കണ്ണൂര്‍ തോട്ടടയില്‍ ബസ് മിനി ലോറിയുമായി കൂട്ടിയിടിച്ച് അപകടം....ബസ് യാത്രക്കാരില്‍ ഒരാള്‍ മരിച്ചു, നിരവധി യാത്രക്കാര്‍ക്ക് പരുക്ക്, മംഗലാപുരത്തു നിന്ന് പത്തനംതിട്ടയിലേക്ക് വന്ന കല്ലട ബസാണ് മറിഞ്ഞത്

കണ്ണൂര്‍ തോട്ടടയില്‍ ബസ് മിനി ലോറിയുമായി കൂട്ടിയിടിച്ച് അപകടം....ബസ് യാത്രക്കാരില്‍ ഒരാള്‍ മരിച്ചു, നിരവധി യാത്രക്കാര്‍ക്ക് പരുക്ക്, ലോറി ഡ്രൈവര്‍ക്കും പരുക്ക് .
അര്‍ധരാത്രിയോടെ ഉണ്ടായ അപകടത്തില്‍ ബസിലെ യാത്രക്കാരനായ ഒരാള്‍ മരിച്ചു. 24 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗരുതരമാണ്.
കല്ലട ട്രാവല്‍സിന്റെ ബസാണ് അപകടത്തില്‍ പെട്ടത്. ലോറിയുമായി ഇടിച്ചു ബസ് മൂന്ന് തവണ മലക്കം മറിഞ്ഞെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. മംഗലാപുരത്തുനിന്ന് ബ്‌സ് പത്തനംതിട്ടയിലേക്ക് യാത്ര ചെയ്യവേയായിരുന്നു അപകടമുണ്ടായത്.
"
https://www.facebook.com/Malayalivartha



























