കോട്ടയം തിരുവാർപ്പ് തട്ടാർകാട് - വെങ്ങാലിക്കാട് - മണ്ണടിച്ചിറ പാടശേഖരത്തിൽ മടവീണു, 220 ഏക്കറിലെ നെൽകൃഷി വെള്ളത്തിൽ മുങ്ങി

കോട്ടയം തിരുവാർപ്പിൽ തട്ടാർകാട് - വെങ്ങാലിക്കാട് - മണ്ണടിച്ചിറ പാടശേഖരത്തിൽ മടവീണു. 220 ഏക്കറിലെ നെൽകൃഷിയാണ് മടവീഴ്ചയിൽ വെള്ളത്തിൽ മൂടിയത്. 12 ദിവസം പ്രായമുള്ള നെൽച്ചെടികൾ സംരക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ് കർഷകർ. മോട്ടോർ തറയോട് ചേർന്നുള്ള ഭാഗത്താണ് മട വീഴ്ച ഉണ്ടായത്.വെള്ളിയാഴ്ച പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം. പുറംബണ്ടിന്റെ ബലക്ഷയമാണ് മടവീഴ്ചയ്ക്ക് കാരണം. മണൽ ചാക്കുകൾ കൊണ്ട് വെള്ളം തടയാനുള്ള പരിശ്രമത്തിലാണ് കർഷകർ.
അതേസമയം കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ 44 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കോട്ടയം താലൂക്ക് - 37, ചങ്ങനാശേരി താലൂക്ക് - 4, മീനച്ചിൽ - 3 എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം. 224 കുടുംബങ്ങളിലെ 660 പേർ വിവിധ ക്യാമ്പുകളിലുണ്ട്. ഇതിൽ 266 പുരുഷന്മാരും 278 സ്ത്രീകളും 116 കുട്ടികളുമാണുള്ളത്.
https://www.facebook.com/Malayalivartha


























