Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ

സെമിനാറിന് ആളെക്കൂട്ടാന്‍ ഓടി നടന്ന് ഗോവിന്ദന്‍ മാഷ്;ലീഗ് തേച്ചതിന്റെ ക്ഷീണം മാറിയിട്ടില്ല,സിപിഐ ഞങ്ങള്‍ക്കൊപ്പമെന്ന് പാര്‍ട്ടി സെക്രട്ടറി വെച്ചലക്കി,ലീഗില്‍ പ്രതീക്ഷ വിടാതെ ഇപി ജയരാജന്‍,സെമിനാറ് പൊളിയാതെ നോക്കണം

12 JULY 2023 06:33 PM IST
മലയാളി വാര്‍ത്ത

More Stories...

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

വനത്തിനുള്ളിൽ വഴിതെറ്റി കുടുങ്ങി ഡിജിറ്റൽ സർവേസംഘം... വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ്യാഴാഴ്ച

ഗോവിന്ദന്‍ മാഷിന്റെ ഓരോ പാട് നോക്കണേ. ഓടി നടന്ന് സെമിനാറിന് ആളെ കൂട്ടണം, വിളിക്കാന്‍ ചെല്ലുമ്പോള്‍ അവരുടെ പുച്ഛവും കാണണം. ലീഗ് തേച്ചിട്ടും ഗോവിന്ദന്‍ മാഷ് തോല്‍വി സമ്മതിച്ചിട്ടില്ല. നേരെ വെച്ചുപിടിച്ചു സിപിഐയുടെ അടുത്തേക്ക്. സിപിഐ വരാന്ന് പറഞ്ഞിട്ടുണ്ട് അതിന്റെ ആവശേത്തിലാണ് മാഷ്. പക്ഷെ കോണ്‍ഗ്രസിനെ ക്ഷണിക്കാത്തത് അവര്‍ക്ക് നിലപാടില്ലാത്തതിനാലാണെന്ന് മാഷിന്റെ ഡയലോഗ്. ഈ പറയുന്നവരുടെ നിലപാടിനെക്കുറിച്ചാണ് നമുക്ക് ചോദിക്കാനുള്ളത്. ലീഗിനെ താറടി്ച് കാണിക്കാവുന്നതിന്റെ മാക്‌സിമം കാണിച്ചിട്ടുണ്ട്. എന്നിട്ടും ലീഗിനോട് പോരുന്നോ ഞങ്ങളുടെ കൂടെയെന്ന് ചോദിച്ചതിനേക്കാള്‍ വലിയ കോമഡി വേറെയില്ല.

ഏക സിവില്‍ കോഡിനെതിരെ കോഴിക്കോട്ട് സി.പി.എം സംഘടിപ്പിക്കുന്ന സെമിനാറില്‍ സി.പി.ഐ പങ്കെടുക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. സെമിനാറില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്കൊല്ലാം പങ്കെടുക്കാമെന്ന് സി.പി.എം വ്യക്തമാക്കിയതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിനെ ക്ഷണിക്കാത്തത് അവര്‍ക്ക് നിലപാടില്ലാത്തതിനാലാണെന്ന് എം.വി. ?ഗോവിന്ദന്‍ പറഞ്ഞു. ഇപ്പോഴും വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് വ്യത്യസ്ത അഭിപ്രായങ്ങളാണ്. കോണ്‍?ഗ്രസ് ജനസദസ്സ് നടത്തുന്നത് കേരളത്തിലാണ്. ഏക സിവില്‍ കോഡിനെതിരെ എന്തെങ്കിലും തരത്തിലുള്ള നീക്കം നടത്താന്‍ അവരുടെ അഖിലേന്ത്യാ നേതൃത്വം തയ്യാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

വ്യക്തിനിയമങ്ങളില്‍ പരിഷ്‌കരണം വേണമെന്നത് മുന്‍പേ വ്യക്തമാക്കിയ കാര്യമാണ്. സ്ത്രീപുരുഷ സമത്വം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വ്യക്തിനിയമത്തിലുണ്ടാകേണ്ട മാറ്റം അനിവാര്യമാണെന്ന് ഭരണഘടന തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിലേക്ക് പോകണം. എന്നാല്‍ അതിന് മുന്‍പ് നടക്കേണ്ട പ്രക്രിയകള്‍ ഇവിടെ നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനുള്ള ബോധപൂര്‍വമായ ഇടപെടലിനാണ് ഏക സിവില്‍ കോഡിലൂടെ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇന്ത്യയുടെ വൈവിധ്യങ്ങളെ അംഗീകരിക്കാതെ രാജ്യത്തിന് നിലനില്‍ക്കാനാകില്ല. മണിപ്പുര്‍ ഇതിന്റെ ഉദാഹരണമാണെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. ഫാസിസത്തിലേക്കുള്ള യാത്രയില്‍ അവര്‍ ഹിന്ദുത്വ അജണ്ട മുന്നോട്ട് വയ്ക്കുകയാണ്. ഇതേ അജണ്ടയില്‍ മുന്നോട്ടുപോകാനാണ് അവര്‍ ശ്രമിക്കുന്നതെങ്കില്‍ അതിനെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനത്തില്‍ ഞങ്ങളുടെ പ്രവര്‍ത്തനവും ഭാഗമായിരിക്കും, എം.വി ഗോവിന്ദന്‍ പറഞ്ഞു.

ആരാ ഈ പറയുന്നതെന്ന് കേള്‍ക്കുമ്പോള്‍ ചിരിക്കണോ അതോ കരയണോ എന്ന് അറിയാത്ത അവസ്ഥ. ഏകാധിപത്യം പുറത്തെടുക്കുന്ന സിപിഎം തന്നെ ഇത് പറയണം. ആദ്യം സ്വയം ഒന്ന് നന്നായിട്ട് പോരെ ഇതൊക്കെ. ഏതായാലും സെമിനാറിന് ആളെക്കൂട്ടാന്‍ ഓടി നടക്കുകയാണ് മാഷ്. ലീഗ് ഓടിച്ചിട്ടും പിന്നാലെ കൂടിയിരിക്കുകയാണ് സിപിഎം. ലീഗ് വരുമെന്ന് പ്രതീക്ഷയുണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനറും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി.ജയരാജന്‍ പറഞ്ഞു. ലീഗുള്‍പ്പെടെയുള്ളവരെ വീണ്ടും ക്ഷണിക്കുമെന്ന് കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും പറഞ്ഞിരുന്നു. മുസ്ലിം ലീഗിന്റെ ശക്തിയെ പുകഴ്ത്തി പറഞ്ഞുക്കൊണ്ടായിരുന്നു ഇ.പി.ജയരാജന്‍ ശുഭപ്രതീക്ഷ പ്രകടിപ്പിച്ചത്.

ലോക കേരളസഭയിലും പ്രളയദുരിതാശ്വാസത്തിലുമടക്കം മുസ്ലിംലീഗ് ഇടതുപക്ഷ സര്‍ക്കാരുമായി സഹകരിച്ചിട്ടുണ്ട്. കോണ്‍ഗ്രസെടുക്കുന്ന പോലെ പൂര്‍ണ്ണ നിഷേധാത്മക സമീപനമല്ല ലീഗിനുള്ളത്. മുസ്ലിംലീഗിന്റെ പിന്തുണയില്ലെങ്കില്‍ 140 നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നില്‍ പോലും കോണ്‍ഗ്രസിന് ജയിക്കാനാകില്ല. അത് ഇനിയും ദുര്‍ബലമാകുമെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു. മുസ്ലിംലീഗിനെ ഇപ്പോഴും പ്രതീക്ഷിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ജയരാജന്റെ മറുപടി ഇങ്ങനെയായിരുന്നു. 'ഞങ്ങള്‍ക്ക് എല്ലാ കാര്യത്തിലും പ്രതീക്ഷയാണുള്ളത്. ഓരോ പാര്‍ട്ടികള്‍ക്കും അവരുടെ നിലപാട് സ്വീകരിക്കാന്‍ അധികാരമുണ്ട്. എന്നാല്‍ കേരളത്തില്‍ യുഡിഎഫിന്റെ നില പരുങ്ങലിലാണ്. മുസ്ലിംലീഗ് യുഡിഎഫ് വിട്ടുപോയാല്‍ പിന്നെ യുഡിഎഫില്ല. അതുകൊണ്ട് കോണ്‍ഗ്രസ് വല്ലാത്ത പ്രയാസത്തിലാണ്. മുസ്ലിംലീഗില്‍ തന്നെ കോണ്‍ഗ്രസിന്റെ പിന്നാലെ പോകാതെ ശരിയായ നിലപാട് സ്വീകരിക്കണമെന്ന് ചിന്തിക്കുന്നവരുണ്ട്. അവരൊക്കെ ഈ സെമിനാറിലടക്കം സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്' ജയരാജന്‍ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (7 minutes ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (17 minutes ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (42 minutes ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (58 minutes ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (1 hour ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (1 hour ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (1 hour ago)

ഊർജ്ജ സുരക്ഷയ്ക്ക് ജിയോതെർമൽ, ഹൈഡ്രജൻ സ്രോതസ്സുകൾ അനിവാര്യമെന്ന് വിദഗ്ധർ  (2 hours ago)

പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തോൽപിച്ച് മുംബൈ ഇന്ത്യൻസ്....  (2 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി  (2 hours ago)

ഡ്രോൺ ആക്രമണം; ഒമാൻ തീരത്ത് ഇന്ത്യൻ ചരക്ക് കപ്പൽ മുങ്ങി  (2 hours ago)

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല....    (2 hours ago)

തമിഴ്നാട്ടിൽ മദ്യം ഉപയോഗിക്കാനുള്ള പ്രായം 21 ആക്കി....  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം  (3 hours ago)

പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 3 രൂപയോളം വീതം വർദ്ധനവ്...  (3 hours ago)

Malayali Vartha Recommends