വിടപറഞ്ഞത്... നമ്പൂതിരി സമുദായത്തിലെ പരിഷ്‌കരണത്തിന് നേതൃപരമായ പങ്കുവഹിച്ച് പൊതുരംഗത്തെത്തിയ എഴുത്തുകാരി ദേവകി നിലയങ്ങോട് അന്തരിച്ചു.... സംസ്‌കാരം ഇന്നു രാവിലെ 11ന് പാറമേക്കാവ് ശാന്തിഘട്ടില്‍

വിടപറഞ്ഞത്... നമ്പൂതിരി സമുദായത്തിലെ പരിഷ്‌കരണത്തിന് നേതൃപരമായ പങ്കുവഹിച്ച് പൊതുരംഗത്തെത്തിയ എഴുത്തുകാരി ദേവകി നിലയങ്ങോട് (95) അന്തരിച്ചു.
വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.സംസ്‌കാരം ഇന്നു രാവിലെ 11ന് പാറമേക്കാവ് ശാന്തിഘട്ടില്‍ നടക്കും. മകള്‍ ചന്ദ്രികയോടൊപ്പം മുളങ്കുന്നത്തുകാവിലെ കപിലവസ്തുവിലായിരുന്നു താമസിച്ചിരുന്നത്.
പൊന്നാനി മൂക്കുതല പകരാവൂര്‍ മനയില്‍ കൃഷ്ണന്‍ സോമയാജിപ്പാടിന്റെയും പാര്‍വ്വതി അന്തര്‍ജനത്തിന്റെയും മകളാണ്. സ്‌കൂളില്‍ പോകാതെ മലയാളവും ഇംഗ്ലീഷും പഠിച്ച ദേവകി 75ാമത്തെ വയസിലാണ് എഴുത്ത് ആരംഭിച്ചത്്. 500 ലേറെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. മികച്ച പ്രഭാഷകയുമായിരുന്നു.
ദേവകി നിലയങ്ങോടിന്റെ രചനകളുടെ സമാഹാരം ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രസ് ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്തിട്ടുമുണ്ട്. അന്തര്‍ജനം എന്നാണ് ഈ പുസ്തകത്തിന്റെ പേര്.
ചാത്തനൂര്‍ നിലയങ്ങോട്ട് മനയിലെ പരേതനായ രവി നമ്പൂതിരിയാണ് ഭര്‍ത്താവ്.മക്കള്‍: സതീശന്‍, ചന്ദ്രിക (റിട്ട.അദ്ധ്യാപിക, സെന്റ് തോമസ് സ്‌കൂള്‍, കോയമ്പത്തൂര്‍), കൃഷ്ണന്‍ (എന്‍ജിനിയര്‍ മുംബയ്), ഗംഗാധരന്‍ ( റിട്ട. ഉദ്യോഗസ്ഥന്‍ കേരള സര്‍വകലാശാല), ഹരിദാസന്‍ (തിരുവനന്തപുരം കാലാവസ്ഥാവകുപ്പ്), ഗീത (എന്‍ജിനിയര്‍).
" a
https://www.facebook.com/Malayalivartha


























