സെന്‍ട്രല്‍ ജയിലില്‍ കഞ്ചാവ്: യൂണിവേഴ്‌സിറ്റി കോളേജ് കത്തിക്കുത്ത് - പി എസ് സി പരീക്ഷാ തട്ടിപ്പ് കേസ് പ്രതി നസീമടക്കം 6 പേര്‍ക്കെതിരെ കുറ്റപത്രം....

സെന്‍ട്രല്‍ ജയിലില്‍ കഞ്ചാവ്: യൂണിവേഴ്‌സിറ്റി കോളേജ് കത്തിക്കുത്ത് - പി എസ് സി പരീക്ഷാ തട്ടിപ്പ് കേസ് പ്രതി നസീമടക്കം 6 പേര്‍ക്കെതിരെ കുറ്റപത്രം. 019 ഒക്ടോബര്‍ 18ന് വൈകിട്ട് 5 മണിക്ക് ആളെണ്ണി പ്രതികളെ സെല്ലില്‍ കയറ്റി സെല്ലുകള്‍ ലോക്ക് അപ്പ് ചെയ്ത ശേഷമാണ് സംഭവം നടന്നത് .
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഞ്ചാവ് കണ്ടെടുത്ത കേസില്‍ പാളയം യൂണിവേഴ്‌സിറ്റി കോളേജ് കത്തിക്കുത്ത് - പി എസ് സി കെ എ പി 4 ബറ്റാലിയന്‍ പരീക്ഷാ തട്ടിപ്പ് കേസുകളിലെ മുഖ്യ പ്രതി നസീമടക്കം 6 പ്രതികളെ ഹാജരാക്കാന്‍ തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു. ആഗസ്റ്റ് 26 ന് പ്രതികളെ ഹാജരാക്കാന്‍ സിറ്റി പൂജപ്പുര പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോടാണ് എ സി ജെ എം എല്‍സാ കാതറിന്‍ ജോര്‍ജ് ഉത്തരവിട്ടത്. മണക്കാട് കല്ലാട്ടുമുക്ക് സ്വദേശി നസീം, സജികുമാര്‍ , വിനു എന്ന തടി വിനു , ബിനോയി എന്ന കൊച്ചു ബിജു , സുരേഷ്, അനസ് എന്നിവരാണ് 1 മുതല്‍ 6 വരെയുള്ള പ്രതികള്‍.
2019 ഒക്ടോബര്‍ 18ന് വൈകിട്ട് 5 മണിക്ക് ആളെണ്ണി പ്രതികളെ സെല്ലില്‍ കയറ്റി സെല്ലുകള്‍ ലോക്ക് അപ്പ് ചെയ്ത ശേഷമാണ് സംഭവം നടന്നത്. യൂണിവേഴ്‌സിറ്റി കോളേജ് കത്തിക്കുത്ത് - പി എസ് സി പരീക്ഷാ തട്ടിപ്പ് കേസുകളിലെ മുഖ്യ പ്രതി നസീം റിമാന്റ് തടവുകാരനായി ജയിലില്‍ കഴിയവയേയാണ് സംഭവം. ജയിലില്‍ ലഹരി ഉല്‍പ്പന്നങ്ങളുടെ ഉപയോഗം വ്യാപകമാവുന്നുണ്ടെന്ന പരാതിയില്‍ ജയില്‍ അഡീ. ഡി ജി പിയുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ മിന്നല്‍ പരിശോധനയിലാണ് കുറ്റകൃത്യം കണ്ടെത്തിയത്. പരിശോധനയില്‍ കഞ്ചാവിന് പുറമേ ബീഡിയും മറ്റു പുകയില ലഹരിയുല്‍പ്പന്നങ്ങളും കണ്ടെത്തിയിരുന്നു. കഞ്ചാവ് കൈവശം വച്ച് കണ്ടെത്തിയവരുടെ പേരു വിവരങ്ങള്‍ ജയില്‍ അധികൃതര്‍ പൂജപ്പുര പോലീസിന് കൈമാറിയതിനെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്.
"
https://www.facebook.com/Malayalivartha



























