കൊച്ചി നഗരത്തില്‍ ഭിക്ഷാടകര്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ കൊലപാതകം.... സംഭവത്തില്‍ ഒരാള്‍ പിടിയില്‍

കൊച്ചി നഗരത്തില്‍ ഭിക്ഷാടകര്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ കൊലപാതകം. തമിഴ്‌നാട് സ്വദേശി സാബുവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഫോര്‍ട്ടുകൊച്ചി സ്വദേശി റോബിന്‍ പിടിയിലായി. രാവിലെ ആറരയോടെ ജോസ് ജംഗ്ഷന് സമീപമാണ് സംഭവം. തമിഴ്‌നാട് സ്വദേശി സാബുവിനെ 71 കാരനായ റോബിന്‍ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു.
മൂന്ന് തവണയാണ് സാബുവിന് കുത്തേറ്റത്. ഇയാള്‍ മരിച്ചെന്ന് ഉറപ്പായതോടെ റോബിന്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു. ഇരുവരും തമ്മിലുള്ള വാക്ക് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് .
ഇവര്‍ തമ്മില്‍ കഴിഞ്ഞ ദിവസവും വഴക്കിട്ടിരുന്നു. രാവിലെ കണ്ടുമുട്ടിയപ്പോള്‍ പരസ്പരം പ്രകോപിതരായി ഏറ്റുമുട്ടുകയായിരുന്നു. സാബുവിന്റെ മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രില്‍ സുക്ഷിച്ചിരിക്കുകയാണ്. തെളിവെടുപ്പിനിടെ, കൊല ചെയ്ത ശേഷം റോബിന്‍ ഉപേക്ഷിച്ച കത്തി പൊലീസ് കണ്ടെത്തി. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
"
https://www.facebook.com/Malayalivartha


























