പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. മണിയൂര്‍ മുതുവന ഹമീദിന്റ മകന്‍ മുഹമ്മദ് നിഹാല്‍ (18) ആണ് മരിച്ചത്. മണപ്പുറ താഴെവയലില്‍ വെച്ചാണ് ദാരുണ സംഭവമുണ്ടായത്. ബന്ധു വീട്ടില്‍ പോയി തിരിച്ച് വരുമ്പോള്‍ സൈക്കിളില്‍ പൊട്ടിവീണ വൈദ്യുതി കമ്പി കുരുങ്ങുകയായിരുന്നു, ശക്തമായ മഴയിലും കാറ്റിലും തെങ്ങ് മുറിഞ്ഞ് വീണാണ് വൈദ്യുതി കമ്പി പൊട്ടിയത്. ഇതറിയാതെ ഈ വഴി വന്നതായിരുന്നു നിഹാല്‍.
ഒരാഴ്ചക്കിടെ സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 12 ആയി. സംസ്ഥാനത്ത് ആകെ 2531 പേര്‍ ആണ് ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്.29 വീടുകള്‍ പൂര്‍ണമായും, 642 വീടുകള്‍ ഭാഗികമായും തകര്‍ന്നു. തിരുവനന്തപുരം മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് കാണാതായ നാല് പേരെ രക്ഷപ്പെടുത്താനായത് ആശ്വാസകരമായി.
സംസ്ഥാനത്ത് ഇന്ന് മൂന്ന് പേരാണ് മഴക്കെടുതിയില്‍ മരിച്ചത്. ആര്യനാടും ചങ്ങനാശ്ശേരിയിലും കുളത്തില്‍ കുളിക്കാനിറങ്ങിയ കുട്ടികള്‍ മുങ്ങി മരിച്ചു. ആര്യനാട് മലയടി നിരപ്പില്‍ വീട്ടില്‍ അക്ഷയ്, ചങ്ങനാശേരി തൃക്കൊടിത്താനത്ത് ആദിത്യ ബിജു എന്നിവരാണ് മരിച്ചത്.
അതേസമയം പാറശ്ശാലയില്‍ വീടിനു മുകളില്‍ വീണ മരക്കൊമ്പ് വെട്ടിമാറ്റുന്നതിനിടയില്‍ കാല്‍ വഴുതിവീണ് ഗൃഹനാഥനും മരണമടഞ്ഞു. ചെറുവാരകോണം ബ്രൈറ്റ് നിവാസില്‍ ചന്ദ്രനാണ് മരിച്ചത്.
https://www.facebook.com/Malayalivartha


























