Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ

മഞ്ഞകുറ്റിക്ക് ശ്രീധരന്റെ പച്ചക്കൊടി..മെട്രോമാന്റെ രാഷ്ട്രീയം എന്താകും? കെ വി തോമസുമായി ഇ ശ്രീധരൻ ചർച്ച....ശ്രീധരനെ രംഗത്തിറക്കി കരു നീക്കാനാണ്‌ കെ വി തോമസിന്റെ നീക്കം.... എന്നാൽ സംസ്ഥാന ബിജെപിക്ക് ഇതുമായി വിവരങ്ങൾ ഒന്നും ഇല്ല....

10 JULY 2023 10:36 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു

ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം... ആറു പേർക്ക് പരുക്ക്

സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു

ഇപ്പോൾ എങ്ങനെ ഇരിക്കുന്നു, കെ റെയിൽ വന്നാൽ നമ്മുടെ കേരളം രണ്ടായി പിളരുമെന്നൊക്കെ പറഞ്ഞു നടന്ന ടീമാണ് ഇപ്പോൾ , കെ റെയിൽ വന്നോട്ടെ കേട്ടോ, പക്ഷെ ഈ നിർദ്ദേശങ്ങൾ ഒക്കെ പാലിച്ചാൽ മതിയെന്ന് പറഞ്ഞു കൊണ്ട് രംഗത്ത് വരുന്നത്, അങ്ങനെ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം കെ റെയിൽ വീണ്ടും ചർച്ചയാവുകയാണ് സുഹൃത്തുക്കളെ, മെട്രോമാൻ ഇ ശ്രീധരൻ ആണ് താരം , അദ്ദേഹമാണ് ഇപ്പോൾ കെ റെയിലിനു പച്ചക്കൊടി കാണിച്ചിരിക്കുന്നത് , അതിനു ചുക്കാൻ പിടിച്ചതോ , ഡൽഹിയിൽ നിന്നും പറന്നിറങ്ങി നമ്മുടെ മുഖ്യമന്ത്രീയുടെ ദൂതൻ കെ വി തോമസ്. അവസാനം പച്ചക്കൊടി കാണിച്ചിരിക്കുകയാണ് മെട്രോമാൻ , ഒപ്പം ചില നിർദ്ദേശങ്ങളും. ഇതോടെ തലയിൽ കൈവച്ചിരിക്കുകയാണ് ബിജെപി ,കെ-റെയില്‍ വിഷയത്തില്‍ മുന്‍ നിലപാട് മാറ്റി കൊണ്ടാണ് അദ്ദേഹം വന്നിരിക്കുന്നത് . കെ റെയില്‍ മാറ്റങ്ങളോടെ നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശങ്ങള്‍ നല്‍കുമെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍; വിവാദങ്ങളില്‍ മുങ്ങിപ്പോയ കെ റയിലിന് ജീവന്‍ വയ്ക്കുന്നു;

 

ഒരു സമയത്ത് സില്‍വര്‍ ലൈന്‍ പദ്ധതി നാടിന് ഗുണകരമല്ലെന്നും കെ-റെയില്‍ മികച്ച പദ്ധതിയായിരുന്നുവെങ്കില്‍ കൂടെ നില്‍ക്കുമായിരുന്നുവെന്നും പറഞ്ഞു നടന്ന ആളായിരുന്നു ഇദ്ദേഹം. പദ്ധതിയുടെ ആസൂത്രണത്തില്‍ ഗുരുതര പിഴവുകളുണ്ട്. പദ്ധതിയില്‍ തന്നെ ഒരു തരത്തിലും ഇടപെടുത്തരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയെന്നും ഇ.ശ്രീധരന്‍ ആരോപിച്ചിരുന്നു ,അതെ സർക്കാരാണ് , ഇപ്പോൾ ഇ ശ്രീധരൻ എന്ന പിടിവള്ളിക്കായി കെ വി തോമസ് എന്ന അവതാരത്തെ ഡൽഹിയിൽ നിന്നും ഇറക്കിയത്. ഇതോടെ ശക്തമായ പ്രതിഷേധങ്ങളെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന കെ റെയിലിന് വീണ്ടും ചിറക് വയ്ക്കുന്നു. ഇ ശ്രീധനിലൂടെയാണ് സര്‍ക്കാര്‍ പുതിയ നീക്കം നടത്തുന്നത്. റെയില്‍ വികസന പദ്ധതികളിലെ തടസങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് ഇന്നലെ ഇ ശ്രീധരനെ പൊന്നാനിയിലെത്തി കണ്ടിരുന്നു.കെ റെയില്‍ മാറ്റങ്ങളോടെ നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശങ്ങള്‍ നല്‍കുമെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍ പറഞ്ഞു. അണ്ടര്‍ ഗ്രൗണ്ട്, എലവേറ്റര്‍ രീതിയില്‍ പദ്ധതി നടപ്പാക്കാമെന്ന നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് നല്‍കും.

 

ഇതോടെ കെ റെയില്‍ വീണ്ടും ട്രാക്കിലാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.പദ്ധതിക്കെതിരെ കടുത്ത നിലപാടായിരുന്നു നേരത്തെ ഇ ശ്രീധരന് ഉണ്ടായിരുന്നത്. കെ റെയില്‍ നിലവിലെ രീതിയില്‍ പ്രായോഗികമല്ലെങ്കിലും മാറ്റങ്ങളോടെ നടപ്പിലാക്കാം എന്നാണ് ഇ ശ്രീധരന്റെ ഇപ്പോഴത്തെ നിലപാട്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഉപദേശവും നല്‍കും. ഹൈസ്പീഡ്, സെമി ഹൈസ്പീഡ് ട്രെയിനുകള്‍ കേരളത്തിന് ആവശ്യമാണ്. അണ്ടര്‍ ഗ്രൗണ്ട്, എലവേറ്റര്‍ രീതിയില്‍ പദ്ധതി നടപ്പിലാക്കാമെന്ന് ഇ ശ്രീധരന്‍ പ്രതികരിച്ചു.ഇങ്ങനെ വരുമ്പോള്‍ ചെലവും സ്ഥലം ഏറ്റെടുക്കലും കുറയുമെന്നും ഇക്കാര്യങ്ങള്‍ അടങ്ങിയ നിര്‍ദേശങ്ങള്‍ കെ വി തോമസ് വഴി സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും ശ്രീധരന്‍ പറഞ്ഞു.സര്‍ക്കാര്‍ തലത്തില്‍ മറ്റ് ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ല. ആദ്യമായിട്ടാണ് കെ റെയിലില്‍ തന്റെ ഉപദേശം തേടുന്നത് എന്നും ഇ ശ്രീധരന്‍ വ്യക്തമാക്കി. ഇ ശ്രീധരനെ ഒപ്പം കൂട്ടി കെ റെയില്‍ ട്രക്കിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം കെ വി തോമസ് ഇന്ന് ശ്രീധരന്റെ പൊന്നാനിയിലെ വീട്ടില്‍ എത്തിയത്.

ഒരു മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു. മറ്റ് റെയില്‍വേ പ്രശ്‌നങ്ങളും ചര്‍ച്ചയായി. പൊന്നാനിയിലെ വീട്ടില്‍, സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ.വി.തോമസുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം ഇ ശ്രീധരന്‍ പ്രതികരിക്കുകയും ചെയ്തു. കെ റെയില്‍ പദ്ധതിയില്‍ മാറ്റം വരുത്തിയാല്‍ കേരളത്തിന് യോജിക്കുമെന്നാണോ പറയുന്നതെന്ന ചോദ്യത്തിന് എപ്പോഴും താന്‍ അതു പറയാറുണ്ടെന്നും ശ്രീധരന്‍ മറുപടി നല്‍കി.കേരളത്തിന്റെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് കുറിപ്പ് തയാറാക്കി നല്‍കാമെന്ന് ശ്രീധരന്‍ സമ്മതിച്ചതായി കെ.വി.തോമസ് കൂടിക്കാഴ്ചയ്ക്കു ശേഷം പറഞ്ഞു. ഇത് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹമാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും തോമസ് പറഞ്ഞു. ഞായറാഴ്ച ഉച്ചയ്ക്കു നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂറിലേറെ നീണ്ടു.സില്‍വര്‍ലൈന്‍ യാഥാര്‍ഥ്യമായാല്‍ കേരളം രണ്ടായി പിളരുമെന്നാണ് ഇ. ശ്രീധരന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നത്. പദ്ധതി പൂര്‍ത്തിയാകാന്‍ 15 വര്‍ഷമെങ്കിലും വേണ്ടിവരുമെന്നും അദ്ദേഹം കഴിഞ്ഞ വര്‍ഷം ചൂണ്ടിക്കാട്ടി.


കാല്‍ലക്ഷം കുടുംബങ്ങളെങ്കിലും കുടിയൊഴിക്കപ്പെടും. പരിസ്ഥിതി പ്രശ്‌നങ്ങള്‍ വേറെ. എണ്ണൂറിലേറെ മേല്‍പാലങ്ങളാണു വേണ്ടിവരിക. ഒരു പാലത്തിനു മാത്രം 20 കോടി രൂപ വേണം. ചെറിയ പാലങ്ങളെക്കുറിച്ചു പദ്ധതിരേഖയില്‍ മിണ്ടുന്നില്ല. ഇപ്രകാരം 5,000 പാലങ്ങള്‍ വേണ്ടി വരും. ഒരു കോടിയോളം രൂപയാണ് ഓരോന്നിനും ചെലവ്. വരുമാനത്തിന്റെ കാര്യത്തില്‍ പദ്ധതി പരാജയമാകും. അറ്റകുറ്റപ്പണികള്‍ക്കു മാത്രം ദിവസം 6 മണിക്കൂറോളം വേണ്ടിവരുമെന്നതിനാല്‍ രണ്ടോ മൂന്നോ സര്‍വീസുകള്‍ മാത്രമേ പ്രതിദിനം സാധിക്കൂ. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാലത്ത് ഇത്തരമൊരു പദ്ധതി വേണമോ എന്ന് അധികൃതര്‍ ചിന്തിക്കണമെന്നുമാണ് ശ്രീധരന്‍ അന്ന് അഭിപ്രായപ്പെട്ടത്.ഏതായാലും പിണറായി വിജയൻ തോറ്റിടത്ത് ഇപ്പോൾ കെ വി തോമസ് ആണ്‌ പുതിയ നീക്കങ്ങളുമായി ഇറങ്ങിയിരിക്കുന്നത്. ബിജെപി സ്ഥാനാർത്ഥിയായിരുന്ന മെട്രോമാന്റെ രാഷ്ട്രീയം എന്താകും? എന്ന കാര്യത്തിലും ഇതോടെ ഒരു തീരുമാനമാകും.

 

മുൻ കോൺഗ്രസ് നേതാവ് പാർട്ടി വിട്ട് സി.പി.എം പക്ഷത്തേക്ക് ചേരുകയും തുടർന്ന് കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി യും ആയി ചുമതലയിലും ഉള്ള ആളാണ്‌ കെ വി തോമസ്. കെ റെയിലിനെതിരായ ജനവികാരത്തിൽ ആദ്യ ഘട്ടത്തിൽ ഇതേ കെ വി തോമസും ഉണ്ടായിരുന്നു. പാർട്ടി മാറിയപ്പോൾ ഇപ്പോൾ നിലപാടും മാറ്റി. ഇനി പകരം മുഖ്യമന്ത്രി കസേര വല്ലതുമാണോ അദ്ദേഹം ചോദിച്ചിരിക്കുന്നത് എന്നുള്ള തരത്തിലുള്ള ആളുകളുടെ കമന്റുകൾ വരുന്നുണ്ട്.കെ റെയിൽ നടപ്പാക്കാനുള്ള നീക്കങ്ങൾക്കും തടസങ്ങൾ മാറ്റാനും ബിജെപിയിലെക്ക് വന്ന മെട്രോ മാൻ ഇ.ശ്രീധരനെ രംഗത്തിറക്കി കരു നീക്കാനാണ്‌ കെ വി തോമസിന്റെ നീക്കം. എന്നാൽ സംസ്ഥാന ബിജെപിക്ക് ഇതുമായി വിവരങ്ങൾ ഒന്നും ഇല്ല. മെട്രോ മാൻ ശ്രീധരൻ വ്യക്തിപരമായി നടത്തുന്ന ചർച്ചായാണ്‌ ഇത് എന്നും അറിയുന്നു. വേറെ നേതാക്കളാരും തന്നെ ഇതിനോട് പ്രതികരിച്ചിരിട്ടില്ല. വന്ദേ ഭാരത് വന്നശേഷം ഹൈസ്പീഡ് റെയിൽവേ വേണമെന്ന് ഇ. ശ്രീധരൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന്‌ കെ.വി തോമസ് പറഞ്ഞു.

 

അതിനാൽ കെ. റെയിലിനെതിരായ ഇ ശ്രീധരന്റെ മുൻ നിലപാട് ഇപ്പോൾ പ്രസക്തമല്ല എന്നും കെ വി തോമസ് വിമര്ശകരോട് പറയുന്ന ന്യായീകരണം. ഇ ശ്രീധരന്റെ പച്ചക്കൊടി കിട്ടിയാൽ കെ റെയിൽ നടപ്പാക്കാൻ ആകും എന്നും കെ വി തോമസ് മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചതായി കെ.വി. തോമസ് സ്ഥിരീകരിച്ചു. കെ. റെയിലിന്റെ തടസ്സങ്ങൾ, അങ്കമാലി-എരുമേലി ശബരി റെയിൽ, സംസ്ഥാനത്തെ റെയിൽ പാതകളുടെ വളവു നികത്തൽ, വന്ദേഭാരത് വന്ന ശേഷമുള്ള മറ്റു ട്രെയിനുകളുടെ വൈകൽ എന്നിവയെല്ലാം ചർച്ച ചെയ്യുമെന്ന് കെ.വി. തോമസ് പറഞ്ഞു.മെട്രോ മാൻ ഇ. ശ്രീധരന്റെ മനം മാറ്റവും കെ വി തോമസുമായുള്ള കൂടികാഴ്ച്ചയും രാഷ്ട്രീയ വൃത്തങ്ങളിലും ചർച്ചയായി. ബിജെപി എതിർക്കുന്ന പദ്ധതിക്ക് വേണ്ടി ഉള്ള ചർച്ചകൾ ശ്രീധരൻ നടത്തുമ്പോൾ രാഷ്ട്രീയ മാറ്റം ആണോ എന്നും സംശയിക്കുന്നു.

 

മെട്രോ മാൻ ശ്രീധരന്റെ നിലപാടിൽ മാറ്റമോ അല്ലെങ്കിൽ തിരുത്തലുകളോ എന്നും ചോദ്യം ഉയരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം മെട്രോ മാൻ ശ്രീധരൻ ബിജെപി വേദികളിൽ സജീവമായിരുന്നില്ല. ഏറെകാലമായി രാഷ്ട്രീയവും വിട്ട് നില്ക്കുകയായിരുന്നു. ഇപ്പോൾ വീണ്ടും ചർച്ചയാവുകയാണ്‌ കെ റെയിലും ഇ ശ്രീധരന്റെ രാഷ്ട്രീയ നിലപാടുകളും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം  (8 minutes ago)

പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 3 രൂപയോളം വീതം വർദ്ധനവ്...  (21 minutes ago)

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു  (32 minutes ago)

ആകാംക്ഷയോടെ വിദ്യാർത്ഥികൾ.... എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് .... വൈകുന്നേരം മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുക പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി  (46 minutes ago)

ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം... ആറു പേർക്ക് പരുക്ക്  (1 hour ago)

സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും  (1 hour ago)

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (11 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (11 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (11 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (12 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (12 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (12 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (12 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (12 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (13 hours ago)

Malayali Vartha Recommends