മന്ത്രി ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ഇടിച്ച് ആംബുലന്‍സ് മറിഞ്ഞു! സംഭവത്തിൽ മൂന്നുപേര്‍ക്ക് പരിക്ക്

വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ വാഹനത്തിന് തൊട്ടുമുന്നില്‍ സഞ്ചരിച്ച പൈലറ്റ് വാഹനം ഇടിച്ച് അപകടം. ആംബുലന്‍സിലാണ് വാഹനം ഇടിച്ചത്. നിയന്ത്രണം വിട്ട ആംബുലന്‍സ് മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. കൊട്ടാരക്കര പുലമണ്‍ ജംഗ്ഷനിലാണ് അപകടമുണ്ടായത്. പൈലറ്റ് വാഹനം വേഗതയിൽ വന്നതാണ് അപകടത്തിന് കാരണം.
പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരുമ്പാവൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു മന്ത്രി വി. ശിവന്‍കുട്ടി. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫര്‍ ചെയ്ത രോഗിയുമായി പോയ ആംബുലന്‍സിലാണ് മന്ത്രിയുടെ പൈലറ്റ് വാഹനം ഇടിച്ചത്. ശക്തമായുള്ള ഇടിയില്‍ ആംബുലന്‍സ് മറിഞ്ഞു.
രോഗിയും ബന്ധുവും ഡ്രൈവറും ആംബുലന്‍സില്‍ ഉണ്ടായിരുന്നു. ഇവര്‍ക്കാണ് പരിക്കേറ്റത്. പരിക്ക് നിസാരമാണ്. ആബുലന്‍സിന് സാരമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. രോഗിയുള്‍പ്പടെയുള്ളവരെ ഏറെപ്പണിപ്പെട്ടാണ് വാഹനത്തില്‍ നിന്നും പുറത്തെത്തിച്ചത്. സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനും എതിര്‍ ദിശയില്‍ വന്ന ബൈക്കിലെ യാത്രക്കാരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
https://www.facebook.com/Malayalivartha



























