കോട്ടയത്ത് ലോട്ടറി വിൽപ്പനക്കാരായ യുവാവും യുവതിയും മരിച്ചനിലയിൽ, ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത് രണ്ടു ദിവസത്തെ വ്യത്യാസത്തിൽ, യുവതിയുടെ മരണത്തില്‍ ദുരൂഹത...!

കോട്ടയം പാലായിൽ കാണാതായ യുവാവിനെയും യുവതിയെയും മരിച്ചനിലയിൽ കണ്ടെത്തി. ലോട്ടറി വിൽപ്പനക്കാരായ ഇരുവരേയും കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കിടയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. രണ്ട് ദിവസം മുൻപ് കാണാതായ ഇവരിൽ വലവൂര്‍ സ്വദേശി പ്രീതി (31)യുടെ മൃതദേഹം പാലാ വലവൂര്‍ ഐഐഐടിയ്ക്ക് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്താണ് കണ്ടെത്തിയത്.
മൃതദേഹം കമിഴ്ന്നുകിടക്കുന്ന നിലയില്‍ ഒരു പുരയിടത്തിലാണ് കണ്ടെത്തിയത്. കഴുത്തില്‍ ഷാള്‍ കുരുക്കിയ നിലയിലയായിരുന്ന മൃതദേഹം അഴുകി തുടങ്ങിയിരുന്നു
മരണത്തില്‍ ദുരൂഹത സംശയിക്കുന്നുണ്ട്.
ഇവര്‍ക്കൊപ്പം 2 ദിവസം മുന്‍പ് കാണായ ലോട്ടറി വില്‍പനക്കാരനായ പ്രകാശനെ ഇന്നലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇവരെ കാണാനില്ലെന്ന് പരാതി ലഭിച്ചിരുന്നു. 2 മരണങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. യുവതിയെ കൊലപ്പെടുത്തി പ്രകാശ് ജീവനൊടുക്കിയതായാകാമെന്നാണ് പോലീസ് പറയുന്നത്.
https://www.facebook.com/Malayalivartha


























