Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ

ആദ്യ അടി കേന്ദ്രത്തിൽ, രണ്ടാമത് പാളയത്തിൽ! അൻവറിനെ പൂട്ടി കോടതി... വക്കാലത്തുമായി പോയ സർക്കാരും പെട്ടു!

12 JULY 2023 07:48 PM IST
മലയാളി വാര്‍ത്ത

More Stories...

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

വനത്തിനുള്ളിൽ വഴിതെറ്റി കുടുങ്ങി ഡിജിറ്റൽ സർവേസംഘം... വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ്യാഴാഴ്ച

ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് പിവി അൻവർ എംഎൽഎയും കുടുബവും കൈവശംവെച്ച മിച്ചഭൂമി കേസിൽ ഹൈക്കോടതി ഇടപെടൽ. കേസിൽ പി.വി. അൻവർ എംഎൽഎയ്ക്കും സർക്കാരിനു തിരിച്ചടി. പി. വി. അൻവർ എംഎൽഎയുടെ മിച്ചഭൂമി തിരിച്ചു പിടിക്കലുമായി ബന്ധപ്പെട്ട് വിശദീകരണം നൽകാൻ കൂടുതൽ സമയം വേണമെന്ന സർക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളി.

അടുത്ത ചൊവ്വാഴ്ചയ്ക്കകം വിശദീകരണം നൽകണമന്ന് ജസ്റ്റിസ് രാജവിജയ രാഘവൻ സർക്കാരിന് നിർദേശം നൽകി. 2017 ലാണ് സംസ്ഥാന ലാന്റ് ബോർഡിനും താമരശ്ശേരി താലൂക്ക് ലാന്റ് ബോർഡ് ചെയർമാനും പിവി അൻവറും കുടുംബവും കൈവശച്ച മിച്ച ഭൂമി തിരിച്ചുപിടിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകിയത്.

2017 ൽ പുറപ്പെടുവിച്ച ഉത്തരവിൽ സർക്കാർ നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് വിവരാവകാശ പ്രവർത്തക സംഘടന നൽകിയ കോടതിയലക്ഷ്യ കേസിലാണ് ഉത്തരവ്. ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് പി. വി. അൻവറും കുടുംബാംഗങ്ങളും കൈവശം വച്ചിരിക്കുന്ന മിച്ചഭൂമി, തിരിച്ചുപിടിക്കണമെന്ന ഉത്തരവ് നടപ്പിലാക്കാത്തതിന് എതിരായ കോടതി അലക്ഷ്യ ഹർജിയിൽ വിശദീകരണം നൽകാൻ കൂടുതൽ സമയം വേണമെന്നായിരുന്നു സർക്കാരിന്റെ പ്രധാന ആവശ്യം.

സർക്കാർ മെല്ലപ്പോക്ക് തുടർന്നതോടെയാണ് കോടതി നിലപാട് കർശനമാക്കിയത്. ഇന്ന് കോടതിയലക്ഷ്യ ഹർജി പരിഗണിച്ചപ്പോൾ കുറഞ്ഞത് 10 ദിവസത്തെ സാവകാശം വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. മിച്ചഭൂമി തിരിച്ചുപിടിക്കാൻ സ്വീകരിച്ച നടപടിൾ ഉൾപ്പെടുത്തി അടുത്ത ചൊവ്വാഴ്ചയ്ക്കകം വിശദമായ സത്യാവങ്മൂലം നൽകണമെന്ന് ജസ്റ്റിസ് രാജ വിജയരാഘവൻ സർക്കാറിന് നിർദ്ദേശം നൽകി.

എംഎൽഎയുടെയും കുടുംബാംഗങ്ങളുടെയും കൈവശമുള്ള മിച്ചഭൂമി ആറു മാസത്തിനുള്ളിൽ തിരിച്ചു പിടിക്കാൻ ഹൈക്കോടതി 2020 മാർച്ച് 20ന് ഉത്തരവിട്ടിരുന്നു. കഴിഞ്ഞയാഴ്ച ഹർജി പരിഗണിച്ചപ്പോൾ സർക്കാർ വിശദീകരണം നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇന്ന് ഹർജി വീണ്ടും പരിഗണനയ്ക്ക് വന്നപ്പോൾ കൂടുതൽ സമയം സർക്കാർ ആവശ്യപ്പെടുകയായിരുന്നു.

പി വി അൻവർ എംഎൽഎയുടെയും കുടുംബാംഗങ്ങളുടെയും കൈവശമുള്ള മിച്ചഭൂമി ആറുമാസത്തിനുള്ളിൽ തിരിച്ചു പിടിക്കാൻ ഹൈക്കോടതി 2020 മാർച്ച് 20നാണ് ഉത്തരവിട്ടത്. ഇത് നടപ്പാക്കാതെ വന്നതോടെ കോടതിയലക്ഷ്യ ഹർജിയിൽ എംഎൽഎയും കുടുംബവും കൈവശം വയ്ക്കുന്ന പരിധിയിൽ കവിഞ്ഞ ഭൂമി അഞ്ചുമാസത്തിനകം തിരിച്ചു പിടിക്കണമെന്ന് 2022 ജനുവരി 13ന് ഹൈക്കോടതി ഉത്തരവിട്ടു.

ഇതും സർക്കാർ നടപ്പിലാക്കാതെ വന്നതോടെയാണ് വിവരാവകാശ പ്രവർത്തകർ കോടതിയലക്ഷ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്. കേസിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ കോടതിയോട് സാവകാശം തേടിയത്. എന്നാൽ സർക്കാർ ആവശ്യം അംഗീകരിക്കാൻ ജസ്റ്റിസ് രാജ വിജയരാഘവൻ ബെഞ്ച് തയ്യാറായില്ല. നടപടിയാകാത്തതിനെ തുടർന്നാണ് കോടതി സർക്കാരിന്റെ വിശദീകരണം തേടിയത്.

പി. വി. അൻവറിന്റെയും കുടുംബത്തിന്റെയും പേരിൽ വെളിപ്പെടുത്താത്ത 200 ഏക്കർ ഭൂമി ഉണ്ടെന്നാണ് മലപ്പുറത്തെ വിവരാവകാശ പ്രവർത്തകനായ കെ.വി. ഷാജി ആരോപിക്കുന്നത്. ഇതിന്റെ വിശദാംശങ്ങൾ തങ്ങളുടെ പക്കലുണ്ടെന്നും വൈകാതെ കോടതിയിൽ സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സത്യവാങ്മൂലത്തിൽ അൻവറിനും കുടുംബത്തിനും 226.82 ഏക്കർ ഭൂമി സ്വന്തമായി ഉണ്ടെന്നായിരുന്നു കാണിച്ചത്. എന്നാൽ ഇത് സാങ്കേതിക പിഴവാണെന്ന് പറഞ്ഞ് അൻവർ തിരുത്തിയെങ്കിലും പരിശോധനയിൽ 22 ഏക്കറിലധികം ഭൂമി അൻവറിനും കുടുംബത്തിൻറെയും പേരിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ മറ്റ് ജില്ലകളിൽകൂടി ഭൂമി ഉണ്ടെന്നും ഇത്കൂടി പരിശോധിക്കണമെന്നും ഹർജിക്കാരൻ കോടതിയിൽ ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (8 minutes ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (18 minutes ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (43 minutes ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (59 minutes ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (1 hour ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (1 hour ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (1 hour ago)

ഊർജ്ജ സുരക്ഷയ്ക്ക് ജിയോതെർമൽ, ഹൈഡ്രജൻ സ്രോതസ്സുകൾ അനിവാര്യമെന്ന് വിദഗ്ധർ  (2 hours ago)

പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തോൽപിച്ച് മുംബൈ ഇന്ത്യൻസ്....  (2 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി  (2 hours ago)

ഡ്രോൺ ആക്രമണം; ഒമാൻ തീരത്ത് ഇന്ത്യൻ ചരക്ക് കപ്പൽ മുങ്ങി  (2 hours ago)

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല....    (3 hours ago)

തമിഴ്നാട്ടിൽ മദ്യം ഉപയോഗിക്കാനുള്ള പ്രായം 21 ആക്കി....  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം  (3 hours ago)

പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 3 രൂപയോളം വീതം വർദ്ധനവ്...  (3 hours ago)

Malayali Vartha Recommends