ദേശാഭിമാനി പത്രം പടച്ചിറക്കുന്ന വാര്‍ത്തകള്‍ നോക്കണേ;മുതലപ്പൊഴിയില്‍ നിന്ന് ഭേഷാ കിട്ടി,സര്‍ക്കാര്‍ അനാസ്ഥയും വെള്ളപൂശുന്നു,ദേശാഭിമാനി ഇപ്പോള്‍ എയറിലാണ്,അല്ല കൂറ് കാണിക്കണമല്ലോ

ദേശാഭിമാനി മറ്റ് പത്രങ്ങളില്‍ നിന്നൊക്കെ വളരെ ഡിഫറന്റാണ്. എനിക്ക് തോന്നുന്നു വളരെ കൃത്യമായ് വാര്‍ത്ത കൊടുക്കുന്നത് അവരാണെന്ന്. നിങ്ങള്‍ ഇതിനോട് യോജിക്കുന്നുണ്ടോ സുഹൃത്തുക്കളെ. മുതലപ്പൊഴി സംഭവം നമുക്ക് നോക്കാം. ഇന്ന് എല്ലാ പത്രത്തിന്റെയും ഫ്രണ്ട് പേജില്‍ മുതലപ്പൊഴിയെക്കുറിച്ചുള്ള വാര്‍ത്തയുണ്ട്. മലയാള മനോരമയില്‍, മന്ത്രിമാരുടെ സന്ദര്‍ശനം സംഘര്‍ഷം. കലാപാഹ്വാനത്തിന് ഫാദര്‍ യൂജിന്‍ പെരേരയ്‌ക്കെതിരെ കേസ്. മാതൃഭൂമിയില്‍, മുതലപ്പൊഴിയില്‍ വീണ്ടും വള്ളംമറിഞ്ഞു ഒരാള്‍ മരിച്ചു മൂന്ന് പേരെ കാണാതായി. മാധ്യമത്തില്‍, രക്ഷാ പ്രവര്‍ത്തനം വൈകി മത്സ്യത്തൊഴിലാളികള്‍ റോഡ് ഉപരോധിച്ചു. മന്ത്രിമാരെ തടഞ്ഞു. കേരള കൗമുദിയില്‍, മുതലപ്പൊഴിയില്‍ പ്രതിഷേധം കടുത്തു മന്ത്രിമാര്‍ മടങ്ങിപ്പോയി. മംഗളത്തില്‍, സങ്കട തീരത്ത് പ്രതിഷേധ കടലേറ്റം. പക്ഷെ ആരും കാണാത്ത വാര്‍ത്ത ദേശാഭിമാനി കാണും. ദേശാഭിമാനിയില്‍ വന്നിരിക്കുന്ന വാര്‍ത്ത, മുതലപ്പൊഴിയില്‍ മന്ത്രിമാരെ തടയാന്‍ ബോധപൂര്‍വ്വം ശ്രമം.
ഉറ്റവരെ നഷ്ടപ്പെട്ട കുറേ മനുഷ്യര്‍ ചങ്ക് തകര്‍ന്ന് അവിടെ നില്‍ക്കുന്നു. കാലങ്ങളായ് അവര്‍ തങ്ങളുടെ ബുദ്ധിമുട്ട് ഈ സര്‍ക്കാരിനോട് പറയുന്നു. എത്ര ജീവന്‍ പൊലിഞ്ഞു മുതലപ്പൊഴിയില്‍. സര്‍ക്കാര്‍ അനാസ്ഥയ്‌ക്കെതിരെ അവര്‍ പ്രതികരിച്ചു. അതിന് അവിടെക്കേറി ചെന്ന് ഷോ കാണിക്കാന്‍ ചെന്ന മന്ത്രിമാര്‍ അതിലൊരു മന്ത്രി പുംഗവന്‍ കൂടുതല്‍ ഷോ കാണിക്കരുതേന്ന് ആ പാവങ്ങളോട് പറയുന്നു. ഒന്നോര്‍ത്ത് നോക്കണേ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട മനുഷ്യരോടാണ് മന്ത്രി ഈ ഡയലോഗ് അടിക്കുന്നത്. എന്നിട്ടും പിറ്റേദിവസം ദേശാഭിമാനി പത്രത്തില്‍ മന്ത്രിമാരെ ബോധപൂര്‍വ്വം തടയാന്‍ ശ്രമം എന്ന്. ഹോ ദേശാഭിമാനിയ്ക്ക് മാത്രമേ വാര്‍ത്തകലെ ഈ കണ്ണിലൂടെ കാണാന്‍ സാധിക്കൂ. സ്വന്തം നേതാക്കളെ വെളുപ്പിച്ചോ പക്ഷെ ഇങ്ങനെ തരംതാണ് പോകരുത്. മാധ്യമങ്ങളെ നന്നാക്കാനിറങ്ങിയിരിക്കുന്ന ഒരു എംഎല്‍എ ഉണ്ടല്ലോ ഇവരുടെ കൂട്ടത്തില്‍. ആ മൂപ്പരോടാണ് ചോദിയ്ക്കാനുള്ളത്. ദേശാഭിമാനിയും കൈരളിയും ആയിരിക്കുമല്ലോ കേരളത്തില്‍ ഏറ്റവും നന്നായ് മാധ്യമ പ്രവര്‍ത്തനം നടത്തുന്നത് അല്ലെ.
ഇതില്‍ എവിടെയാണ് മന്ത്രിമാരെ തടയാന്‍ ബോധപൂര്‍വ്വം സ്രമം നടന്നത്. അവര്‍ അവരുടെ പ്രതിഷേധമാണ് പ്രകടിപ്പിച്ചത്. സര്‍ക്കാര്‍ അനീതിയെ ആണ് ചോദ്യം ചെയ്തത്. കഴ്പ്പണംകെട്ടൊരു സര്‍ക്കാരിന്റെ പിടിപ്പുകേട് ചോദ്യം ചെയ്താല്‍ പിന്നെ കലാപാഹ്വാനം മന്ത്രിമാരെ തടയല്‍ എന്നൊക്കെയങ്ങ് പടച്ചിറക്കിക്കോണം. സര്‍ക്കാര്‍ അനാസ്ഥയ്‌ക്കെതിരെ ജനം പ്രതികരിക്കുമ്പോള്‍ അതിന് മറുപടി പറയേണ്ട ഉത്തരവാദിത്തം ഈ സര്‍ക്കാരിനുണ്ട്. മന്ത്രിമാര്‍ പിന്നെ അങ്ങോട്ട് ചെന്ന് കേറിക്കൊടുത്തത് എന്തിനാണാവോ അവിടെ ചായേം വടയും കിട്ടുമെന്ന് കരുതിയാണോ. ഷോ ഇറക്കരുതെന്ന് പോലും, ഉളുപ്പുണ്ടോ ഈ മന്ത്രിയ്ക്ക് അങ്ങനെ ആ മനുഷ്യരോട് ചോദിയ്ക്കാന്‍. അവര്‍ പങ്കായത്തിന് അടിക്കാഞ്ഞത് നിങ്ങളുടെ ഭാഗ്യം. ഓഖി സമയത്ത് പിണറായി വിജയന്‍ ഓടിയ ഓട്ടം മന്ത്രിമാരുടെ മനസ്സില്‍ ഉണ്ടായിരിക്കുന്നത് വളരെ നല്ലതാണ്. തിരുവനന്തപുരം ജില്ലയുടെ തീരപ്രദേശത്തെ അപകട മുനമ്പായി മാറിയിരിക്കുകയാണ് മുതലപ്പൊഴി ഹാര്‍ബര്‍. പൊഴിമുഖത്ത് രൂപപ്പെടുന്ന മണല്‍ത്തിട്ടയിലും പുലിമുട്ടില്‍ നിന്നിളകിയ പാറയിലും തട്ടിയുളള അപകടങ്ങളില്‍ നിരവധി മത്സ്യതൊഴിലാളികളാണ് ഇവിടെ മരിച്ചത്. അപകടങ്ങള്‍ പതിവായിട്ടും പുലിമുട്ടിന്റെ അപാകതകള്‍ തീര്‍ക്കാനോ മണ്ണ് നീക്കം ചെയ്യാനോ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടപടിയുമില്ല. ജനം പൊറുതിമുട്ടി നില്‍ക്കുകയാണ്.
https://www.facebook.com/Malayalivartha



























