നേപ്പാള്‍ സ്വദേശിയായ യുവതി ഭാരതപ്പുഴയിലെ ഒഴുക്കില്‍പ്പെട്ടു മരിച്ച നിലയില്‍ കണ്ടെത്തി

നേപ്പാള്‍ സ്വദേശിയായ യുവതി ഭാരതപ്പുഴയിലെ ഒഴുക്കില്‍പ്പെട്ടു മരിച്ച നിലയില്‍ കണ്ടെത്തി. പഞ്ചംഗ് ജില്ലക്കാരിയായ സുനാദേവി ജാഗ്രി (35) ആണു മരിച്ചത്. മായന്നൂരിനു സമീപം ഭാരതപ്പുഴയും കൈവഴിയായ ഗായത്രിപ്പുഴയും സംഗമിക്കുന്ന ഭാഗത്തെ കടവില്‍ രാവിലെ ഒഴുക്കില്‍പ്പെട്ടതാണ്.
തുണികള്‍ അലക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം. മൃതദേഹം ഒഴുകിവരുന്നതു കണ്ടു നാട്ടുകാരാണു കരയ്ക്കു കയറ്റിയത്. ഭര്‍ത്താവ് ലോകേന്ദ്ര ബഹദൂര്‍ ജാഗ്രിക്കൊപ്പം മായന്നൂരിലെ ഫാമില്‍ ജോലിക്കെത്തിയതായിരുന്നു യുവതി.
https://www.facebook.com/Malayalivartha



























