പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതി മുപ്പതുവര്‍ഷര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റില്‍

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ മുപ്പതുവര്‍ഷമായി ഒളിവിലായിരുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റില്‍. എടക്കര തപാലതിര്‍ത്തിയില്‍ കരുനെച്ചി ഭാഗത്ത് മാപ്പിളത്തൊടി വീട്ടില്‍ അബ്ദു എന്നു വിളിക്കുന്ന അബ്ദുല്‍ റഹ്മാന്‍ (52) ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രി തിരുവല്ലം വണ്ടിത്തടം ഭാഗത്തുനിന്നാണു പ്രതിയെ പൊലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി.
വിദേശ ജോലിക്കു വീസ തരപ്പെടുത്തി കിട്ടുന്നതിനായി പണവും പാസ്‌പോര്‍ട്ടും വാങ്ങിയശേഷം മുങ്ങിയ പെരുന്തല്‍മണ്ണ സ്വദേശി വിജയകുമാറിനെ തട്ടിക്കൊണ്ടുപോയെന്നതാണു അബ്ദുല്‍ റഹ്മാനെതിരായ കേസ്. 1993ലാണു സംഭവം. കൊല്ലകടവിലുള്ള ലോഡ്ജില്‍ തടങ്കലില്‍ പാര്‍പ്പിച്ചു വരവെ വിജയകുമാര്‍ തൂങ്ങിമരിച്ചു. ഈ കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയവേ ജാമ്യത്തിലിറങ്ങിയ പ്രതി ഒളിവില്‍ പോവുകയായിരുന്നു. ജാമ്യത്തിലിറങ്ങിയശേഷം കോഴിക്കോട് ഫറോക്കിലുള്ള വീടും സ്ഥലവും വിറ്റ് നിലമ്പൂര്‍ എടക്കര ഭാഗത്ത് താമസമാക്കുകയും പിന്നീട് കോടതിയില്‍ ഹാജരാകാതെ വിദേശത്ത് ഒളിവില്‍ കഴിയുകയുമായിരുന്നു പ്രതി.
നിരവധി തവണ പ്രതിക്കെതിരെ വാറന്റ് പുറപ്പെടുവിച്ചിരുന്നു. പിന്നീട് 1997ല്‍ കോടതി ഇയാളെ പിടികിട്ടാപ്പുള്ളി ആയി പ്രഖ്യാപിച്ചു. വിദേശത്തുനിന്ന് എത്തിയശേഷം തിരുവനന്തപുരം, തിരുവല്ലം വണ്ടിത്തടം ഭാഗത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ഒളിച്ചു താമസിക്കുകയായിരുന്നു പ്രതി. ദീര്‍ഘനാളത്തെ വെണ്മണി പൊലീസിന്റെ പരിശ്രമത്തിലൂടെയാണു പ്രതിയുടെ ഒളിസങ്കേതത്തെക്കുറിച്ചു വിവരം ലഭിച്ചത്.
https://www.facebook.com/Malayalivartha