Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

പാലൂട്ടിയ കൈയ്ക്ക് തന്നെ കൊത്തിയാണ് ശിവസേനയെ പിളര്‍ത്തി എക്‌നാഥ് ഷിന്‍ഡെ ബിജെപിയ്‌ക്കൊപ്പം ചേര്‍ന്ന സര്‍ക്കാരുണ്ടാക്കിയത്. ബിജെപി അന്ന് മനസില്ലാമനസോടെ മുഖ്യമന്ത്രി പദം ഷിന്‍ഡേയ്ക്ക് നല്കുകയും ചെയ്തു. എന്നാല്‍ എന്‍സിപിയെ പിളര്‍ത്തി ബിജെപി സഖ്യത്തോടൊപ്പം അജിത് പവ്വാര്‍ കൂടി എത്തിയതോടെ ഷിന്‍ഡേയുടെ സ്ഥാനം കയ്യാലപ്പുറത്തെ തേ്ങ്ങ പോലെയായി.

07 JULY 2023 07:20 AM IST
മലയാളി വാര്‍ത്ത

 മുന്‍ ബിജെപി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ രണ്ടാം സ്ഥാനത്താക്കി കൊണ്ടാണ് കൂറുമാറി വന്ന ഷിന്‍ഡേയ്ക്ക് ബിജെപി മുഖ്യപദവി നല്കിയത്. എന്നാലിപ്പോള്‍ അജിത് പവ്വാറിന്റെ വരവ് ഷിന്‍ഡേയുടെ മുഖ്യമന്ത്രി പദത്തിന് വെല്ലുവിളിയായിരിക്കുകയാണ്. ഷിന്‍ഡേയും , അജിത്തും തമ്മില്‍ മുഖ്യമന്ത്രിക്കസേരയ്ക്കായും പ്രധാന വകുപ്പുകള്‍ക്കായും നടത്തുന്ന കടിപിടികള്‍ ബിജെപി എംഎല്‍എ മാരിലും അസ്വസ്ഥത പടര്‍ത്തുകയാണ്.

അതേസമയം, മഹാരാഷ്ട്രയിലെ 53 എന്‍സിപി എംഎല്‍എമാരില്‍ 31 പേരെ അണിനിരത്തി അജിത് പവാര്‍ കരുത്തു തെളിയിച്ചെങ്കിലും കൂറുമാറ്റ നിരോധന നിയമത്തെ മറികടക്കാനുള്ള 36 എംഎല്‍എ മാരുടെ പിന്‍തുണ ഇതുവരെ ലഭിച്ചിട്ടില്ല. 14 എംഎല്‍എമാര്‍ മാത്രമാണ് ശരദ് പവാറിന്റെ യോഗത്തിനെത്തിയത്. 8 പേര്‍ ഇരുപക്ഷത്തുനിന്നും വിട്ടുനിന്നു. ബിജെപി പക്ഷത്തേക്കുള്ള ചുവടുമാറ്റത്തിലെ ആദ്യ വെല്ലുവിളിയെ ഫലപ്രദമായി നേരിട്ടെങ്കിലും അജിത് പവാര്‍് കൂറുമാറ്റ നിരോധനനിയമത്തെ മറികടക്കാന്‍ ഇനിയും വിയര്‍പ്പൊഴുക്കേണ്ടി വരും.അഴിമതി ആരോപങ്ങളും ഇഡി അന്വേഷണങ്ങളും നേരിടുന്നവരാണ് അജിത് പവാറിനൊപ്പം നില്‍ക്കുന്നതെന്നതും ശ്രദ്ധേയമാണ്.

ഒരുദിവസം തനിക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി ആകണമെന്ന് ആഗ്രഹം അജിത് പവാര്‍ പരസ്യമായി പ്രഖ്യാപിച്ചതോടെ ഏക്‌നാഥ് ഷിന്‍ഡേയ്ക്ക് തന്റെ ഭാവി ഭദ്രമല്ലെന്ന് ഉറപ്പിക്കേണ്ടി വന്നു. ഇളയച്ഛനെ വിട്ട് ബിജെപിയെ കൂട്ടുപിടിച്ച് മഹാരാഷ്ട്ര സര്‍ക്കാരില്‍, ഉപമുഖ്യമന്ത്രി ആയ അജിത് പവാര്‍ തന്റെ മോഹം പരസ്യമാക്കിയതോടെ മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയ്ക്ക് ചങ്കിടിപ്പേറ്റുകയും ചെയ്തു.അധികാരം പങ്കിടല്‍ സംബന്ധിച്ച് ഇപ്പോഴേ തര്‍ക്കങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി പക്ഷത്തിന്റെ വരവില്‍ ഷിന്‍ഡേ പക്ഷം അസംതൃപ്തരാണ്. വേറൊന്നുമല്ല. മന്ത്രി സ്ഥാനവും, വകുപ്പുകളുടെ അഴിച്ചുപണിയും, അധികാരം പങ്കിടലും എല്ലാം തര്‍ക്ക വിഷയങ്ങളാണ്. ബിജെപി പുതിയ സഖ്യകക്ഷിയെ കൊണ്ടുവന്നതിലെ അനിഷ്ടം, ശിവസേന നേതാക്കള്‍ തുറന്നുപ്രകടിപ്പിക്കുന്നു. ബിജെപി നേതാക്കള്‍ക്കും ചില കാര്യങ്ങളില്‍ ആശങ്കയുണ്ട്. അജിത് പവാറും, എട്ടുമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തെങ്കിലും വകുപ്പ് വിഭജനം വൈകുകയാണ്.

മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ ചൊവ്വാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം രണ്ട് ഉപമുഖ്യമന്ത്രിമാരുമായി പ്രത്യേക യോഗം ചേര്‍ന്നു. എന്നാല്‍, വകുപ്പുകളെ ചൊല്ലിയുള്ള തര്‍ക്കം നീണ്ടതോടെ, യോഗം തീരുമാനമാകാതെ പിരിയുകയായിരുന്നു.ഏക്നാഥ് ഷിന്‍ഡെയുടെ അതൃപ്തി ശരീര ഭാഷയില്‍ നിന്ന് വ്യക്തമാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മന്ത്രിസഭായോഗത്തില്‍, ഷിന്‍ഡെയുടെയും ശിവസേന മന്ത്രിമാരുടെയും ശരീരഭാഷ ഒതുങ്ങിയ തരത്തിലായിരുന്നു. എന്നാല്‍, അജിത് പവാര്‍ വളരെ ഉത്സാഹഭരിതനായിരുന്നു. അജിത് പവാറും, ദേവേന്ദ്ര ഫട്നവിസും, സുഹൃത്തുക്കളെ പോലെ പെരുമാറിയപ്പോള്‍, ഷിന്‍ഡെ ഒറ്റപ്പെടുന്ന അവസ്ഥയിലുമായി.  എന്‍സിപിയെ പിളര്‍ത്തുന്നതും, അജിത് പവാര്‍ ബിജെപിയോടൊപ്പം ചേരുന്നതും അവസാന നിമിഷം വരെ ഷിന്‍ഡേയേ ബിജെപി നേതാക്കള്‍ അറിയിച്ചിരുന്നില്ലെന്നതും അദ്ദേഹത്തിന് നാണക്കേടായി. തന്നെ വലിച്ചെറിയാന്‍ ബിജെപി കരുക്കള്‍ നീക്കുന്ന വിവരം അദ്ദേഹത്തിന്റെ ഇന്റലിജന്‍സ് സംവിധാനങ്ങള്‍ക്കും കണ്ടെത്താനായില്ലെന്നത് ഞെട്ടലോടെയാണ് ഷിന്‍ഡേ ഓര്‍ക്കുന്നത്.

മറാത്ത രാഷ്ട്രീയത്തിലെ അതികായനായ ശരത് പവാറിനെ വീഴ്ത്തിയതിലല്ല, ദേശീയ തലത്തില്‍ രൂപപ്പെടുന്ന പ്രതിപക്ഷ ഐക്യത്തെ ദുര്‍ബലപ്പെടുത്താനായതിന്റെ സന്തോഷത്തിലാണ് ബിജെപി കേന്ദ്രനേതൃത്വം. അതുകൊണ്ട് അജിത് പവാറിന് മുഖ്യമന്ത്രി പദവി നല്കുന്നതിനോടും ബിജെപിയില്‍ വലിയ എതിര്‍പ്പില്ല. അമിത് ഷായെന്ന രാഷ്ട്രീയ ചാണക്യന്റെ കൈകളിലൂടെയാണ് മഹാരാഷ്ട്ര രാഷ്ട്രീയം കടന്നു പോകുന്നത്. അടുത്തു വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ താഴെത്തട്ടില്‍ വരെ എത്താനുള്ള നേതൃനിരയെ ശക്തമാക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.

തങ്ങളെ വിശ്വാസത്തിലെടുക്കാതെ, ബിജെപി പുതിയ സഖ്യകക്ഷിയെ കൊണ്ടുവന്നതിനെ ശിവസേന എംഎല്‍എമാര്‍ എതിര്‍ക്കുന്നുണ്ട്. സമ്പൂര്‍ണ്ണ ഭൂരിപക്ഷമുള്ളപ്പോള്‍ പുറത്തു നിന്നൊരു കക്ഷിയെന്തിനായിരുന്നു എന്ന ശിവസേന എംഎല്‍എമാരുടെ ഇടയില്‍ നിന്നും ചോദ്യങ്ങളും ഉയരുന്നുണ്ട്. തങ്ങള്‍ കൈവശം വെച്ചനുഭവിക്കുന്ന സ്ഥാനങ്ങള്‍ നഷ്ടപ്പെടുമോയെന്ന ഭയവും അവരെ വേട്ടയാടുന്നുണ്ട്. മുഖ്യമന്ത്രി, മന്ത്രി പദവികള്‍ക്കായി അജിത് പവാറും, ഷിന്‍ഡേയും തമ്മില്‍ കുടത്ത് പോരിന് സാധ്യതയുണ്ടെന്ന് ബിജെപി കണക്ക് കൂട്ടുന്നു. ഈ സാഹചര്യം മുതലെടുത്ത് ബിജെപി മുഖ്യമന്ത്രി അവരേധിക്കാനുള്ള കരുക്കളാണ് ബിജെപി നീക്കി കൊണ്ടിരിക്കുന്നതെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്. മഹാരാഷ്ട്രയില്‍ സുസ്ഥിര ഭരണത്തിന് ബിജെപി മുഖ്യമന്ത്രി തന്നെ വേണമെന്ന് ദേശീയ നേതൃത്വവും ആവശ്യപ്പെട്ടതായാണറിയുന്നത്. കാലുമാറി വന്നവര്‍ വീണ്ടും മറ്റൊരു പാളയത്തിലേയ്ക്ക് പോകാമെന്ന ഭയവും ബിജെപിയെ വേട്ടയാടുന്നുണ്ട്. കുളം കലക്കി കലക്കി ഒടുവില്‍ മുഖ്യമന്ത്രി സ്ഥാനം ദേവേന്ദ്ര ഫഡ്‌നാവിസില്‍ എത്തിക്കാന്‍ കടുത്ത ശ്രമങ്ങളാണ് മഹാരാഷ്ട്രയില്‍ നടക്കുന്നതെന്ന വ്യക്തമാണ്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (7 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (7 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (8 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (8 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (8 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (8 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (8 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (8 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (9 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (9 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (10 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (14 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (14 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (14 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (14 hours ago)

Malayali Vartha Recommends