കണ്ണീര്‍ക്കാഴ്ചയായി.... കാസര്‍കോട് ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കണ്ണീര്‍ക്കാഴ്ചയായി.... ചെര്‍ക്കള-ജാല്‍സൂര്‍ അന്തര്‍ സംസ്ഥാന പാതയില്‍ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. കണ്ണൂര്‍ യൂനിവേഴ്‌സിറ്റി യൂനിയന്‍ മുന്‍ കൗണ്‍സിലറും ഡി.വൈ.എഫ്?.ഐ നേതാവുമായ മല്ലം കല്ലുകണ്ടത്തെ അഖില്‍ (22)ആണ് മരിച്ചത്.
ബോവിക്കാനത്തിനടുത്ത എട്ടാംമൈലില്‍ വ്യാഴാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു അപകടം നടന്നത്. ബോവിക്കാനത്തു നിന്ന് കല്ലുകണ്ടത്തെ വീട്ടിലേക്കുള്ള യാത്രക്കിടെ ഇരിയണ്ണി ഭാഗത്തേക്ക് പോവുകയായിരുന്ന ജീപ്പുമായാണ് ഇടിച്ചത്.
സാരമായി പരിക്കേറ്റ അഖിലിനെ ചെങ്കള ഇ.കെ. നായനാര്‍ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ വര്‍ഷം നാട്ടക്കല്‍ ബജ കോളജില്‍ നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കിയതായിരുന്നു. പരേതനായ മാധവന്‍ നായരുടെയും ഉമയുടെയും മകനാണ്. ഒരു സഹോദരിയുണ്ട്.
"
https://www.facebook.com/Malayalivartha


























