Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ

3 സീറ്റുവരെ ചോദിച്ചേക്കാം... ഏക സിവില്‍ കോഡിനെരെ സിപിഎം നടത്തുന്ന സെമിനാറിലെ ക്ഷണം മുസ്ലീം ലീഗിനെ സംബന്ധിച്ച് വലിയ ഓഫറായി; ലോക്‌സഭാ സീറ്റുകള്‍ കൂട്ടുന്നതുള്‍പ്പെടെ വാദിക്കാന്‍ കഴിയും; കോണ്‍ഗ്രസിന് മേല്‍ ലീഗിന്റെ കടുത്ത രാഷ്ട്രീയ സമ്മര്‍ദം

10 JULY 2023 08:48 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു

ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം... ആറു പേർക്ക് പരുക്ക്

സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു

ഏക സിവില്‍ കോഡിനെരെ സിപിഎം നടത്തുന്ന സെമിനാറില്‍ മുസ്ലീം ലീഗിനെ സിപിഎം വിളിച്ചത് അനുഗ്രഹമായാണ് മുസ്ലീംലീഗ് കാണുന്നത്. തങ്ങളുടെ പ്രസക്തി ഓര്‍മ്മപ്പെടുത്തുന്നതാണിത്. ലോക്‌സഭാ സീറ്റ് രണ്ടില്‍ നിന്നും മൂന്നായി കൂട്ടണമെന്ന് കാലങ്ങളായി പറയുന്നതാണ്. ഇപ്പോള്‍ അതിനും ബലം കൂടുകയാണ്.

ഇതോടെ ഏക സിവില്‍ കോഡിനെരെ സിപിഎം നടത്തുന്ന സെമിനാറില്‍ പങ്കെടുക്കേണ്ടെന്ന മുസ്ലീം ലീഗ് തീരുമാനം കോണ്‍ഗ്രസിന് വലിയ ആശ്വാസം നല്‍കുമ്പോഴും പാര്‍ട്ടിക്ക് മേല്‍ ലീഗ് ചെലുത്തുന്നത് കടുത്ത രാഷ്ട്രീയ സമ്മര്‍ദമാണ്. ഏക സിവില്‍ കോഡിനെതിരെ ദേശീയ തലത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് കോണ്‍ഗ്രസ് ഒരുങ്ങണമെന്നാണ് ലീഗിന്റെ ആവശ്യം.

ഒന്നിച്ചുള്ള പ്രതിഷേധ പരിപാടികള്‍ക്ക് രൂപം നല്‍കാന്‍ നാളെ യുഡിഎഫ് യോഗം ചേരും. വോട്ടുറുപ്പ് നല്‍കുന്ന സമുദായ സംഘടനയെപ്പോലും അകലത്തില്‍ നിര്‍ത്തിയാണ് മുന്നണി രാഷ്ട്രീയത്തിന്റെ മര്യാദയ്ക്ക് ലീഗ് കൈകൊടുക്കുന്നത്.

സെമിനാറിലേക്കുള്ള സിപിഎം ക്ഷണം തള്ളുമ്പോഴും മുസ്ലിംലീഗ് നേതൃത്വം കോണ്‍ഗ്രസില്‍ ഏറെ പ്രതീക്ഷയര്‍പ്പിക്കുന്നു. ദേശീയ തലത്തില്‍ ഏക സിവില്‍ കോഡിനെതിരെ കോണ്‍ഗ്രസ് സമരപരിപാടികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാനത്ത് നടക്കാനിരിക്കുന്ന പ്രതിഷേധങ്ങള്‍ക്ക് തീയതിയും കണ്ടിട്ടില്ല. ഇങ്ങനെ പോയാല്‍ പറ്റില്ലെന്നും വിഷയം ഗൗരവമായി കാണണമെന്നുമാണ് ലീഗിന്റെ ആവശ്യം.

സമ്മര്‍ദ സാധ്യത കൂടിയാണ് സിപിഎം ക്ഷണം തള്ളാന്‍ സമയമെടുത്തതിന്റെയും ഒരു കാരണം. കോണ്‍ഗ്രസിനാകട്ടെ ആശ്വാസമാണ് ലീഗിന്റെ ഇന്നലത്തെ പ്രതികരണം. രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമായി മാത്രമാണ് സിപിഎം ഏക സിവില്‍കോഡിനെ കാണുന്നതെന്ന് ആവര്‍ത്തിക്കുകയാണ് കോണ്‍ഗ്രസ്. എന്നാല്‍ സിപിഎം സെമിനാറില്‍ സമസ്ത പങ്കെടുക്കുന്നതില്‍ പുനരാലോചനയും ആവശ്യപ്പെടുന്നില്ല.

നാളെ ചേരുന്ന യുഡിഎഫ് യോഗത്തില്‍ സിപിഎം രാഷ്ട്രീയമായി ഉയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ചാവും ലീഗ് നേതാക്കള്‍ വിശദമാക്കുക. സമസ്തയെ മുസ്ലീം ലീഗിനും, ലീഗിനെ കോണ്‍ഗ്രസിനും കൂടെനിര്‍ത്തേണ്ടത് രാഷ്ട്രീയ അനിവാര്യതയായതിനാല്‍ ഏക സിവില്‍ കോഡില്‍ പ്രതിഷേധങ്ങളുടെ പരമ്പര തീര്‍ക്കേണ്ടത് കോണ്‍ഗ്രസിന്റെ കൂടി ഉത്തരവാദിത്തമായി മാറും.

എന്നാല്‍ ഏക സിവില്‍ കോഡിനെതിരായ സെമിനാറില്‍ മുസ്ലിം ലീഗ് പങ്കെടുക്കാത്തത് പ്രത്യക്ഷത്തില്‍ തിരിച്ചടിയാണെങ്കിലും ക്ഷണം ലീഗിലും യുഡിഎഫിലും ഉണ്ടാക്കിയ ആശയക്കുഴപ്പം ഭാവിയില്‍ ഗുണമാകുമെന്ന പ്രതീക്ഷയിലാണ് സിപിഎം. സമസ്ത എത്തുന്നതും സമസ്തയും ലീഗും തമ്മിലെ ഭിന്നത തുടരുന്നതും നേട്ടമെന്നാണ് പാര്‍ട്ടി കണക്ക് കൂട്ടല്‍.

ഏകസിവില്‍ കോഡിനെതിരെ സിപിഎം നടത്തുന്ന സെമിനാറില്‍ മുസ്ലിംലീഗ് പങ്കെടുക്കില്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. യുഡിഎഫിന്റെ പ്രധാന ഘടകകക്ഷിയാണ് മുസ്ലിംലീഗ്. അതുകൊണ്ടുതന്നെ മുസ്ലിംലീഗിന് എല്ലാവരുമായും കൂടിച്ചേര്‍ന്ന് മാത്രമേ തീരുമാനമെടുക്കാന്‍ കഴിയൂവെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. സെമിനാര്‍ നടത്താനും പങ്കെടുക്കാനും സംഘടനകള്‍ക്ക് അവകാശമുണ്ടെന്നും തങ്ങള്‍ പറഞ്ഞു. പാണക്കാട് ചേര്‍ന്ന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിവില്‍ കോഡിനെതിരെ എല്ലാവരും ഒരുമിച്ച് നില്‍ക്കണം. ഇത് മുസ്ലീം വിഷയം മാത്രം അല്ല. എല്ലാവരും ഏറ്റെടുക്കണം. ലീഗ് യുഡിഎഫിലെ പ്രധാന കക്ഷിയാണ്. അതുകൊണ്ടുതന്നെ ലീഗ് സെമിനാറില്‍ പങ്കെടുക്കില്ല. കോണ്‍ഗ്രസിനെ മാറ്റി ഒന്നും ചെയ്യാനാകില്ല. കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തി സെമിനാറില്‍ പങ്കെടുക്കില്ല. പങ്കെടുത്താല്‍ ദോഷം ഉണ്ടാകും. ലീഗ് സിപിഎം സെമിനാറിന് പോകില്ല. ആര്‍ക്കും സെമിനാര്‍ സംഘടിപ്പിക്കാം. ആര്‍ക്കും അതില്‍ പങ്കെടുക്കാന്‍ സ്വാതന്ത്ര്യം ഉണ്ട്. സമസ്തക്കും അതിന്റെ സ്വാതന്ത്ര്യം ഉണ്ടെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം  (8 minutes ago)

പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 3 രൂപയോളം വീതം വർദ്ധനവ്...  (21 minutes ago)

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു  (32 minutes ago)

ആകാംക്ഷയോടെ വിദ്യാർത്ഥികൾ.... എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് .... വൈകുന്നേരം മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുക പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി  (46 minutes ago)

ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം... ആറു പേർക്ക് പരുക്ക്  (1 hour ago)

സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും  (1 hour ago)

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (11 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (11 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (11 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (12 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (12 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (12 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (12 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (12 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (13 hours ago)

Malayali Vartha Recommends