Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ

സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി;പോസ്റ്റിട്ട മുഖ്യമന്ത്രി എയറില്‍,പേജില്‍ക്കേറി അരിശം തീര്‍ത്ത് മലയാളി,വിലക്കയറ്റം എന്ന് കേട്ടതും മലയാളിയുടെ സമനില തെറ്റി

12 JULY 2023 06:08 PM IST
മലയാളി വാര്‍ത്ത

More Stories...

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

വനത്തിനുള്ളിൽ വഴിതെറ്റി കുടുങ്ങി ഡിജിറ്റൽ സർവേസംഘം... വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ്യാഴാഴ്ച

പനി പിടിച്ച് ക്ലിഫ് പനി പിടിച്ച് ക്ലിഫ് ഹൗസിലിരുന്നാലും ഭരണകാര്യത്തില്‍ മുഖ്യന് വിശ്രമമില്ല. പക്ഷെ അറിഞ്ഞ് പണിയെടുത്താലും വാഴയെന്ന പഴിയാണല്ലോ മലയാളി പറയുന്നത്. പക്ഷെ മുഖ്യന്‍ ഒരു പോസ്റ്റിട്ടുണ്ട്. ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്നത്. ഇത് കണ്ടതിന്റെ കലിപ്പില്‍ പോസ്റ്റിന് താഴെ മലയാളികള്‍ നല്ല ഒന്നാന്തരം വാഴ വെച്ചിട്ടുണ്ട്. പോസ്റ്റിട്ട് എയറില്‍ക്കേറി ഇരിയ്ക്കുകയാണ് മുഖ്യമന്ത്രി. വിലക്കയറ്റത്തിന്റെ കാര്യം പറഞ്ഞതേ മുഖ്യന് ഓര്‍മ്മയുള്ളു മലയാളി എടുത്തുടുത്തു. നമുക്ക് മുഖ്യമന്ത്രിയുടെ പോസ്റ്റ് നോക്കാം....

സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ വലിയ അന്തരം പലയിടത്തും ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യം പറഞ്ഞത്. എല്ലാ വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലും വിലനിലവാര പട്ടിക നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണം. കാര്യക്ഷമമായ ഇടപെടലിലൂടെ വില പിടിച്ചുനിര്‍ത്താന്‍ വകുപ്പുകള്‍ കൂട്ടായ പ്രവര്‍ത്തനം നടത്തണം. ലീഗല്‍ മെട്രോളജി വകുപ്പിന്റെ പരിശോധന കര്‍ശനമാക്കണം. പൂഴ്ത്തിവയ്പ്പ് പൂര്‍ണ്ണമായും ഒഴിവാക്കാനാവണം. ജില്ലയിലെ പ്രധാന മാര്‍ക്കറ്റുകളില്‍ കളക്ടറുടെ നേതൃത്വത്തിലുള്ള ടീം നേരിട്ട് പരിശോധനകള്‍ നടത്തണം. പോലീസിന്റെ ഇടപെടലും ഉണ്ടാകണം. നിത്യോപയോഗ സാധനങ്ങളുടെ വില പിടിച്ചുനിര്‍ത്തുന്നതില്‍ ഹോര്‍ട്ടികോര്‍പ്പും കണ്‍സ്യൂമര്‍ഫെഡും സിവില്‍സപ്ലൈസും വിപണിയില്‍ കാര്യക്ഷമമായി ഇടപെടണം. സഹകരണ ബാങ്കുകളുടെ നേതൃത്വത്തില്‍ ഓണക്കാലത്തേക്കുള്ള മാര്‍ക്കറ്റുകള്‍ നേരത്തെ ആരംഭിക്കണം.

ഗുണനിലവാര പരിശോധന എല്ലാ സ്ഥലങ്ങളിലും നടത്തണം. ഒരേ ഇനത്തിനു തന്നെ വിവിധ പ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന വിലയിലെ അന്തരം വ്യാപാരസമൂഹവുമായി ജില്ലാകളക്ടര്‍മാര്‍ ചര്‍ച്ച ചെയ്ത് പരിഹാരം കാണണം. ഏറ്റക്കുറച്ചിലുകള്‍ പരിഹരിച്ച് ഒരേവില കൊണ്ടുവരാന്‍ ശ്രമിക്കണം. നിത്യോപയോഗ സാധനങ്ങളുടെ വിലനിലവാരം ആഴ്ചയില്‍ ഒരു തവണയെങ്കിലും ജില്ലാകളക്ടര്‍മാര്‍ അവലോകനം നടത്തണം. സംസ്ഥാനാടിസ്ഥാനത്തില്‍ ബന്ധപ്പെട്ട വകുപ്പു സെക്രട്ടറിമാരുടെ യോഗം 10 ദിവസത്തിലൊരിക്കല്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേരണമെന്നും നിര്‍ദ്ദേശിച്ചു. ഇതായിരുന്നു പോസ്റ്റ്. ഇതില്‍ക്കേറി മലയാളി പൊങ്കാലയിട്ടു.

നമുക്ക് സത്യം അറിഞ്ഞ പറ്റു. മുഖ്യമന്ത്രി പറയുന്നു വിലക്കയറ്റം ഉണ്ടെന്ന് ദേശാഭിമാനി പറഞ്ഞത് അഞ്ച് വര്‍ഷത്തേക്ക് വില കൂടില്ലെന്നാണ്. ഞങ്ങള്‍ ആരെയാണ് വിശ്വസിക്കേണ്ടത് മുഖ്യമന്ത്രിയേയോ ദേശാഭിമാനിയേയോ എന്നാണ് ട്രോള്‍. അല്ലയോ മഹാനുഭാവാ അങ്ങ് ആദ്യമായ് ഒരു സത്യം പറഞ്ഞിരിക്കുന്നു നിത്യോപയോഗ സാധനങ്ങള്‍ക്ക് വിലകൂടിയെന്ന സത്യം. കള്ളിനും ലോട്ടറിയ്ക്കും വൈദ്യുതിയ്ക്കും ദിവസവും വില കൂട്ടുന്ന ടീംസ് തന്നെ ഇത് പറയണം. 50 രൂപയുടെ മദ്യം 600 രൂപയ്ക്ക് വില്‍ക്കുന്നൊരു സര്‍ക്കാര്‍ സംരംഭം ഞ്ങ്ങളുടെ നാട്ടിലുണ്ടെന്ന് മുഖ്യന് കിടിലന്‍ മറുപടി. റോഡിലിറങ്ങി നടക്കുമ്പോള്‍ തുമ്മിയാല്‍ ഫൈന്‍ അടിക്കുന്ന സാറാണ് ഈ പറയുന്നത് എന്നോര്‍ക്കുമ്പോള്‍ ആണ് ആകെ ആശ്വാസം.

കഴിഞ്ഞ 7 വര്‍ഷത്തെ വിലക്കയറ്റം കൊണ്ട് കേരളത്തിന്റെ സാമ്പത്തിക രംഗത്തെ മുച്ചൂടും മുടിച്ചതില്‍ പിണറായി സര്‍ക്കാരിനോടുള്ള ജനങ്ങളുടെ പ്രതിഷേധം ചെറുതല്ല. റിസര്‍വ് ബാങ്കിന്റെ പഠനം അനുസരിച്ചു ഇന്ത്യയില്‍ ഏറ്റവും വലിയ കട ബാധ്യത ഉള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ഇതിനുള്ള K പുരസ്‌കാരം വാങ്ങാനാണോ പിണറായി വിജയന്‍ ലോക ബാങ്കിലേക്ക് പോയതെന്ന് നാട് സംശയിക്കുന്നുണ്ട്! സംസ്ഥാനത്തിന്റെ തനത് വരുമാനങ്ങള്‍ എല്ലാം തന്നെ തുടര്‍ച്ചയായി താഴേക്ക് പോവുകയാണ്. നികുതി, നികുതിയേതര വരുമാനങ്ങള്‍ ഒരു പോലെ താഴേക്ക് കുതിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ദീര്‍ഘകാല കടത്തിലേക്ക് മുങ്ങി കൊണ്ടിരിക്കുന്നു. വരുമാനം കുറയുമ്പോഴും സര്‍ക്കാറിന്റെ ചിലവുകള്‍ കുറയുന്നില്ല എന്ന് മാത്രമല്ല കൂടുകയാണ് ചെയ്യുന്നത്. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി ഒരു ഭാഗത്ത് നില്‍ക്കുമ്പോള്‍ മറ്റൊരു ഭാഗത്ത് സംസ്ഥാനം വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടുകയാണ്. കഴിഞ്ഞ വര്‍ഷത്തെ ഉപഭോകൃത വില സൂചിക അനുസരിച്ചു, കേരളത്തിലെ വിലക്കയറ്റം ദേശീയ ശരാശരിയെ മറികടന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (7 minutes ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (17 minutes ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (42 minutes ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (58 minutes ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (1 hour ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (1 hour ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (1 hour ago)

ഊർജ്ജ സുരക്ഷയ്ക്ക് ജിയോതെർമൽ, ഹൈഡ്രജൻ സ്രോതസ്സുകൾ അനിവാര്യമെന്ന് വിദഗ്ധർ  (2 hours ago)

പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തോൽപിച്ച് മുംബൈ ഇന്ത്യൻസ്....  (2 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി  (2 hours ago)

ഡ്രോൺ ആക്രമണം; ഒമാൻ തീരത്ത് ഇന്ത്യൻ ചരക്ക് കപ്പൽ മുങ്ങി  (2 hours ago)

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല....    (2 hours ago)

തമിഴ്നാട്ടിൽ മദ്യം ഉപയോഗിക്കാനുള്ള പ്രായം 21 ആക്കി....  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം  (3 hours ago)

പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 3 രൂപയോളം വീതം വർദ്ധനവ്...  (3 hours ago)

Malayali Vartha Recommends