പുതിയ ദേശീയ വിദ്യാഭ്യാസ നയം ഇന്ത്യയെ അറിവിന്റെ കേന്ദ്രമായി പരിവര്‍ത്തിപ്പിക്കുമെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

പുതിയ ദേശീയ വിദ്യാഭ്യാസ നയം ഇന്ത്യയെ അറിവിന്റെ കേന്ദ്രമായി പരിവര്‍ത്തിപ്പിക്കുമെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ എജ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റും വിദ്യാഭ്യാസ വികാസ കേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന ജ്ഞാനോത്സവത്തിന്റെ ഭാഗമായുള്ള വിദ്യാഭ്യാസ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈസ് ചാന്‍സലര്‍ പ്രൊഫ.എച്ച്.വെങ്കടേശ്വര്‍ലു അദ്ധ്യക്ഷത വഹിച്ചു. പുതിയ വിദ്യാഭ്യാസനയം നടപ്പിലാക്കുന്നതിന് സര്‍വകലാശാല നടപടികള്‍ ആരംഭിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
എ.ഐ.സി.ടി.ഇ വൈസ് ചെയര്‍മാന്‍ ഡോ.അഭയ് ജെറെ, കോഴിക്കോട് എന്‍.ഐ.ടി ഡയറക്ടര്‍ പ്രൊഫ.പ്രസാദ് കൃഷ്ണ, കേന്ദ്രീയ വിദ്യാലയ സംഘടന്‍ ഡെപ്യൂട്ടി കമ്മിഷണര്‍ എന്‍.സന്തോഷ് കുമാര്‍, എസ്.സി,എസ്.ടി ന്യൂനപക്ഷ വിദ്യാഭ്യാസ ദേശീയ മോണിറ്ററിംഗ് കമ്മറ്റി അംഗം എ.വിനോദ് എന്നിവര്‍ സംസാരിച്ചു.
"
https://www.facebook.com/Malayalivartha


























