Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ

മമതയ്ക്കുള്ള ഫോണ്‍ കോള്‍ വരുന്നത് പാലക്കാട്ടുകാരന്;ആദ്യം ഞെട്ടല്‍ പിന്നീട് സംഭവം പിടികിട്ടി,15 വര്‍ഷം മുന്‍പെടുത്ത സിം കൊടുത്ത പണി,ബംഗാള്‍ മുഖ്യമന്ത്രിയല്ല താനെന്ന് പറഞ്ഞ് കാര്‍ത്തികേയന്‍ വലഞ്ഞു,എന്നാലിപ്പോള്‍ അതൊരു സേവനം

12 JULY 2023 06:21 PM IST
മലയാളി വാര്‍ത്ത

More Stories...

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

വനത്തിനുള്ളിൽ വഴിതെറ്റി കുടുങ്ങി ഡിജിറ്റൽ സർവേസംഘം... വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ്യാഴാഴ്ച

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയ്ക്ക് വരേണ്ട കോളുകള്‍ പാലക്കാട്ടുകാരന് വന്നാല്‍ എങ്ങനിരിയ്ക്കും. ആകെ പുലിവാല് പിടിച്ചിരിയ്ക്കുകയാണ് പാലക്കാട് പുതുപ്പരിയാരം സ്വദേശി കാര്‍ത്തികേയന്‍. പതിനഞ്ച് വര്‍ഷം മുന്നേ എടുത്ത സിമ്മാണ് കൊറോണ ടൈമില്‍ പണി കൊടുത്തത്. ഐ ലവ് യുവര്‍ പാര്‍ട്ടി എന്ന ആദ്യത്തെ മെസേജിലായിരുന്നു തുടക്കം. വാട്‌സ്ആപ്പിലും എസ്എംഎസ് ആയും മെസേജുകള്‍ നിറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് അറിയാതെ പകച്ചുപോയി കാര്‍ത്തികേയന്‍. ആദ്യമൊക്ക പെകച്ചുപോയി. എന്തുചെയ്യണമെന്ന് അറിയില്ല പിന്നീട് കാര്യം പിടികിട്ടി. ഇപ്പോള്‍ വരുന്ന എല്ലാ കോളുകല്‍ക്കും മൂപ്പര് കൃത്യമായ് മറുപടി കൊടുക്കും. കാരണം ഈ കോളുകള്‍ കാര്‍ത്തികേയനെ തേടിയല്ല ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയ്ക്കുള്ളതാണ്. ഒരൊറ്റ നമ്പരിലാണ് കാര്‍ത്തികയേന്‍ മമതയായത്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കാര്‍ത്തികയേന്‍ നടന്ന സംഭവങ്ങള്‍ വ്യക്തമാക്കിയ്ത.

കൊവിഡ് കാലത്ത് തന്റെ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് പരാതികളും ആശങ്കകളും അറിയിക്കാനുള്ള ഒരു ടോള്‍ഫ്രീ നമ്പര്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പുറത്തിറക്കിയിരുന്നു. നിങ്ങള്‍ക്ക് നേരിട്ട് മുഖ്യമന്ത്രിയെ ബന്ധപ്പെടാമെന്നാണ് അന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ജനത്തിന് നല്‍കിയ ഉറപ്പ്. 9137091370 എന്നതായിരുന്നു ആ നമ്പര്‍. അന്ന് മുതലാണ് കാര്‍ത്തികേയന്റെ ദിവസങ്ങള്‍ മാറിമറിഞ്ഞത്. പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ പുറത്തിറക്കിയ അന്നത്തെ കൊവിഡ് കണ്‍ട്രോണ്‍ റൂം നമ്പറിലെ ഒന്‍പതക്കവും കാര്‍ത്തികേയന്റെ ഫോണ്‍ നമ്പറുമായി സാമ്യമുള്ളതായിരുന്നു. ഇടയില്‍ ഒരു നമ്പര്‍ മാത്രം വ്യത്യാസം. പശ്ചിമബംഗാള്‍ സ്വദേശികളായ ആളുകള്‍ മുഖ്യമന്ത്രിയെ പരാതി അറിയിക്കാനും തങ്ങളുടെ ആവശ്യങ്ങള്‍ പറയാനുമായി വിളിക്കുമ്പോള്‍ പലര്‍ക്കും തെറ്റുപറ്റി. കാര്‍ത്തികേയന്റെ നമ്പറിലേക്കാണ് അവരെല്ലാം വിളിച്ചത്. അതിന്നും തുടരുന്നു.

അന്ന് ഞാന്‍ ശരിക്കും പേടിച്ചുപോയി. ഫോണ്‍ ഹാക്ക് ചെയ്തതാണോ, മറ്റെന്തെങ്കിലും സംഭവിച്ചതാണോ ഒന്നുമറിയില്ല. എന്റെ ടെലികോം സേവനദാതാവായ കമ്പനിയിലേക്ക് വിളിച്ച് പരാതി പറഞ്ഞു. അവര്‍ നോക്കിയപ്പോള്‍ യാതൊരു കുഴപ്പവും കണ്ടില്ല. ഫോണില്‍ ആന്റിവൈറസ് ഉണ്ടായിരുന്നു. ആ കമ്പനിയില്‍ വിളിച്ച് എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് അന്വേഷിച്ചു. അവരും വിശദമായി പരിശോധിച്ച് ഒരു കുഴപ്പവുമില്ലെന്ന് പറഞ്ഞു. പത്ത് പതിനഞ്ച് വര്‍ഷമായി ഞാനുപയോഗിക്കുന്ന നമ്പറാണ്. ഞാനുമായി ബന്ധപ്പെട്ട എല്ലാവരുടെയും പക്കലുള്ള നമ്പര്‍. എല്ലാ രേഖകളിലുമുള്ള ഫോണ്‍ നമ്പറും ഇതാണ്. എനിക്കീ നമ്പര്‍ ഒഴിവാക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. അതിനാല്‍ വരുന്നത് വരട്ടെയെന്ന മനോഭാവത്തിലേക്ക് ഞാന്‍ മാറി,' കാര്‍ത്തികേയന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

വിവാഹമോ, മരണമോ എന്ന് വ്യത്യാസമില്ലാതെ എവിടെ പോയാലും ഫോണ്‍ വിളികളെത്തുന്നത് അന്നൊക്കെ ഒരു ബുദ്ധിമുട്ടായി. ഭാഷയറിയാത്ത ഫോണ്‍ കോളുകള്‍ക്ക് മലയാളത്തില്‍ മറുപടി കൊടുത്താണ് കാര്‍ത്തികേയന്‍ നേരിട്ടത്. എന്നാല്‍ അധികം വൈകാതെ തന്നെ തന്നെ തേടിയെത്തുന്ന ഫോണ്‍ വിളികള്‍ക്ക് പിന്നിലെ കാരണം മനസിലായെന്ന് അദ്ദേഹം പറഞ്ഞു. കൊറോണയുടെ സമയത്ത് പശ്ചിമ ബംഗാളുമായി ബന്ധപ്പെട്ട ഒരു വാര്‍ത്ത വായിച്ചപ്പോഴാണ് അതിലെ നമ്പറും എന്റെ നമ്പറും തമ്മിലുള്ള സാമ്യം മനസിലായത്. ഒരൊറ്റ നമ്പറിന്റെ വ്യത്യാസമേയുള്ളൂവെന്ന് മനസിലായതോടെ തന്നെ തേടിയെത്തിയ വിളികളെല്ലാം പല പ്രശ്‌നങ്ങള്‍ നേരിടുന്നവരുടേതാണല്ലോയെന്ന തോന്നലായി. ഇപ്പോള്‍ ഞാനവരോട് മലയാളത്തില്‍ സംസാരിക്കാറില്ല. കൃത്യമായ നമ്പര്‍ പറഞ്ഞുകൊടുത്ത് ഫോണ്‍ വെക്കും' അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ കാര്‍ത്തികേയന് ഇതൊരു പൊതുസേവനമാണ്. 'ഒരിക്കല്‍ ഒരു പെണ്‍കുട്ടിയുടെ കുറേയധികം ഫോട്ടോകള്‍ ആണ് ഫോണില്‍ വന്നത്. തുറന്ന് നോക്കിയപ്പോള്‍ മുറിവേറ്റ് ചോര വരുന്നത് കാണാമായിരുന്നു. ആ ഫോട്ടോയ്ക്ക് ഒപ്പം ഒരു ബംഗാളി കുറിപ്പും ഉണ്ടായിരുന്നു. കാര്യമെന്താണെന്ന് അറിയാന്‍ അത് ഓണ്‍ലൈന്‍ വഴി ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത് വായിച്ചു. ക്രൂരമായ ആക്രമണത്തിന് ഇരയാക്കപ്പെട്ട പെണ്‍കുട്ടിയാണെന്ന് മനസിലായതോടെ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നമ്പര്‍ നല്‍കി,' അദ്ദേഹം പറഞ്ഞു. സാധാരണക്കാരായ മനുഷ്യര്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ പറയാന്‍ മുഖ്യമന്ത്രിയെ വിളിക്കുമ്പോള്‍, വഴിതെറ്റി എത്തുന്നതാണെങ്കിലും ഇങ്ങനെയെങ്കിലും സഹായിക്കാന്‍ കഴിയുന്നുണ്ടല്ലോയെന്ന ആശ്വാസമാണ് ഈ പാലക്കാട്ടുകാരന് ഇപ്പോള്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (7 minutes ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (17 minutes ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (42 minutes ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (58 minutes ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (1 hour ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (1 hour ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (1 hour ago)

ഊർജ്ജ സുരക്ഷയ്ക്ക് ജിയോതെർമൽ, ഹൈഡ്രജൻ സ്രോതസ്സുകൾ അനിവാര്യമെന്ന് വിദഗ്ധർ  (2 hours ago)

പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തോൽപിച്ച് മുംബൈ ഇന്ത്യൻസ്....  (2 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി  (2 hours ago)

ഡ്രോൺ ആക്രമണം; ഒമാൻ തീരത്ത് ഇന്ത്യൻ ചരക്ക് കപ്പൽ മുങ്ങി  (2 hours ago)

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല....    (2 hours ago)

തമിഴ്നാട്ടിൽ മദ്യം ഉപയോഗിക്കാനുള്ള പ്രായം 21 ആക്കി....  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം  (3 hours ago)

പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 3 രൂപയോളം വീതം വർദ്ധനവ്...  (3 hours ago)

Malayali Vartha Recommends