തലസ്ഥാനത്ത് യുവതിയെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് പീഡിപ്പിച്ച കേസ് ... ജാമ്യാപേക്ഷയുമായി കിരണ്‍ ജില്ലാ കോടതിയില്‍, കേസ് ഡയറി ഹാജരാക്കാന്‍ കോടതി ഉത്തരവ്

തലസ്ഥാനത്ത് കഴക്കൂട്ടത്ത് യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ് . ജാമ്യാപേക്ഷയുമായി പ്രതി കിരണ്‍ തലസ്ഥാന ജില്ലാ കോടതിയെ സമീപിച്ചു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. കഴക്കൂട്ടം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോട് കേസ് ഡയറി ഹാജരാക്കാന്‍ ജില്ലാ ജഡ്ജി പി.വി.ബാലകൃഷ്ണന്‍ ഉത്തരവിട്ടു. പ്രതി കിരണ്‍ ജൂണ്‍ 25 മുതല്‍ റിമാന്റിലാണ്.
ആദ്യ ജാമ്യഹര്‍ജി തള്ളിയ ആറ്റിങ്ങല്‍ മജിസട്രേട്ട് കോടതി ഉത്തരവുമായാണ് പ്രതി ജില്ലാ കോടതിയെ സമീപിച്ചത്. ആദ്യ ജാമ്യഹര്‍ജി തള്ളിയ സാഹചര്യങ്ങളില്‍ മാറ്റമുണ്ടായതായി ജാമ്യഹര്‍ജിയില്‍ പറയുന്നു. തന്നെ പോലീസ് കസ്റ്റഡിയില്‍ വിട്ട് തെളിവ് ശേഖരണം , തൊണ്ടിമുതല്‍ വീണ്ടെടുക്കല്‍ , പൊട്ടന്‍സി ടെസ്റ്റ് , സാക്ഷികളെ കാണിച്ച് തിരിച്ചറിയിക്കല്‍ എന്നിവ നടത്തിയതായും പ്രതി ബോധിപ്പിച്ചു.
അന്വേഷണം പ്രായോഗികമായി പൂര്‍ത്തിയായി. ഇനി തന്റെ തുടര്‍ കസ്റ്റഡി കൊണ്ട് യാതൊന്നും പ്രോസിക്യൂഷന് നേടാനില്ല. കേസ് പ്രതിരോധിച്ചുള്ള ന്യായ വിചാരണക്ക് തന്നെ ജാമ്യത്തില്‍ വിട്ടയക്കണമെന്നും പ്രതി ആറ്റിങ്ങല്‍ അവനവന്‍ഞ്ചേരി സ്വദേശി കിരണിന്റെ (25) ജാമ്യഹര്‍ജിയില്‍ ബോധിപ്പിച്ചു.
ജൂണ്‍ 24 ന് പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റികൊണ്ടുപോയതിനു പിന്നാലെ ക്രൂരമായി മര്‍ദിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു. പെണ്‍ സുഹൃത്ത് മറ്റൊരാളുമായി റെസ്റ്റോറന്റില്‍ ഭക്ഷണം കഴിച്ചതില്‍ പ്രകോപിതനായാണ് പ്രതി കൃത്യം ചെയ്തതെന്നാണ് പ്രതി പോലീസിന് നല്‍കിയ കുറ്റസമ്മത മൊഴിയില്‍ പറയുന്നത്. കിരണിനെ ഗോഡൗണില്‍ നിന്നും പോലീസ് കസ്റ്റഡിയില്‍ എടുത്തു.
പീഡനത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതിയെ പോലീസ് തിരുവനന്തപുരം എസ്എറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജൂണ്‍ 24 ശനിയാഴ്ച ഉച്ചയ്ക്ക് ടെക്നോപാര്‍ക്കിന് സമീപമുള്ള ഒരു ബാര്‍ ഹോട്ടലില്‍ സുഹൃത്തുമായി ഭക്ഷണം കഴിച്ച് കൊണ്ടിരുന്ന യുവതിയോട് പ്രതിയും യുവതിയുടെ സുഹൃത്തുമായ കിരണ്‍ വഴക്കിട്ടു. തുടര്‍ന്ന് യുവതിയെ നിര്‍ബന്ധിച്ച് കിരണിന്റെ ബൈക്കില്‍ കയറ്റി കഴക്കൂട്ടം റെയിവേ മേല്‍പ്പാലത്തിന് താഴെ എത്തിച്ച ശേഷം മര്‍ദ്ദിക്കുകയായിരുന്നു.
മര്‍ദ്ദനമേറ്റ യുവതി ഓടി രക്ഷപ്പെടുന്നതിനിടെ കിരണ്‍ വീണ്ടും യുവതിയെ കടന്ന് പിടിച്ച ശേഷം വീട്ടിലാക്കാമെന്നും ബൈക്കില്‍ കയറിയില്ലങ്കില്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന് പറയുകയും ചെയ്തു. തുടര്‍ന്ന് കിരണ്‍ യുവതിയുമായി വെട്ടുറോഡ് ചന്തവിളയിലുള്ള കൃഷി ഭവന്റെ ഗോഡൗണിലെ ഷെഡിലെത്തിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യുകയായിരുന്നു.
ആദ്യം മേനംകുളത്ത് ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ച ശേഷം രാത്രിയോടുകൂടി യുവതിയെ താന്‍ മുമ്പ് ജോലി ചെയ്തിരുന്ന വെട്ട് റോഡ് കൃഷിഭവന്‍ സമീപമുള്ള ഗോഡൗണില്‍ എത്തിക്കുകയും അവിടെവെച്ചും പീഡിപ്പിക്കുകയായിരുന്നു എന്നാണ് കേസ്. രാത്രി യുവതിയെ കെട്ടിയിട്ട് അതിക്രൂരമായി പീഡിപ്പിച്ചു.
യുവതിയെ കെട്ടിയിട്ട് പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ മൊബൈലിലും ചിത്രീകരിച്ചു. കൈകള്‍ കെട്ടിയിട്ടാണ് പീഡിപ്പിച്ചത്. ജൂണ്‍ 25 ഞായറാഴ്ച പുലര്‍ച്ചെ കൈയിലെ കെട്ടഴിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴും പ്രതിയായ കിരണ്‍ പിന്തുടര്‍ന്നു. യുവതി അടുത്തുള്ള വീട്ടില്‍ ഓടി രക്ഷപ്പെടുകയായിരുന്നു. വിവസ്ത്രയയാണ് യുവതി എത്തിയതെന്നാണ് വീട്ടുകാര്‍ പോലീസിനോട് പറഞ്ഞത്. വീട്ടുകാര്‍ കഴക്കൂട്ടം സ്റ്റേഷനില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് എത്തി യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്.
"
https://www.facebook.com/Malayalivartha


























