ഇന്ത്യയിൽ നിന്ന് മോഷ്ടിച്ച 150ലധികം പുരാവസ്തുക്കൾ തിരികെ ഭാരതത്തിലേയ്‌ക്ക്! അമേരിക്ക സമ്മതിച്ചു...

ഇന്ത്യയിൽ നിന്ന് മോഷ്ടിക്കപ്പെട്ട് അമേരിക്കയിലെത്തിയ നൂറിലധികം പുരാവസ്തുക്കൾ ഇന്ത്യയ്ക്ക് മടക്കിനൽകാനൊരുങ്ങി അമേരിക്ക. യുഎസ് സർക്കാർ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതായി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തേ പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഫലമായി, അടുത്ത 6 മാസത്തിനുള്ളിൽ അമേരിക്കയിൽ നിന്ന് 150 ലധികം ഇന്ത്യൻ പുരാവസ്തുക്കൾ തിരികെ കൊണ്ടുവരും.
ഇതിനായി 1970ലെ ഉടമ്പടി എല്ലാ രാജ്യങ്ങളിലും ഇന്ത്യ വ്യാപകമായി ചർച്ച ചെയ്തതായി കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം സെക്രട്ടറി ഗോവിന്ദ് മോഹൻ പറഞ്ഞു. സാംസ്കാരിക സ്വത്ത് തിരികെ കൊണ്ടുവരുന്ന കാര്യം ജി-20 ഉച്ചകോടിയിലും ചർച്ച ചെയ്തിരുന്നു. ഇതുകൂടാതെ മറ്റ് രാജ്യങ്ങളുമായും ഇക്കാര്യത്തിൽ ഇന്ത്യ ഉഭയകക്ഷി ചർച്ചകൾ നടത്തുന്നുണ്ട്.
ഉഭയ കക്ഷിപരമായി ഇന്ത്യ അമേരിക്ക പോലുള്ള രാജ്യങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുകയാണെന്ന് ഗോവിന്ദ് മോഹൻ പറഞ്ഞു. പ്രധാന മന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തിന്റെ ഫലമാണിത് . ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിൽ നിന്നുള്ള ചില പുരാവസ്തുക്കളും ഇന്ത്യയിൽ എത്തിക്കും.
നമ്മുടെ പക്കൽനിന്ന് കവർച്ച ചെയ്യപ്പെട്ട നൂറിലധികം പുരാവസ്തുക്കൾ ഇന്ത്യക്ക് മടക്കിത്തരാനുള്ള അമേരിക്കൻ സർക്കാരിന്റെ തീരുമാനത്തിൽ താൻ സന്തോഷവാനാണെന്ന് മോദി പറഞ്ഞു. ഈ പുരാവസ്തുക്കൾ അന്താരാഷ്ട്ര വിപണിയിൽ എത്തിച്ചേർന്നിരുന്നെന്നും പുരാവസ്തുക്കൾ മടക്കിത്തരാനുള്ള തീരുമാനത്തിന് അമേരിക്കൻ സർക്കാരിനോട് നന്ദി അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ശരിയായതോ തെറ്റായതോ ആയ വഴികളിലൂടെയാണ് ഇന്ത്യൻ പുരാവസ്തുക്കൾ അന്താരാഷ്ട്ര വിപണിയിലെത്തിയത്. എന്നാൽ, അത് തിരിച്ചുതരാനുള്ള അമേരിക്കയുടെ തീരുമാനം ഇരു രാജ്യങ്ങളും തമ്മിലുള്ള വൈകാരിക അടുപ്പത്തെയാണ് കാണിക്കുന്നതെന്നും മോദി പറഞ്ഞു. 2022-ൽ 307 പുരാവസ്തുക്കൾ അമേരിക്കൻ സർക്കാർ ഇന്ത്യയ്ക്ക് മടക്കി നൽകിയിരുന്നു.
ഇന്ത്യയുടെ ആത്മീയവും സാംസ്‌കാരികവുമായ അവശേഷിപ്പുകൾ തിരികെ കൊണ്ടുവരാനുള്ള പ്രധാനമന്ത്രിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് പുരാവസ്തുക്കൾ രാജ്യത്തെത്തിക്കുന്നത്. നരേന്ദ്രമോദി അധികാരത്തിലെത്തിയതിന് ശേഷമാണ് 238 എണ്ണവും ഇന്ത്യയിലേക്ക് എത്തിച്ചത്. 2022ൽ യുഎസ് അധികൃതർ 307 വസ്തുക്കളാണ് തിരികെ ഏൽപ്പിച്ചത്. ഏകദേശം 4 ദശലക്ഷം യുഎസ് ഡോളർ വിലമതിക്കുന്നതാണ് ഈ പുരാവസ്തുക്കൾ.
https://www.facebook.com/Malayalivartha



























