എം ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ ഈ മാസം പന്ത്രണ്ടിന് സുപ്രീംകോടതി പരിഗണിക്കും; ഇടക്കാല ജാമ്യം വേണമെന്ന ഹർജി ഹൈക്കോടതിയുടെ പരിഗണനയിൽ; പഴുതടച്ച് ഇ ഡിയുടെ നിർണായക നീക്കം

ലൈഫ് മിഷൻ അഴിമതിക്കേസുമായി ബന്ധപ്പെട്ടു നിർണായകമായ വിവരമാണ് പുറത്ത് വരുന്നത്. എം ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ ഈ മാസം പന്ത്രണ്ടിന് സുപ്രീംകോടതി പരിഗണിക്കുവാനിരിക്കുകയാണ് . ചികിത്സക്കായി ഇടക്കാല ജാമ്യം വേണമെന്ന ശിവശങ്കറിന്‍റെ ഹർജി നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ് ഉള്ളത്.
തുടക്കം മുതൽ തന്നെ ഇ ഡി ജാമ്യ ഹർജിയെ എതിർത്ത് കൊണ്ടിരിക്കുകയാണ്. ലൈഫ് മിഷൻ അഴിമതിക്കേസിലെ കിംങ് പിൻ ശിവശങ്കറാണെന്നാണ് ജാമ്യ ഹർജിയെ എതിർത്ത് വിവിധ കോടതികളിൽ ഇഡി സ്വീകരിച്ച നിലപാട് .
പക്ഷേ സ്വപ്ന സുരേഷ് അടക്കമുളള കൂട്ടു പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെതിരെ കുറ്റം ചുമത്തിയതെന്ന എതിർ വാദമാണ് ഉന്നയിക്കുന്നത് . കഴിഞ്ഞ അഞ്ച് മാസമായി ജയിലിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ജയിലിലാണ്. ഫെബ്രുവരി 14 നായിരുന്നു എം ശിവശങ്കർ അറസ്റ്റിലായത്. ജാമ്യാപേക്ഷ കൊച്ചിയിലെ പ്രത്യേക ഇഡി കോടതിയും ഹൈക്കോടതിയും തളളി.
ഇതിനെതിരെ ശിവശങ്കർ കഴിഞ്ഞ ഏപ്രിലിൽ സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. ഇതാണ് ഈ മാസം പന്ത്രണ്ടിന് പരിഗണിക്കുന്നത് . ചികിത്സക്കായി ഇടക്കാല ജാമ്യം വേണമെങ്കിൽ വിചാരണക്കോടതിയെ സമീപിക്കാമെന്നും നിർദേശിച്ചിരുന്നു. എന്നാൽ ഇടക്കാല ജാമ്യമെന്ന ആവശ്യം വിചാരണക്കോടതിയും ഹൈക്കോടതിയും തളളി.
നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലുളളത്, കടുത്ത ശാരീരികാസ്വസ്ഥതകൾ ഉണ്ടെന്നും ശസ്ത്രക്രിയ വേണമെന്നും അറിയിച്ച് ശിവശങ്കർ നൽകിയ രണ്ടാമത്തെ ഇടക്കാല ജാമ്യഹർജിയാണ് . മെഡിക്കൽ റിപ്പോർട്ട് അനുസരിച്ച് ശിവശങ്കറിന് ജാമ്യം അനുവദിക്കാവുന്നതാണെന്ന് സിംഗിൾ ബെഞ്ച് പറഞ്ഞു.
പക്ഷേ മുൻപ് ഹർജി പരിഗണിച്ച ബെഞ്ച് തന്നെ രണ്ടാംതവണയും സമാന ഹർജി പരിഗണിക്കണമെന്ന് ഇഡി നിലപാട് സ്വീകരിച്ചു. ഇതോടെ കോടതി പിൻമാറി. ചീഫ് ജസ്റ്റീസ് നിശ്ചയിക്കുന്ന മറ്റൊരു ബെഞ്ചാണ് ഹർജി കേൾക്കേണ്ടത്. ശിവശങ്കറിനെതിരെ ഇഡി ഉയർത്തിയ കടുത്ത ആരോപണമാണ് ജാമ്യഹർജികളിൽ തിരിച്ചടിയായി മാറിയത്.
https://www.facebook.com/Malayalivartha


























