കണ്ണീരടക്കാനാവാതെ... ബൈക്ക് പിക്കപ്പുമായി ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം....

ബൈക്ക് പിക്കപ്പുമായി ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കൊഴുവനാല്‍ അശോക ഭവനില്‍ കൃഷ്ണ കുമാറിന്റെ മകന്‍ അശ്വിന്‍ (21) ആണ് മരിച്ചത്. കൊഴുവനാല്‍- പാല റോഡില്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനു സമീപത്തായാണ് അപകടം.
അശ്വിന്‍ മര്‍സ്ലീവ മെഡിസിറ്റി ഹോസ്പിറ്റലിലെ ജീവനക്കാരനായിരുന്നു. അപകടത്തിനു പിന്നാലെ ഇതേ ആശുപത്രിയിലെ ഡോക്ടര്‍ ടോം അതുവഴി വന്നപ്പോള്‍ അദ്ദേഹത്തിന്റെ വാഹനത്തില്‍ അശ്വിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്മിതയാണ് മരിച്ച അശ്വിന്റെ അമ്മ. സഹോദരി അശ്വതി. സംസ്‌കാരം പിന്നീട് നടത്തും.
അതേസമയം കണ്ണൂര്‍ തോട്ടടയില്‍ ബസ് മിനി ലോറിയുമായി കൂട്ടിയിടിച്ച് അപകടം....ബസ് യാത്രക്കാരില്‍ ഒരാള്‍ മരിച്ചു, നിരവധി യാത്രക്കാര്‍ക്ക് പരുക്ക്, ലോറി ഡ്രൈവര്‍ക്കും പരുക്ക് .
അര്‍ധരാത്രിയോടെ ഉണ്ടായ അപകടത്തില്‍ ബസിലെ യാത്രക്കാരനായ ഒരാള്‍ മരിച്ചു. 24 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗരുതരമാണ്. കല്ലട ട്രാവല്‍സിന്റെ ബസാണ് അപകടത്തില്‍ പെട്ടത്. ലോറിയുമായി ഇടിച്ചു ബസ് മൂന്ന് തവണ മലക്കം മറിഞ്ഞെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. മംഗലാപുരത്തുനിന്ന് ബ്‌സ് പത്തനംതിട്ടയിലേക്ക് യാത്ര ചെയ്യവേയായിരുന്നു അപകടമുണ്ടായത്.
"
https://www.facebook.com/Malayalivartha



























