പ്രശ്‌നമൊന്നുമില്ലെന്ന് മകന്‍... എറണാകുളം മരടില്‍ അമ്മയെ മകന്‍ വെട്ടിക്കൊലപ്പെടുത്തി; പോലീസ് നേരത്തെ എത്തിയെങ്കിലും ഇവിടെ പ്രശ്‌നമൊന്നുമില്ല എന്ന മകന്റെ വാക്ക് വിശ്വസിച്ച് പൊലീസ് മടങ്ങി; പിന്നാലെ നടന്നത് നാട് ഞെട്ടിക്കുന്ന ക്രൂരകൊലപാതകം

എറണാകുളത്ത് നിന്നാണ് നാടിനെ ഞെട്ടിക്കുന്ന കൊലപാതക വാര്‍ത്ത വരുന്നത്. മരട് തുരുത്തി അമ്പലത്തിനു സമീപം ബ്ലൂക്ലൗഡ് ഫ്‌ലാറ്റില്‍ താമസിക്കുന്ന കാഞ്ഞിരവേലില്‍ അച്ചാമ്മ ഏബ്രഹാം (77) ആണു മരിച്ചത്. സംഭവത്തില്‍ മകന്‍ വിനോദ് ഏബ്രഹാമിനെ (52) അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്കു മാറ്റി.
മാനസിക വെല്ലുവിളിക്ക് ചികിത്സയില്‍ ഇരിക്കുന്നയാളാണ് വിനോദ് എന്നു പൊലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രി എട്ടോടെ വാതില്‍ തകര്‍ത്ത് അകത്തു കയറിയപ്പോഴാണ് അരുംകൊല അറിഞ്ഞത്. കത്തി വീശി അക്രമാസക്തനായിരുന്ന വിനോദിനെ ഏറെ പണിപ്പെട്ടാണ് പൊലീസ് കീഴ്‌പ്പെടുത്തിയത്.
അകത്തെ മുറിയില്‍ വെട്ടേറ്റു മരിച്ച നിലയിലായിരുന്നു അച്ചാമ്മ. മുഖത്തും രഹസ്യഭാഗങ്ങളിലും മാരകമായി വെട്ടേറ്റു. അതേസമയം കൊലപാതകത്തിനു കാരണം മരട് പൊലീസിന്റെ അനാസ്ഥയാണെന്ന് മരട് നഗരസഭാധ്യക്ഷന്‍ ആന്റണി ആശാന്‍പറമ്പില്‍, ഡിവിഷന്‍ കൗണ്‍സിലര്‍ ഷീജ സാന്‍കുമാര്‍ എന്നിവര്‍ ആരോപിച്ചു.
മണിക്കൂറുകളോളം വീട്ടില്‍ പൂട്ടിയിട്ടശേഷമാണ് അച്ചാമ്മയെ വിനോദ് വെട്ടിക്കൊന്നത്. രാവിലെ മുതല്‍ മകന്‍ തന്നെ വീട്ടില്‍ പൂട്ടിയിട്ടിരിക്കുകയാണെന്ന് അയല്‍വാസിയെ അച്ചാമ്മ ഫോണ്‍ വിളിച്ച് അറിയിച്ചിരുന്നു. അയല്‍വാസി ഡിവിഷന്‍ കൗണ്‍സിലറെ സംഭവം അറിയിച്ചു. കൗണ്‍സിലര്‍ വിളിച്ചു പറഞ്ഞതു പ്രകാരം മരട് പൊലീസ് ഉച്ചയോടെ എത്തിയെങ്കിലും വീടിനകത്തു കയറാനായില്ല. ഇവിടെ പ്രശ്‌നം ഒന്നുമില്ലെന്ന് വിനോദ് പറഞ്ഞതു വിശ്വസിച്ച് പൊലീസ് മടങ്ങി.
വൈകിട്ടായതോടെ വീടിനുള്ളില്‍ നിന്നു കരച്ചിലും സാധനങ്ങള്‍ തല്ലിത്തകര്‍ക്കുന്നതുമായ ശബ്ദം കേള്‍ക്കാന്‍ തുടങ്ങി. കൗണ്‍സിലര്‍ അറിയിച്ചതനുസരിച്ച് പൊലീസ് വീണ്ടുമെത്തിയെങ്കിലും വീട് തുറക്കാനായില്ല.
ഇതിനിടെ അച്ചാമ്മയുടെ ശബ്ദം കേള്‍ക്കാതായി. വീട് തുറക്കണമെങ്കില്‍ രേഖാമൂലം എഴുതിത്തരണമെന്ന് പൊലീസ് പറഞ്ഞതനുസരിച്ച് റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഉടന്‍ കത്തു നല്‍കി. എന്നിട്ടും തുറക്കാന്‍ പറ്റാതിരുന്നതോടെ അഗ്‌നിരക്ഷാസേനയുടെ സഹായം തേടി. ഇതിനിടെ രണ്ടു മണിക്കൂറിലേറെ സമയം നഷ്ടപ്പെട്ടിരുന്നു. വൈകിട്ടെങ്കിലും വീട് തുറന്നിരുന്നെങ്കില്‍ അച്ചാമ്മയുടെ ജീവന്‍ ഒരുപക്ഷേ നഷ്ടപ്പെടില്ലായിരുന്നെന്ന് അയല്‍വാസികള്‍ പറഞ്ഞു.
ഫ്‌ലാറ്റിന്റെ വാതിലടച്ച് കൊലവിളി മുഴക്കിയ മകനെ അനുനയിപ്പിക്കാന്‍ സമീപത്തെ ഫ്‌ലാറ്റിലുള്ളവര്‍ ശ്രമിച്ചിരുന്നുവെങ്കിലും വിജയിച്ചില്ല. പോലീസ് എത്തിയെങ്കിലും വീട് വാതില്‍ അകത്തുനിന്നു ബലമായി അടച്ചിട്ടിരുന്നതിനാലാണ് വിനയായത്. അഗ്‌നിരക്ഷാസേനയുടെ സഹായം പൊലീസ് തേടി. രാത്രി എട്ടോടെ വാതില്‍ തകര്‍ത്ത് അകത്തു കയറിയപ്പോഴാണ് അരും കൊല കണ്ടത്. അക്രമാസക്തനായിരുന്ന വിനോദിനെ പണിപ്പെട്ടാണു കീഴ്‌പ്പെടുത്തിയത്. അകത്തെ മുറിയില്‍ വെട്ടേറ്റു മരിച്ച നിലയിലായിരുന്നു അച്ചാമ്മ. മുഖവും രഹസ്യഭാഗങ്ങളും വെട്ടി നശിപ്പിച്ചു.
അതേസമയം കൊലപാതകം നടന്നതോടെ ശക്തമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. പൊലീസെത്തിയെങ്കിലും ഇടപെടാന്‍ തയ്യാറായില്ലെന്നാണ് പരിസരവാസികളും മരട് നഗരസഭാ പ്രതിനിധിയടക്കം ആരോപിക്കുന്നത്.
ഒരു കൊറിയറുമായും സാമ്പത്തിക ഇടപാടുമായും ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വൈകിട്ട് മുതല്‍ തന്നെ ഇവരുടെ ഫ്‌ലാറ്റില്‍ നിന്നും വഴക്കിന്റെ ശബ്ദം കേട്ടിരുന്നതായാണ് അയല്‍വാസികള്‍ പറയുന്നത്. ഇന്നലെ രാവിലെയും ഉച്ചയ്ക്കും സമാനമായ രീതിയില്‍ വഴക്കുണ്ടായിരുന്നു. ഇക്കാര്യം സമീപവാസികള്‍ പൊലീസിനെ അറിയിക്കുകയും, പൊലീസെത്തുകയും ചെയ്‌തെങ്കിലും ഇടപെടാന്‍ തയ്യാറായില്ലെന്നാണ് ആക്ഷേപം. വൈകിട്ട് ഫ്‌ലാറ്റിലെത്തിയ പൊലീസ് ഫ്‌ലാറ്റ് അസോസിയേഷന്റെ ഭാരവാഹികളില്‍ നിന്നും രേഖാമൂലം പരാതി എഴുതിവാങ്ങിയ ശേഷമാണ് ഫ്‌ലാറ്റിനുള്ളിലേക്ക് കയറിയത്. അപ്പോഴേക്കും അമ്മയെ വിനോദ് കൊലപ്പെടുത്തിയിരുന്നു. അമ്മയെ കൊലപ്പെടുത്തിയ മകനെ ഒടുവില്‍ പൊലീസ് ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു.
"
https://www.facebook.com/Malayalivartha


























