ചോറോട് വൈക്കിലശേരിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി... ഇന്ന് രാവിലെയാണ് കണ്ടെത്തിയത്

ചോറോട് വൈക്കിലശേരിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ എട്ടേകാലോടെയാണ് വൈക്കിലശേരി മീത്തലെ പറമ്പത്ത് ബിജീഷിന്റെ മൃതദേഹം കണ്ടെത്തിയത്. ഒഴുക്കില്‍പെട്ട കൊമ്മിനാരി പാലത്തിനടുത്ത് നിന്നു 30 മീറ്റര്‍ മാറിയാണ് മൃതദേഹം കണ്ടത്.
കനത്ത മഴയെ തുടര്‍ന്ന് കനാല്‍വെള്ളം സമീപത്തെ വയലിലേക്ക് പരന്നൊഴുകിയ നിലയിലായിരുന്നു. ഇവിടെ നിന്നാണ് മൃതദേഹം കിട്ടിയത്. നാട്ടുകാര്‍ കരക്കെത്തിച്ച മൃതദേഹം പിന്നീട് ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.ബുധനാഴ്ച വൈകുന്നേരമാണ് ബിജീഷ് അപകടത്തില്‍പെട്ടത്. കനാലിലെ പായല്‍ നീക്കം ചെയ്യുന്നതിനിടയിലാണ് അപകടം നടന്നത്. ഒപ്പമുണ്ടായിരുന്നവര്‍ അറിയിച്ചതിനു പിന്നാലെ നാട്ടുകാരും ഫയര്‍ഫോഴ്സും മുങ്ങല്‍ വിദഗ്ധരും പൊലീസും രണ്ടു ദിവസം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം സംസ്‌കാരം ഉച്ചക്ക് ഒരു മണിക്കു നടക്കും.
അതേസമയം, കോഴിക്കോട് കൊയിലാണ്ടിയില്‍ യുവാവിനെ കടലില്‍ കാണാതായി. വലിയങ്ങാട് പുതിയ പുരയില്‍ അനൂപിനെയാണ് കാണാതായത്. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. അനൂപിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു.
ഇന്നലെ വര്‍ക്കലയില്‍ കടലിലേക്ക് വീണ ഓട്ടോ ഡ്രൈവറുടെ മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്. ഫറൂക്കിന്റെ മൃതദേഹം മാന്തറ കടപ്പുറത്താണ് കണ്ടെത്തിയത്.
"
https://www.facebook.com/Malayalivartha


























