മദ്യപിക്കുന്നതിനിടെ അരികിലെത്തിയ മകളെ വലിച്ചെറിഞ്ഞ് പിതാവ്... ഗുരുതരമായി പരിക്കേറ്റ ഒരു വയസ്സുകാരിയുടെ സംരക്ഷണം ഏറ്റെടുത്ത് കേരള സംസ്ഥാന ശിശുക്ഷേമ സമിതി

മദ്യപിക്കുന്നതിനിടെ അരികിലെത്തിയ മകളെ എടുത്തെറിഞ്ഞതിനെ തുടര്‍ന്ന് പരിക്കേറ്റ ഒരു വയസ്സുകാരിയുടെ സംരക്ഷണം ഏറ്റെടുത്ത് കേരള സംസ്ഥാന ശിശുക്ഷേമ സമിതി. കൊല്ലത്ത് ചിന്നക്കട കുറവന്‍ പാലത്തെ വാടക വീട്ടില്‍ താമസിക്കുന്ന തിരുനെല്‍വേലി സ്വദേശികളാണ് കുഞ്ഞിനെ മദ്യലഹരിയില്‍ വലിച്ചറിഞ്ഞത്. കുട്ടി ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. തിരുവനന്തപുരം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ ഉത്തരവ് പ്രകാരമാണ് കുട്ടിയുടെ സംരക്ഷണം സമിതി ഏറ്റെടുത്തത്. കുട്ടിയുടെ പരിചരണത്തിനായി സമിതിയില്‍ നിന്നുള്ള അമ്മമാരെ ആശുപത്രിയില്‍ എത്തിച്ചു.
എസ് എ ടി ആശുപത്രിയിലെത്തിയ സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി എല്‍ അരുണ്‍ഗോപി തീവ്രപരിചരണ വിഭാഗത്തിലെത്തി കുട്ടിയെ പരിചരിക്കുന്ന ഡോക്ടറുമായി സംസാരിച്ചു. കുട്ടിയുടെ ആരോഗ്യ സ്ഥിതി വീണ്ടെടുത്ത് വരുന്നതായും അപകട നില തരണം ചെയ്തതിനാല്‍ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയതായി അറിയിച്ചു എന്ന് അരുണ്‍ഗോപി പറഞ്ഞു. വലിച്ചെറിഞ്ഞ ആഘാതത്തില്‍ തലയുടെ പുറക് വശത്തായിരുന്നു പൊട്ടല്‍. മെഡിക്കല്‍ കോളേജിലെത്തിയപ്പോള്‍ കുട്ടിയുടെ സ്ഥിതി അതീവ ഗുരുതരമായിരുന്നു.
തിരുനെല്‍വേലി സ്വദേശികളായ ഭര്‍ത്താവ് മുരുകനും ഭാര്യ മാരിയമ്മയുമായി ഒരുമിച്ച് മദ്യപിക്കുമ്പോഴാണ് അരികിലെത്തിയ കുട്ടിയെ പിതാവ് മുരുകന്‍ വലിച്ചെറിഞ്ഞത്. ഒരു വയസ്സുകാരിയെ വീട്ടിലെ ഒറ്റ മുറിയില്‍ ഒറ്റക്കാക്കിയിട്ടാണ് ഈ ദമ്പതിമാര്‍ ജോലിക്ക് പോയിരുന്നത്. അടുത്ത വീടുകളില്‍ നടക്കുന്ന സംഭവങ്ങളില്‍ അയല്‍വക്കകാര്‍ കൂടി ശ്രദ്ധാലുക്കകള്‍ ആകണമെന്ന് അരുണ്‍ ഗോപി അഭിപ്രായപ്പെട്ടു. പൊതുസമൂഹത്തിന്റെ ഇടപെടല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha



























