മുതലപ്പൊഴിയില്‍ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു...കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു

മുതലപ്പൊഴിയില്‍ മത്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോനാണ് മരിച്ചത്. മൂന്നു പേരെ കാണാതായി. നാലു പേരാണ് വള്ളത്തിലുണ്ടായിരുന്നത്.
കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു. പുലര്‍ച്ചെ നാലിനായിരുന്നു സംഭവം. മത്സ്യത്തൊഴിലാളികള്‍ നടത്തിയ തിരച്ചിലിലാണ് കുഞ്ഞുമോനെ കണ്ടെത്തിയത്. സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
"
https://www.facebook.com/Malayalivartha


























