുണ്ടായിരുന്നത്.സ്വകാര്യ ആവശ്യത്തിനായി നേരത്തെ ന്യൂസിലാന്റിലേക്ക് പോയ ചീഫ് സെക്രട്ടറി വി.പി. ജോയി ഇന്ന് മുഖ്യമന്ത്രിയുടെ സംഘത്തിനൊപ്പം ചേരും.11 ന് നിക്ഷേപക സംഗമത്തിലും ടൈംസ് സ്ക്വയറിലെ പൊതുസമ്മേളനത്തിലും മുഖ്യമന്ത്രി പങ്കെടുക്കും. 12 ന് ലോകബാങ്ക് പ്രതിനിധികളുമായി ചർച്ച നടത്തും. 13 ന് മേരിലാൻഡിലെ മാലിന്യനിർമ്മാർജന സംവിധാനങ്ങളുടെ പ്രത്യേകതകൾ മനസിലാക്കാൻ ചർച്ചകൾ നടത്തും. 14 ന് ഹവാനയിലേക്ക് തിരിക്കുന്ന സംഘം 15 നും 16 നും ക്യൂബയിൽ വിവിധ വിഭാഗങ്ങളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിക്കുകയാണ് ലക്ഷ്യം. മുഖ്യമന്ത്രിക്ക് പുറമെ ആരോഗ്യമന്ത്രി വീണാജോർജ്, ഡോ.വി.കെ.രാമചന്ദ്രൻ, വി.പി.ജോയ്, ഐ.ടി സെക്രട്ടറി രത്തൻ ഖേൽക്കർ, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ട്വിങ്കു ബിസ്വാൾ തുടങ്ങിയവരാവും ക്യൂബ സംഘത്തിലുണ്ടാവുക.
19 ന് തിരികെ എത്തും.ലോകകേരള സഭ സംഘാടനവുമായി ബന്ധപ്പെട്ട് നോർക്ക വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ, ഡയറക്ടർ ഡോ.കെ.വാസുകി, പ്ലാനിംഗ് ബോർഡ് ഉപാദ്ധ്യക്ഷൻ ഡോ.വി.കെ.രാമചന്ദ്രൻ, മുഖ്യമന്ത്രിയുടെ പി.എ വി.എം.സുനീഷ്, നോർക്ക സി.ഇ.ഒ ഹരികൃഷ്ണൻ നമ്പൂതിരി, ജനറൽ മാനേജർ അജിത്ത് കോളശ്ശേരി എന്നിവർ നാല് ദിവസം മുമ്പ് അമേരിക്കയിലേക്ക് പോയിരുന്നു. ഔദ്യോഗിക സംഘത്തിൽ ഉൾപ്പെട്ടിട്ടില്ലെങ്കിലും എം.പിമാരായ ജോൺബ്രിട്ടാസ്, ജോസ് കെ. മാണി എന്നിവരും ലോക കേരള സഭയിൽ പങ്കെടുക്കും.കാനഡയിൽ നാനൂറിലേറെ ഇടങ്ങളിൽ ആളിപ്പടരുന്ന കാട്ടുതീയിൽ നിന്നുള്ള പുക അമേരിക്കയിൽ ഗുരുതരമായി തുടരുന്നതിനിടെ ക്യൂബെക്ക് പ്രദേശത്ത് നിന്ന് 14,000 പേരെ ഒഴിപ്പിച്ചു. കനത്ത പുക നിറയുകയും ഗുണനിലവാരം കുറയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി. ഫിലാഡൽഫിയ ഉൾപ്പെടെയുള്ള നഗരങ്ങളിൽ കനത്ത പുകയാണ് ഇപ്പോഴും.
നിലവിൽ 426 കാട്ടുതീകളാണ് സജീവമായുള്ളത്. അതിൽ 232 എണ്ണം നിയന്ത്രണ വിധേയമല്ല. കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ തീപിടിത്തം കുറയ്ക്കാൻ കഴിയുന്നില്ലെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തീ നിയന്ത്രണ വിധേയമാക്കാൻ മറ്റ് രാജ്യങ്ങളും ശ്രമിച്ചുവരുന്നു. 600ലധികം യു.എസ് അഗ്നിശമന സേനാംഗങ്ങൾ സജ്ജരാണ്. ഭീമൻ കെട്ടിടങ്ങളുൾപ്പെടെ ഇപ്പോഴും പുകയിൽ മൂടിയ നിലയിലാണ്. ആരോഗ്യ പ്രശ്നങ്ങളൊഴിവാക്കാൻ എൻ 95 മാസ്ക് ധരിക്കാൻ അധികൃതർ ജനങ്ങളോട് നിർദ്ദേശിച്ചിരുന്നു.
https://www.facebook.com/Malayalivartha