സിംബാബ്വേയില്‍ നിന്ന് 158 കോടി രൂപ വിലയുള്ള 22.6 കിലോ ഹെറോയിന്‍ കടത്തിയ കേസ്... നാല് മലയാളികള്‍ക്ക് മേല്‍ കോടതി കുറ്റം ചുമത്തി

ബോംബെ എയര്‍പോര്‍ട്ടില്‍ നിന്ന് ഡല്‍ഹിയിലെത്തിച്ച് നല്‍കാന്‍ 2 മലയാളികള്‍ക്ക് 2 ലക്ഷം രൂപ വീതം കടത്തുകൂലി നിശ്ചയിച്ച് നല്‍കിയ ഹെറോയിന്‍ മറിച്ചുവില്‍ക്കാന്‍ ബോംബെ നിന്നും ട്രെയിന്‍ മാര്‍ഗ്ഗം തിരുവനന്തപുരത്തെത്തിച്ച് കരമന തങ്ങി 2 സഹായികള്‍ മുഖേന വിലക്കാരെ തേടുന്നതിനിടെയാണ് പിടി വീണത്
ചതി മണത്ത ബോംബെ ബോസ് കസ്റ്റംസിന് നല്‍കിയ ടിപ്പ് ഓഫില്‍ കുടുങ്ങിയത് 4 മലയാളികള്‍
അന്താരാഷ്ട്ര വിപണിയില്‍ 158 കോടി രൂപ വില മതിക്കുന്ന 22.6 കിലോ ഗ്രാം ഹെറോയിന്‍ മാരക ലഹരിമരുന്ന് സിംബാബ്വേയില്‍ നിന്ന് വിമാന മാര്‍ഗ്ഗം സംസ്ഥാനത്തേക്ക് കടത്തിയ കേസില്‍ 4 മലയാളികള്‍ക്ക് മേല്‍ കോടതി കുറ്റം ചുമത്തി.
വിചാരണക്കോടതിയായ തിരുവനന്തപുരം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ.വിഷ്ണുവാണ് പ്രതികള്‍ക്ക് മേല്‍ കുറ്റം ചുമത്തിയത്. 2 ലക്ഷം രൂപ വീതമുള്ള കരാറില്‍ ഹെറോയിന്‍ കടത്തിയ കാര്യര്‍മാരായ സന്തോഷ് ലാല്‍ , രമേശ് , വില്‍പ്പനക്ക് വിലക്കാരെ തേടിയ ഇടനിലക്കാരായ ബിനുക്കുട്ടന്‍ , എന്‍. ഷാജി എന്നീ 1 മുതല്‍ 4 വരെ പ്രതികള്‍ക്ക് മേലാണ് വിചാരണക്ക് മുന്നോടിയായി കുറ്റപത്രം വായിച്ച് കേള്‍പ്പിച്ച് കുറ്റം ചുമത്തിയത്.
കരമന ലോഡ്ജില്‍ നിന്നും തൊണ്ടിമുതല്‍ പിടിച്ചെടുത്തത് റവന്യൂ ഇന്റലിജന്‍സ് ആയിരുന്നു.
ബോംബെ എയര്‍പോര്‍ട്ടില്‍ നിന്ന് ഡല്‍ഹിയിലെത്തിച്ച് നല്‍കാന്‍ 1 ഉം 2 ഉം പ്രതികളായ 2 മലയാളികള്‍ക്ക് 2 ലക്ഷം രൂപ വീതം കടത്തുകൂലി നിശ്ചയിച്ച് നല്‍കിയ ഹെറോയിന്‍ അവിടെ എത്തിക്കാതെ മറിച്ചു വില്‍ക്കാന്‍ ബോംബെ നിന്നും ട്രെയിന്‍ മാര്‍ഗ്ഗം തിരുവനന്തപുരത്തെത്തിച്ച് കരമന തങ്ങി 3 ഉം 4 ഉം പ്രതികളായ 2 സഹായികള്‍ മുഖേന വിലക്കാരെ തേടുന്നതിനിടെയാണ് പിടി വീണത്.
ബോംബെ നിന്നും കാര്യര്‍മാര്‍ ഡല്‍ഹിയില്‍ പോകാതെ ട്രെയിന്‍ മാര്‍ഗ്ഗം തിരുവനന്തപുരത്തേക്ക് കടന്നു കളഞ്ഞതില്‍ നിന്നും ചതി മണത്ത ബോംബെ ബോസ് കസ്റ്റംസിന് നല്‍കിയ ടിപ്പ് ഓഫില്‍ കുടുങ്ങിയത് 4 മലയാളികള്‍ എന്ന പ്രത്യേകത കൂടി കേസിനുണ്ട്.
"
https://www.facebook.com/Malayalivartha


























