ഭാര്യയെ കൊലപ്പെടുത്തിയ കേസ്... അബദ്ധം പറ്റി പോയതെന്ന് പ്രതി കോടതിയില്‍... നാടകീയ രംഗങ്ങള്‍ക്കൊടുവില്‍....

ഭാര്യയെ മണ്‍വെട്ടി കൊണ്ട് കൊലപ്പെടുത്തിയ കേസില്‍ അബദ്ധം പറ്റി പോയതെന്ന് പ്രതി കോടതിയില്‍ കുറ്റം ഏറ്റുപറഞ്ഞത് കോടതിയില്‍ നാടകീയ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. തിരുവനന്തപുരം അഡീ . ജില്ലാ സെഷന്‍സ് കോടതിയിലാണ് സംഭവം നടന്നത്.
2011 ല്‍ ആറ്റിങ്ങലില്‍ നടന്ന കൊലക്കേസില്‍ ഭര്‍ത്താവായ പ്രതി സന്തോഷിന് മേല്‍ ജഡ്ജി കെ.വിഷ്ണു കുറ്റം ചുമത്തവേയാണ് സംഭവം. കുറ്റപത്രം വായിച്ചു കേള്‍പ്പിച്ച ശേഷം വായിച്ചു കേട്ട കുറ്റം ചെയ്തിട്ടുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് പ്രതിക്കൂട്ടില്‍ നിന്ന പ്രതി ഒരബദ്ധം പറ്റിപ്പോയതാണ് എന്ന് പറയുകയായിരുന്നു.
കൊലക്കുറ്റം ആരോപിക്കുന്ന സെഷന്‍സ് കേസ് വിചാരണയില്‍ കുറ്റം സമ്മതിച്ചാല്‍ വധശിക്ഷയോ ജീവപര്യന്തം തടവു ശിക്ഷയോ കോടതിക്ക് വിധിക്കാവുന്നതാണ്. മാത്രമല്ല ഇന്ത്യന്‍ തെളിവു നിയമത്തിലെ പ്രതി കൃത്യം ചെയ്തതായി അനുമാനിക്കാവുന്ന വകുപ്പ് 114 പ്രകാരമുള്ള തെളിവായി മാറുകയും ചെയ്യും.
കാര്യം ബോധ്യപ്പെടുത്തിയ ശേഷം തുടര്‍ന്ന് വീണ്ടും കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചപ്പോള്‍ കുറ്റം ചെയ്തിട്ടില്ലെന്ന് മറുപടി പറഞ്ഞത് പ്രതിക്ക് തല്‍ക്കാലത്തേക്ക് രക്ഷയായി.
"
https://www.facebook.com/Malayalivartha


























