കോട്ടക്കലില്‍ നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് ഫ്രൂട്ട്‌സ് കടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ യാത്രക്കാരും വഴിയാത്രക്കാരും അടക്കം പത്ത് പേര്‍ക്ക് പരുക്ക്

കോട്ടക്കലില്‍ നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് ഫ്രൂട്ട്‌സ് കടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടം. ബസിനകത്തുണ്ടായിരുന്ന യാത്രക്കാരും വഴിയാത്രക്കാരും അടക്കം പത്ത് പേര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്.
ആദ്യം കാറില്‍ ഇടിച്ച ബസ് തൊട്ടടുത്ത കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കോട്ടക്കല്‍ ബസ്റ്റാന്‍ഡിന് സമീപം ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. മഞ്ചേരിയിലേക്ക് പോകുകയായിരുന്ന ബസ് ആണ് അപകടത്തില്‍ പെട്ടത്.
സമീപത്ത് ഉണ്ടായിരുന്ന യുവാക്കള്‍ തലനാരിഴക്ക് പരിക്കുകളോടെ രക്ഷപെട്ടു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha


























