Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

നിയമസഭ അടിച്ചു തകര്‍ത്ത് 2. 21 ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയ കേസ്... തുടരന്വേഷണത്തിന് അനുമതി; രണ്ട് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണം, നിലവിലെ പ്രതിപ്പട്ടികയ്ക്കും കുറ്റപത്രത്തിനും മാറ്റം വരുത്തുകയോ വകുപ്പുകള്‍ ഭേദഗതി ചെയ്യുകയോ ചെയ്യരുതെന്നും കോട്ടം വരുത്തരുതെന്നും കോടതി ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്, അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ജൂലൈ 27 ന് ഹാജരാക്കണം

07 JULY 2023 10:09 AM IST
മലയാളി വാര്‍ത്ത

നിയമ സഭയില്‍ മുന്‍ എം എല്‍ എ യും നിലവില്‍ വിദ്യാഭ്യാസ മന്ത്രിയുമായ വി. ശിവന്‍കുട്ടിയടക്കമുള്ള സി പി എം എം എല്‍ എ മാര്‍ സ്പീക്കറുടെ ഡയസും കംപ്യൂട്ടറും വിദേശ നിര്‍മ്മിത മൈക്ക് സെറ്റുമടക്കമുള്ള പൊതുമുതല്‍ നശിപ്പിച്ച നിയമസഭാ കൈയാങ്കളി കേസില്‍ തുടരന്വേഷണത്തിന് കോടതി അനുമതി നല്‍കി.

തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഷിബു ഡാനിയേലിന്റേതാണുത്തരവ്. രണ്ട് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണം. നിലവിലെ പ്രതിപ്പട്ടികയ്ക്കും കുറ്റപത്രത്തിനും മാറ്റം വരുത്തുകയോ വകുപ്പുകള്‍ ഭേദഗതി ചെയ്യുകയോ ചെയ്യരുതെന്നും കോട്ടം വരുത്തരുതെന്നും കോടതി ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്.

ഓരോ മൂന്ന് ആഴ്ചയിലും അന്വേഷണ പുരോഗതി അറിയിക്കണം എന്നീ ഉപാധികളോടെയാണ് തുടരന്വേഷണത്തിന് കോടതി അനുമതി നല്‍കിയത്. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ജൂലൈ 27 ന് ഹാജരാക്കാനും കോടതി ഉത്തരവിട്ടു.


2015 ല്‍ നടന്ന സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി 2016 ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 2023 ല്‍ തുടരന്വേഷണ ആവശ്യവുമായി വന്നതിനെ ക്രൈംബ്രാഞ്ചിനെ തുടരന്വേഷണ ഉത്തരവില്‍ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ അന്വേഷണത്തെ തടയുന്നില്ലെന്നും വ്യക്തമാക്കി.

തങ്ങളെ യുഡിഫ് എംഎല്‍എമാര്‍ ആക്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി തുടരന്വേഷണം വേണമെന്ന മുന്‍ എംഎല്‍എ മാരായ ഇ എസ് ബിജിമോളും ഗീത ഗോപിയുമടങ്ങുന്ന സിപിഐ വനിത നേതാക്കള്‍ നല്‍കിയ ഹര്‍ജി സ്വമേധയാ പിന്‍വലിച്ചിരുന്നു. എന്നാല്‍ ഇവര്‍ ഡി ജി പി ക്ക് നല്‍കിയ പരാതി ക്രൈംബ്രാഞ്ചിന് ലഭിച്ചുവെന്നും സാക്ഷിമൊഴികള്‍ പരിശോധിക്കണമെന്നും കാണിച്ചാണ് ക്രൈംബ്രാഞ്ച് തുടരന്വേഷണ ഹര്‍ജി സമര്‍പ്പിച്ചത്. കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും തുടരന്വേഷണ ഹര്‍ജിയിയില്‍ പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു. എന്നാല്‍ യു ഡി ഫ് എംഎല്‍എ മാരെ തന്ത്രത്തില്‍ കൂടുതലായി പ്രതിസ്ഥാനത്ത് ചേര്‍ക്കാനുള്ള സര്‍ക്കാര്‍, ക്രൈംബ്രാഞ്ച് നീക്കത്തിന്റെ ഭാഗമായാണ് തുടരന്വേഷണ ഹര്‍ജി ഫയല്‍ ചെയ്തതെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.


തുടരന്വേഷണത്തിന് അനുമതി തേടിയുള്ള ക്രൈംബ്രാഞ്ച് ഹര്‍ജിയില്‍ ക്രൈംബ്രാഞ്ചിനും പ്രോസിക്യൂഷനും കോടതിയുടെ രൂക്ഷ വിമര്‍ശനം ഏറ്റു വാങ്ങേണ്ടി വന്നു.

വൈകി വന്ന വിവേകമോയെന്ന് കോടതി ചോദിച്ചിരുന്നു. അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കും വരെ കേസ് വിചാരണ നിര്‍ത്തിവെക്കണമെന്ന പോലീസ് ആവശ്യത്തെ രൂക്ഷമായി വിമര്‍ശിച്ചു. തുടരന്വേഷണം നടത്തും മുമ്പ് അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ഇപ്പോള്‍ എങ്ങനെ പറയുമെന്ന് കോടതി ചോദിച്ചു. തുടരന്വേഷണം നടത്തി അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കും വരെ കേസ് വിചാരണ നിര്‍ത്തിവെക്കണമെന്ന് സിജെഎം കോടതിയിലാണ് പോലീസ് ആവശ്യപ്പെട്ടത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (7 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (7 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (7 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (8 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (8 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (8 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (8 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (8 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (9 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (9 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (9 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (13 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (14 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (14 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (14 hours ago)

Malayali Vartha Recommends