25000 പിഴയെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞത് വാക്കാൽ മാത്രം; ഉത്തരവിൽ അത് പറഞ്ഞിട്ടില്ല; ഹർജി പിൻവലിക്കാൻ കോടതി അനുവാദം

അരിക്കൊമ്പനെ മയക്ക് വെടി വയ്ക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് വാക്കിങ് ഐ ഫൗണ്ടേഷന്‍ ഫോര്‍ ആനിമല്‍ അഡ്വക്കസി എന്ന സംഘടന ഹര്‍ജി നൽകിയിരുന്നു. കഴിഞ്ഞ ദിവസം അരിക്കൊമ്പനുമായി ബന്ധപ്പെട്ട ഹര്‍ജിയിൽ ചീഫ് ജസ്റ്റിസ് ചില വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഇപ്പോൾ ഇതാ ഈ വിഷയത്തിൽ നിർണായക വിവരങ്ങൾ പുറത്ത് വരികയാണ്.
അതായത് , 25000 പിഴയെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞത് വാക്കാൽ മാത്രം എന്നാണ് സംഘടന അധികൃതർ പറയുന്നത് . ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ഹർജിക്കാരന് 25000 രൂപ പിഴയിടുമെന്ന് വാക്കാൽ പറഞ്ഞിരുന്നു. എന്നാൽ കോടതി പുറത്തിറക്കിയ ഉത്തരവിൽ ഇക്കാര്യം ഇല്ല എന്നും വ്യക്തമാക്കിയിരിക്കുകയാണ് . ഹർജി പിൻവലിക്കാൻ കോടതി അനുവാദം നൽകിയെന്ന് ഉത്തരവിൽ വ്യക്തമാക്കിയിരിക്കുകയാണ്.
അരിക്കൊമ്പനെ മയക്കു വെടിവെക്കരുതെന്ന ഹർജിയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ഇടപെടാതിരിക്കുകയിരുന്നു . എല്ലാ ആഴ്ചയും അരിക്കൊമ്പനുമായി ബന്ധപ്പെട്ട വിഷയത്തിൽ ഓരോ ഹർജികൾ ഫയൽ ചെയ്യപ്പെടുകയാണെന്ന് വാദത്തിനിടെ അദ്ദേഹം പറഞ്ഞു . അരിക്കൊമ്പനുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഗണിക്കാൻ ഹൈക്കോടതികളുണ്ടെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.
കോടതി അനുമതിയോടെ ഹർജി പിൻവലിച്ച് ഹർജിക്കാർക്ക് ഹൈക്കോടതിയെ സമീപിക്കാൻ നിർദ്ദേശം കൊടുക്കുകയും ചെയ്തു . വാദത്തിനിടെ ഹർജിക്കാരന് 25000 രൂപ പിഴയിടുമെന്ന് ചീഫ് ജസ്റ്റിസ് വാക്കാൽ പറഞ്ഞിരുന്നു. എന്നാൽ കോടതി പുറത്തിറക്കിയ ഉത്തരവിൽ ഇക്കാര്യത്തെ കുറിച്ച് പരാമർശിച്ചിട്ടില്ല . കോടതി അനുമതി ഹർജി പിൻവലിക്കാൻ അനുവാദം നൽകിയെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത് . അഭിഭാഷകൻ ദീപക് പ്രകാശാണ് ഹർജിക്കാർക്കായി സുപ്രീം കോടതിയിൽ ഹാജരായത്.
https://www.facebook.com/Malayalivartha


























