ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രഞ്ജന്‍ മുന്നൂര്‍ക്കോട് മാപ്പാട്ട് മഠം വെങ്കിടകൃഷ്ണന്‍ അന്തരിച്ചു.... 80 വയസ്സായിരുന്നു, ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രഞ്ജന്‍ മുന്നൂര്‍ക്കോട് മാപ്പാട്ട് മഠം വെങ്കിടകൃഷ്ണന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. ഇന്നലെ ഉച്ചക്ക് മൂന്നിന് ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ബഹിരാകാശത്തില്‍ പാലക്കാടിന്റെയും മുന്നൂര്‍കോടിന്റെയും കയ്യൊപ്പ് പതിഞ്ഞത് എം.കെ. വെങ്കിടകൃഷ്ണന്‍ വഴിയാണ്. ചൊവ്വ പര്യവേഷണ പേടകം ഉള്‍പ്പെടെയുള്ള റോക്കറ്റുകള്‍ക്ക് ബഹിരാകാശക്കുതിപ്പിനു വേണ്ടി ഖര ഇന്ധനം നിര്‍മിച്ചു നല്‍കിയത് വെങ്കിടകൃഷ്ണനായിരുന്നു.
എഎസ്ആര്‍ഒയില്‍ നിന്നും വിരമിച്ചതിനു ശേഷം പിന്നീട് സ്വദേശമായ മുന്നൂര്‍ക്കോട്ടെ വീട്ടുവളപ്പില്‍ ചെറിയ ഷെഡ്ഡ് കെട്ടി റോക്കറ്റുകള്‍ക്കുള്ള ഇന്ധനം ഉല്‍പ്പാദിപ്പിക്കുകയായിരുന്നു.
ഇരുപതിലധികം റോക്കറ്റുകള്‍ക്ക് ആവശ്യമായ ഇന്ധനം വെങ്കിടകൃഷ്ണന്‍ നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha



























