തോമസ് ഐസകിന്റെ കിംവദന്തികള്‍ ഏറ്റുപിടിക്കുന്ന പാര്‍ട്ടി സഖാക്കള്‍ ബാലഗോപാലിന്റെ ഖജനാവില്‍ പണംപെരുകി കിടക്കുന്നതായി പ്രചരിപ്പിച്ചു കൊണ്ടേയിരുന്നു. എന്നാലിപ്പോള്‍ കേരളം ഓവര്‍ ഡ്രാഫ്ടിലൂടെയാണ് കടന്നു പോകുന്നതെന്ന വിവരം ഇടതു സാമ്പത്തിക വിദഗ്ദ്ധരൊന്നും അറിഞ്ഞ മട്ടില്ല

കേരളം അതിരൂക്ഷമായ സമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന് കഴിഞ്ഞ കുറച്ചു നാളുകളായി ഉയര്‍ന്നു വരുന്ന ആരോപണമാണ്. അപ്പോഴെല്ലാം ലോക സാമ്പത്തിക ശാസ്ത്ര വിദഗ്ദ്ധനായി മുന്‍ധനമന്ത്രി തോമസ് ഐസ്‌ക് ഫെയ്‌സ് ബുക്കിലൂടെയും പാര്‍ട്ടി പത്രത്തിലൂടെയും സാമ്പത്തിക അവലോകനം നടത്തി കേരള ഖജനാവ് സുരക്ഷിതമെന്ന് പ്രഖ്യാപിക്കുകയാണ് പതിവ്. തോമസ് ഐസകിന്റെ കിംവദന്തികള്‍ ഏറ്റുപിടിക്കുന്ന പാര്‍ട്ടി സഖാക്കള്‍ ബാലഗോപാലിന്റെ ഖജനാവില്‍ പണംപെരുകി കിടക്കുന്നതായി പ്രചരിപ്പിച്ചു കൊണ്ടേയിരുന്നു. എന്നാലിപ്പോള്‍ കേരളം ഓവര്‍ ഡ്രാഫ്ടിലൂടെയാണ് കടന്നു പോകുന്നതെന്ന വിവരം ഇടതു സാമ്പത്തിക വിദഗ്ദ്ധരൊന്നും അറിഞ്ഞ മട്ടില്ല. റിസര്‍വ്വ് ബാങ്ക് അനുവദിച്ച് ഓവര്‍ ഡ്രാഫ്ട് പതിനാല് ദിവസത്തിനകം തിരിച്ചടയ്ക്കണം അല്ലെങ്കില്‍ ഖജനാവ് പൂട്ടണമെന്നാണ് വ്യവസ്ഥ .
എന്നാല്‍ സര്‍ക്കാര്‍ ഇതൊന്നും കണക്കിലെടുക്കാതെ കൂടുതല്‍ കടമെടുപ്പിലേയ്ക്ക് കടന്നു കൊണ്ടിരിക്കുകയാണ്. പിണറായി വിജയന്‍ സര്‍ക്കാരിന്റെ ധൂര്‍ത്തും വഴിവിട്ട ചിലവുകളും മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും ആഡംബരങ്ങളും കാരണം സര്‍ക്കാര്‍ ദിനംപ്രതിയെന്നോണം പാപ്പരായി കൊണ്ടിരിക്കുന്നു. ജനകീയ പദ്ധതികളെല്ലാം പാതി വഴിയിലാണ് . എന്നിട്ടും സാമ്പത്തിക രംഗത്തെ പരിതാപകരമായ അവസ്ഥ പരിഹരിക്കാന്‍ സര്‍ക്കാരിന് മുന്നില്‍ വേറെ വഴികളൊന്നുമില്ലാത്ത അവസ്ഥയാണ്. കേന്ദ്രം സംസ്ഥാന വിഹിതമായി നല്കാനുള്ള 1316 കോടി രൂപ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ കേന്ദ്രധനകാര്യ വകുപ്പ് പിടിച്ചു വെച്ചിരിക്കുന്നുവെന്ന ആരോപണമാണ് ധനമന്ത്രി ബാലഗോപാല്‍ ഉയര്‍ത്തുന്നത്. വിവിധ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രം കേരളത്തിന്റെ എണ്ണായിരം കോടി രൂപവരെ വെട്ടിക്കുറച്ചെന്നാണ് ബാലഗോപാല്‍ അവകാശപ്പെടുന്നത്. എന്നാല്‍ ബാലഗോപാലിന്റെ ആരോപണങ്ങളെല്ലാം കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍ തള്ളുകയാണുണ്ടായത്. അതേസമയം കേരളത്തിലെ വകുപ്പു തലവന്‍മാരും മന്ത്രിമാരും ധനവകുപ്പിനെതിരെ കൂട്ട ആക്രമണവുമായെത്തിയതോടെ പിണറായി വിജയനും , ധനമന്ത്രി കെ എന്‍ ബാലഗോപാലും ആശങ്കിയിലായിരിക്കുകയാണ്.
സമയത്തിനു പണം കിട്ടാത്തതിനാല്‍ ധനവകുപ്പിനെതിരെ പടപ്പുറപ്പാടുമായി വകുപ്പുകളും സ്ഥാപനങ്ങളും ജീവനക്കാരും രംഗത്തെത്തിയതോടെയാണ് ഓവര്‍ ഡ്രാഫ്ട് കാര്യം പുറത്തായത്. കെഎസ്ആര്‍ടിസിയില്‍ ശമ്പളം നല്‍കാന്‍ കഴിയാത്തതില്‍ പ്രതിഷേധിച്ച് ഗതാഗത മന്ത്രിയും കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടറും പരസ്യമായി രംഗത്തു വന്നതോടെ ധനവകുപ്പ് പ്രതിരോധത്തിലായി. ധനവകുപ്പിന്റെ നിസ്സഹകരണത്തില്‍ കുടുങ്ങിയതോടെ സപ്ലൈകോയുടെ കടകളില്‍ സബ്‌സിഡിയുള്ള നിത്യോപയോഗ സാധനങ്ങള്‍ കിട്ടാനുമില്ല. വിലക്കയറ്റം മൂലം ജനം പൊറുതിമുട്ടിയെങ്കിലും വിപണിയില്‍ ഇടപെടാനാകാത്ത പ്രതിസന്ധിയിലാണ് സപ്ലൈകോ എന്നതാണ് വിചിത്രം. 1000 കോടി രൂപയെങ്കിലും ഉടന്‍ കിട്ടിയില്ലെങ്കില്‍ ഷോപ്പുകള്‍ വലിയ പ്രതിസന്ധിയിലാകുമെന്നും വിലക്കയറ്റം പിടിച്ചുനിര്‍ത്താനാകാത്ത സ്ഥിതിയാകുമെന്നും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി ് ഭക്ഷ്യവകുപ്പ് കാത്തിരിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളേറേയായി.
ഇതിനെല്ലാം പുറമേ 5 ഗഡുക്കളായി 15% ക്ഷാമബത്ത (ഡിഎ) കുടിശികയായിട്ടും അനുവദിക്കാത്തതിനെതിരെ സെക്രട്ടേറിയറ്റിലെ സിപിഎം അനുകൂല സംഘടനയായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ രംഗത്തു വന്നിരുന്നു. 2 സര്‍വീസ് സംഘടനകള്‍ ഡിഎ കുടിശിക ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതും ധനവകുപ്പിനെ സമ്മര്‍ദത്തിലാക്കി. അതില്‍ കെഎസ്ആര്‍ടിസിക്കും വിവിധ വകുപ്പുകള്‍ക്കും പണം നല്‍കാന്‍ കഴിയാതെ വരുമ്പോള്‍ പതിവായി പയറ്റാറുള്ള 'സാമ്പത്തിക പ്രതിസന്ധി' എന്ന ആയുധം ധനവകുപ്പ് വീണ്ടും പൊടിതട്ടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. എങ്കിലും ടൂറിസം വകുപ്പിന് കഴിഞ്ഞ ദിവസം ചില പദ്ധതികള്‍ക്ക് തുക അനുവദിച്ചതു സംബന്ധിച്ചുള്ള വിവാദങ്ങളും ചര്‍ച്ചയാവുകയാണ്.
പലഭാഗത്തു നിന്നുമുള്ള സമ്മര്‍ദങ്ങളിലും പ്രതിഷേധങ്ങളിലും കടുത്ത അതൃപ്തിയിലാണ് ധനവകുപ്പ്. എന്നാല്‍, മന്ത്രി കെ.എന്‍.ബാലഗോപാല്‍ ഇതുവരെ പരസ്യ പ്രതികരണത്തിനു തയാറായിട്ടില്ല. നികുതിപിരിവില്‍ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും റിസര്‍വ് ബാങ്ക് വഴി കടമെടുക്കുന്ന തുകകൂടി ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ ഇപ്പോള്‍ ചെലവുകള്‍ നിര്‍വഹിക്കുന്നത്. ഇന്നും 1500 കോടി രൂപ കടമെടുക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ വകുപ്പുകള്‍ മന്ത്രിസഭയില്‍ ഫയലെത്തിച്ച് തസ്തികകള്‍ സൃഷ്ടിക്കുന്നത് ധനവകുപ്പിനെ ചൊടിപ്പിച്ചിട്ടുണ്ട്.
അതേസമയം, കോവിഡ് കാലത്തെ ഭക്ഷ്യക്കിറ്റ് മുതല്‍ ഇതുവരെ സാധനങ്ങള്‍ നല്‍കിയ വകയില്‍ 3,000 കോടിയോളം രൂപയാണ് സര്‍ക്കാര്‍ സപ്ലൈകോയ്ക്ക് നല്‍കാനുള്ളത്. പതിനഞ്ചിലധികം സാധനങ്ങള്‍ വിതരണം ചെയ്യുന്ന 70 വിതരണക്കാര്‍ക്ക് പണം നല്‍കാനുള്ളതിനാല്‍ സപ്ലൈകോയുടെ ലേലത്തില്‍ പങ്കെടുക്കാനാളില്ല. അവര്‍ വിതരണം നിര്‍ത്തിവച്ചതോടെ കടകളില്‍ സബ്‌സിഡി സാധനങ്ങള്‍ സ്റ്റോക്കില്ല. 1640 ഔട്ലെറ്റുകളിലും പഞ്ചസാരയും കടലയും നിത്യോപയോഗ സാധനങ്ങള്‍ക്കെല്ലാം ക്ഷാമമാണ്. കിറ്റുകള്‍ നല്കി പിണറായി വോട്ട് നേടി അധികാരത്തിലെത്തിയന്നെ ആരോപണം ശക്തമായി തുടരുമ്പോഴും കിറ്റിന്റെ തുക നല്കിയിട്ടില്ലെന്നത് സര്‍ക്കാരിന് തന്നെ അപമാനമായി മാറുകയാണ്. ഓണത്തിനും കിറ്റു നല്കാമെന്ന് സര്‍ക്കാര്‍ നേരത്തെ വാക്കു നല്കിയിരുന്നതാണ്. സാമ്പത്തിക പ്രതിസന്ധിയില്‍ ഓണക്കിറ്റു വിതരണം ബിപിഎല്‍ കാര്‍ഡുകള്‍ക്ക് മാത്രമായി ചുരുക്കുന്നിനുള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷം വിതരണം ചെയ്ത ശര്‍ക്കര ഉള്‍പ്പടെയുള്ള സാധനങ്ങളുടെ നിലവാരമില്ലായ്മയെ കുറിച്ചുള്ള വിവാദങ്ങള്‍ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. എന്നിട്ടും സര്‍ക്കാര്‍ ഓണക്കിറ്റിനായി വീണ്ടും കരാറുകാരെ സമീപിച്ചിരിക്കുകയാണ്.
അതേസമയം, ഓഫിസുകള്‍ കംപ്യൂട്ടര്‍വല്‍ക്കരിക്കാനെന്ന പേരില്‍ മോട്ടര്‍ വാഹന വകുപ്പ് ഉപഭോക്താക്കളില്‍ നിന്നു യൂസര്‍ ഫീയായി പിരിക്കുന്ന കോടികള്‍ എത്തുന്നതും ധനവകുപ്പിന്റെ അക്കൗണ്ടിലേക്കാണ്. സി ഡിറ്റിനു മാസംതോറും നല്‍കുന്ന 9.66 കോടി രൂപ കഴിച്ചാല്‍ ബാക്കി പണം ധനവകുപ്പ് തന്നെയാണ് വിനിയോഗിക്കുന്നത്.. മോട്ടര്‍ വാഹന വകുപ്പിന് ഒന്നും നല്‍കുന്നില്ല.കഴിഞ്ഞ 16 വര്‍ഷത്തിനിടെ 656.11 കോടി രൂപയാണു ഉപഭോക്താക്കളില്‍ നിന്നു മോട്ടര്‍ വാഹന വകുപ്പ് പിരിച്ചെടുത്തത്. ഈ തുക ധനവകുപ്പിന്റെ കയ്യിലുള്ളപ്പോഴും ഓഫിസുകളില്‍ ആവശ്യത്തിനു കംപ്യൂട്ടറും പ്രിന്ററും വാങ്ങാന്‍ പണം നല്‍കുന്നില്ലെന്നാണു മോട്ടര്‍ വാഹന വകുപ്പിന്റെ പരാതി. വകുപ്പ് ജീവനക്കാര്‍ക്ക് ക്വോട്ട നല്കി സര്‍ക്കാര്‍ പണംപിരിവ് നടത്തുന്നതിനെതിരെയും ശബ്ദം ഉയരുന്നുണ്ട്.
2008ല്‍ കംപ്യൂട്ടര്‍വല്‍ക്കരണം അവസാനിച്ചശേഷം പുതിയ കംപ്യൂട്ടറുകള്‍ വാങ്ങാന്‍ മോട്ടര്‍ വാഹന വകുപ്പിനു വേണ്ടത്ര പണം ധനവകുപ്പ് കൊടുത്തിട്ടില്ല. സി ഡിറ്റിലെ ജീവനക്കാര്‍ അറ്റകുറ്റപ്പണി നടത്തി നല്‍കുന്നതിനാല്‍ ഓഫിസുകളില്‍ കംപ്യൂട്ടര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, മതിയായ രീതിയില്‍ കംപ്യൂട്ടര്‍വല്‍ക്കരണം നടന്നിട്ടില്ലെന്നാണു മോട്ടര്‍ വാഹന വകുപ്പിന്റെ വിവിധ ഓഫിസുകളില്‍ നിന്നുള്ള പരാതി.മോട്ടര്‍ വാഹന വകുപ്പിന്റെ സേവനങ്ങള്‍ക്കെല്ലാം സര്‍ക്കാര്‍ ഫീസ് ഈടാക്കുന്നുണ്ട്. ഇതു കൂടാതെയാണു യൂസര്‍ ഫീ എന്നു പറഞ്ഞ് അനധികൃതമായി പണം പിരിക്കുന്നത്.ഇങ്ങനെ വിവിധ വകുപ്പുകള്‍ പിരിക്കുന്ന യൂസര്‍ഫീ ധനവകുപ്പ് കൈകാര്യം ചെയ്യുന്നതു കൊണ്ട് യൂസര്‍ഫീ കൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ നടക്കുന്നില്ലെന്നും ആരോപണമുയരുന്നുണ്ട്. ഭൂമിതരം മാറ്റലുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ പിരിച്ചെടുത്ത ആയിരം കോടി രൂപ ധനവകുപ്പിന് കൈമാറണമെന്നാവശ്യപ്പെട്ടെങ്കിലും റവന്യൂ വകുപ്പ് തയ്യാറായിരുന്നില്ല. അങ്ങനെ വകുപ്പുകള്‍ തമ്മില്‍ യാതൊരു ഐക്യവുമില്ലാതെ വന്നതോടെ കാര്യങ്ങള്‍ മുഖ്യമന്ത്രിക്കു പോലും നിയന്ത്രിക്കാന്‍ കഴിയാത്ത തരത്തിലാവുകയായിരുന്നു.
കേരളത്തില്‍ ഒരുമുഖ്യമന്ത്രിയും മന്ത്രിസഭയുമുണ്ടോയെന്ന് പ്രതിപക്ഷം മാത്രമല്ല , ബിജെപി പ്രസിഡന്റ് കെ..സുരേന്ദ്രനും ചോദ്യം ഉന്നയിച്ചതിന് പിന്നാലെയാണ് വകുപ്പുകള്‍ തമ്മില്‍ കൂട്ടയടി തുടങ്ങിയത്. കെ എസ് ആര്‍ ടി സി സി.എം.ഡി ബിജുപ്രഭാകര്‍ ധനവകുപ്പിനെയും സര്‍ക്കാരിനെയും എതിര്‍ത്തു കൊണ്ട് നടത്തി കൊണ്ടിരിക്കുന്ന വീഡിയോകളില്‍ വ്യക്തമാക്കുന്നത് സര്‍ക്കാരിന്റെ പരാജയമാണ്. നിയന്ത്രണം നഷ്ടപ്പെട്ട കുതിരയായി സര്‍ക്കാര്‍ സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. കടംവാങ്ങിക്കാവുന്ന മേഖലകളില്‍ നിന്നെല്ലാം പരാമാവധി വാങ്ങി ധൂര്‍ത്തടിച്ച ശേഷം ഇനിയൊന്നുമില്ലെന്ന് മനസിലാക്കി പിണറായിയും കൂട്ടരും എല്ലാത്തില്‍ നിന്നും പിന്‍മാറുകയാണോയെന്ന കാര്യത്തിലും സംശയമുണ്ട്. കടം കിട്ടുന്നെങ്കില്‍ മാത്രം മുന്നോട്ട് പോകാന്‍ കഴിയുന്ന ഒരുസര്‍ക്കാരായി രണ്ടാം പിണറായി സര്‍ക്കാര്‍ മാറിയിരിക്കുകയാണെന്നാണ് പൊതുവേ ഉയരുന്ന ആരോപണം. എന്തായാലും കേരളത്തില്‍ ഇനി ബാക്കിയെന്തെങ്കിലുമുണ്ടെങ്കില്‍ അതുംകൂടി കടത്തിലാക്കാനാണ് സില്‍വര്‍ ലൈനും, സ്പീഡ് ലൈനുമൊക്കെ വീവീണ്ടും പൊടിത്തട്ടിയെടുത്തിരിക്കുന്നതിന് പിന്നിലെന്ന് പൊതുവേ അനുമാനിക്കുന്നുണ്ട്.
പിണറായിയുടെ കുന്തളിപ്പ്
ബാലഗോപാലിന്റെ മൂട്ടില്‍ തീ...
സര്‍ക്കാരില്‍ കൂട്ടയടി
അപ്പാടെ മുടിച്ചു.. നാടുവിടുമോ ?
Pinarayi കടംവാങ്ങി കടത്തിയ തറവാടിന്റെ കാരണവര്‍.
കേരളം അതിരൂക്ഷമായ സമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന് കഴിഞ്ഞ കുറച്ചു നാളുകളായി ഉയര്‍ന്നു വരുന്ന ആരോപണമാണ്. അപ്പോഴെല്ലാം ലോക സാമ്പത്തിക ശാസ്ത്ര വിദഗ്ദ്ധനായി മുന്‍ധനമന്ത്രി തോമസ് ഐസ്‌ക് ഫെയ്‌സ് ബുക്കിലൂടെയും പാര്‍ട്ടി പത്രത്തിലൂടെയും സാമ്പത്തിക അവലോകനം നടത്തി കേരള ഖജനാവ് സുരക്ഷിതമെന്ന് പ്രഖ്യാപിക്കുകയാണ് പതിവ്. തോമസ് ഐസകിന്റെ കിംവദന്തികള്‍ ഏറ്റുപിടിക്കുന്ന പാര്‍ട്ടി സഖാക്കള്‍ ബാലഗോപാലിന്റെ ഖജനാവില്‍ പണംപെരുകി കിടക്കുന്നതായി പ്രചരിപ്പിച്ചു കൊണ്ടേയിരുന്നു. എന്നാലിപ്പോള്‍ കേരളം ഓവര്‍ ഡ്രാഫ്ടിലൂടെയാണ് കടന്നു പോകുന്നതെന്ന വിവരം ഇടതു സാമ്പത്തിക വിദഗ്ദ്ധരൊന്നും അറിഞ്ഞ മട്ടില്ല. റിസര്‍വ്വ് ബാങ്ക് അനുവദിച്ച് ഓവര്‍ ഡ്രാഫ്ട് പതിനാല് ദിവസത്തിനകം തിരിച്ചടയ്ക്കണം അല്ലെങ്കില്‍ ഖജനാവ് പൂട്ടണമെന്നാണ് വ്യവസ്ഥ .
എന്നാല്‍ സര്‍ക്കാര്‍ ഇതൊന്നും കണക്കിലെടുക്കാതെ കൂടുതല്‍ കടമെടുപ്പിലേയ്ക്ക് കടന്നു കൊണ്ടിരിക്കുകയാണ്. പിണറായി വിജയന്‍ സര്‍ക്കാരിന്റെ ധൂര്‍ത്തും വഴിവിട്ട ചിലവുകളും മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും ആഡംബരങ്ങളും കാരണം സര്‍ക്കാര്‍ ദിനംപ്രതിയെന്നോണം പാപ്പരായി കൊണ്ടിരിക്കുന്നു. ജനകീയ പദ്ധതികളെല്ലാം പാതി വഴിയിലാണ് . എന്നിട്ടും സാമ്പത്തിക രംഗത്തെ പരിതാപകരമായ അവസ്ഥ പരിഹരിക്കാന്‍ സര്‍ക്കാരിന് മുന്നില്‍ വേറെ വഴികളൊന്നുമില്ലാത്ത അവസ്ഥയാണ്. കേന്ദ്രം സംസ്ഥാന വിഹിതമായി നല്കാനുള്ള 1316 കോടി രൂപ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ കേന്ദ്രധനകാര്യ വകുപ്പ് പിടിച്ചു വെച്ചിരിക്കുന്നുവെന്ന ആരോപണമാണ് ധനമന്ത്രി ബാലഗോപാല്‍ ഉയര്‍ത്തുന്നത്. വിവിധ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രം കേരളത്തിന്റെ എണ്ണായിരം കോടി രൂപവരെ വെട്ടിക്കുറച്ചെന്നാണ് ബാലഗോപാല്‍ അവകാശപ്പെടുന്നത്. എന്നാല്‍ ബാലഗോപാലിന്റെ ആരോപണങ്ങളെല്ലാം കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍ തള്ളുകയാണുണ്ടായത്. അതേസമയം കേരളത്തിലെ വകുപ്പു തലവന്‍മാരും മന്ത്രിമാരും ധനവകുപ്പിനെതിരെ കൂട്ട ആക്രമണവുമായെത്തിയതോടെ പിണറായി വിജയനും , ധനമന്ത്രി കെ എന്‍ ബാലഗോപാലും ആശങ്കിയിലായിരിക്കുകയാണ്.
സമയത്തിനു പണം കിട്ടാത്തതിനാല്‍ ധനവകുപ്പിനെതിരെ പടപ്പുറപ്പാടുമായി വകുപ്പുകളും സ്ഥാപനങ്ങളും ജീവനക്കാരും രംഗത്തെത്തിയതോടെയാണ് ഓവര്‍ ഡ്രാഫ്ട് കാര്യം പുറത്തായത്. കെഎസ്ആര്‍ടിസിയില്‍ ശമ്പളം നല്‍കാന്‍ കഴിയാത്തതില്‍ പ്രതിഷേധിച്ച് ഗതാഗത മന്ത്രിയും കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടറും പരസ്യമായി രംഗത്തു വന്നതോടെ ധനവകുപ്പ് പ്രതിരോധത്തിലായി. ധനവകുപ്പിന്റെ നിസ്സഹകരണത്തില്‍ കുടുങ്ങിയതോടെ സപ്ലൈകോയുടെ കടകളില്‍ സബ്‌സിഡിയുള്ള നിത്യോപയോഗ സാധനങ്ങള്‍ കിട്ടാനുമില്ല. വിലക്കയറ്റം മൂലം ജനം പൊറുതിമുട്ടിയെങ്കിലും വിപണിയില്‍ ഇടപെടാനാകാത്ത പ്രതിസന്ധിയിലാണ് സപ്ലൈകോ എന്നതാണ് വിചിത്രം. 1000 കോടി രൂപയെങ്കിലും ഉടന്‍ കിട്ടിയില്ലെങ്കില്‍ ഷോപ്പുകള്‍ വലിയ പ്രതിസന്ധിയിലാകുമെന്നും വിലക്കയറ്റം പിടിച്ചുനിര്‍ത്താനാകാത്ത സ്ഥിതിയാകുമെന്നും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി ് ഭക്ഷ്യവകുപ്പ് കാത്തിരിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളേറേയായി.
ഇതിനെല്ലാം പുറമേ 5 ഗഡുക്കളായി 15% ക്ഷാമബത്ത (ഡിഎ) കുടിശികയായിട്ടും അനുവദിക്കാത്തതിനെതിരെ സെക്രട്ടേറിയറ്റിലെ സിപിഎം അനുകൂല സംഘടനയായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ രംഗത്തു വന്നിരുന്നു. 2 സര്‍വീസ് സംഘടനകള്‍ ഡിഎ കുടിശിക ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതും ധനവകുപ്പിനെ സമ്മര്‍ദത്തിലാക്കി. അതില്‍ കെഎസ്ആര്‍ടിസിക്കും വിവിധ വകുപ്പുകള്‍ക്കും പണം നല്‍കാന്‍ കഴിയാതെ വരുമ്പോള്‍ പതിവായി പയറ്റാറുള്ള 'സാമ്പത്തിക പ്രതിസന്ധി' എന്ന ആയുധം ധനവകുപ്പ് വീണ്ടും പൊടിതട്ടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. എങ്കിലും ടൂറിസം വകുപ്പിന് കഴിഞ്ഞ ദിവസം ചില പദ്ധതികള്‍ക്ക് തുക അനുവദിച്ചതു സംബന്ധിച്ചുള്ള വിവാദങ്ങളും ചര്‍ച്ചയാവുകയാണ്.
പലഭാഗത്തു നിന്നുമുള്ള സമ്മര്‍ദങ്ങളിലും പ്രതിഷേധങ്ങളിലും കടുത്ത അതൃപ്തിയിലാണ് ധനവകുപ്പ്. എന്നാല്‍, മന്ത്രി കെ.എന്‍.ബാലഗോപാല്‍ ഇതുവരെ പരസ്യ പ്രതികരണത്തിനു തയാറായിട്ടില്ല. നികുതിപിരിവില്‍ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും റിസര്‍വ് ബാങ്ക് വഴി കടമെടുക്കുന്ന തുകകൂടി ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ ഇപ്പോള്‍ ചെലവുകള്‍ നിര്‍വഹിക്കുന്നത്. ഇന്നും 1500 കോടി രൂപ കടമെടുക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ വകുപ്പുകള്‍ മന്ത്രിസഭയില്‍ ഫയലെത്തിച്ച് തസ്തികകള്‍ സൃഷ്ടിക്കുന്നത് ധനവകുപ്പിനെ ചൊടിപ്പിച്ചിട്ടുണ്ട്.
അതേസമയം, കോവിഡ് കാലത്തെ ഭക്ഷ്യക്കിറ്റ് മുതല്‍ ഇതുവരെ സാധനങ്ങള്‍ നല്‍കിയ വകയില്‍ 3,000 കോടിയോളം രൂപയാണ് സര്‍ക്കാര്‍ സപ്ലൈകോയ്ക്ക് നല്‍കാനുള്ളത്. പതിനഞ്ചിലധികം സാധനങ്ങള്‍ വിതരണം ചെയ്യുന്ന 70 വിതരണക്കാര്‍ക്ക് പണം നല്‍കാനുള്ളതിനാല്‍ സപ്ലൈകോയുടെ ലേലത്തില്‍ പങ്കെടുക്കാനാളില്ല. അവര്‍ വിതരണം നിര്‍ത്തിവച്ചതോടെ കടകളില്‍ സബ്‌സിഡി സാധനങ്ങള്‍ സ്റ്റോക്കില്ല. 1640 ഔട്ലെറ്റുകളിലും പഞ്ചസാരയും കടലയും നിത്യോപയോഗ സാധനങ്ങള്‍ക്കെല്ലാം ക്ഷാമമാണ്. കിറ്റുകള്‍ നല്കി പിണറായി വോട്ട് നേടി അധികാരത്തിലെത്തിയന്നെ ആരോപണം ശക്തമായി തുടരുമ്പോഴും കിറ്റിന്റെ തുക നല്കിയിട്ടില്ലെന്നത് സര്‍ക്കാരിന് തന്നെ അപമാനമായി മാറുകയാണ്. ഓണത്തിനും കിറ്റു നല്കാമെന്ന് സര്‍ക്കാര്‍ നേരത്തെ വാക്കു നല്കിയിരുന്നതാണ്. സാമ്പത്തിക പ്രതിസന്ധിയില്‍ ഓണക്കിറ്റു വിതരണം ബിപിഎല്‍ കാര്‍ഡുകള്‍ക്ക് മാത്രമായി ചുരുക്കുന്നിനുള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷം വിതരണം ചെയ്ത ശര്‍ക്കര ഉള്‍പ്പടെയുള്ള സാധനങ്ങളുടെ നിലവാരമില്ലായ്മയെ കുറിച്ചുള്ള വിവാദങ്ങള്‍ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. എന്നിട്ടും സര്‍ക്കാര്‍ ഓണക്കിറ്റിനായി വീണ്ടും കരാറുകാരെ സമീപിച്ചിരിക്കുകയാണ്.
അതേസമയം, ഓഫിസുകള്‍ കംപ്യൂട്ടര്‍വല്‍ക്കരിക്കാനെന്ന പേരില്‍ മോട്ടര്‍ വാഹന വകുപ്പ് ഉപഭോക്താക്കളില്‍ നിന്നു യൂസര്‍ ഫീയായി പിരിക്കുന്ന കോടികള്‍ എത്തുന്നതും ധനവകുപ്പിന്റെ അക്കൗണ്ടിലേക്കാണ്. സി ഡിറ്റിനു മാസംതോറും നല്‍കുന്ന 9.66 കോടി രൂപ കഴിച്ചാല്‍ ബാക്കി പണം ധനവകുപ്പ് തന്നെയാണ് വിനിയോഗിക്കുന്നത്.. മോട്ടര്‍ വാഹന വകുപ്പിന് ഒന്നും നല്‍കുന്നില്ല.കഴിഞ്ഞ 16 വര്‍ഷത്തിനിടെ 656.11 കോടി രൂപയാണു ഉപഭോക്താക്കളില്‍ നിന്നു മോട്ടര്‍ വാഹന വകുപ്പ് പിരിച്ചെടുത്തത്. ഈ തുക ധനവകുപ്പിന്റെ കയ്യിലുള്ളപ്പോഴും ഓഫിസുകളില്‍ ആവശ്യത്തിനു കംപ്യൂട്ടറും പ്രിന്ററും വാങ്ങാന്‍ പണം നല്‍കുന്നില്ലെന്നാണു മോട്ടര്‍ വാഹന വകുപ്പിന്റെ പരാതി. വകുപ്പ് ജീവനക്കാര്‍ക്ക് ക്വോട്ട നല്കി സര്‍ക്കാര്‍ പണംപിരിവ് നടത്തുന്നതിനെതിരെയും ശബ്ദം ഉയരുന്നുണ്ട്.
2008ല്‍ കംപ്യൂട്ടര്‍വല്‍ക്കരണം അവസാനിച്ചശേഷം പുതിയ കംപ്യൂട്ടറുകള്‍ വാങ്ങാന്‍ മോട്ടര്‍ വാഹന വകുപ്പിനു വേണ്ടത്ര പണം ധനവകുപ്പ് കൊടുത്തിട്ടില്ല. സി ഡിറ്റിലെ ജീവനക്കാര്‍ അറ്റകുറ്റപ്പണി നടത്തി നല്‍കുന്നതിനാല്‍ ഓഫിസുകളില്‍ കംപ്യൂട്ടര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, മതിയായ രീതിയില്‍ കംപ്യൂട്ടര്‍വല്‍ക്കരണം നടന്നിട്ടില്ലെന്നാണു മോട്ടര്‍ വാഹന വകുപ്പിന്റെ വിവിധ ഓഫിസുകളില്‍ നിന്നുള്ള പരാതി.മോട്ടര്‍ വാഹന വകുപ്പിന്റെ സേവനങ്ങള്‍ക്കെല്ലാം സര്‍ക്കാര്‍ ഫീസ് ഈടാക്കുന്നുണ്ട്. ഇതു കൂടാതെയാണു യൂസര്‍ ഫീ എന്നു പറഞ്ഞ് അനധികൃതമായി പണം പിരിക്കുന്നത്.ഇങ്ങനെ വിവിധ വകുപ്പുകള്‍ പിരിക്കുന്ന യൂസര്‍ഫീ ധനവകുപ്പ് കൈകാര്യം ചെയ്യുന്നതു കൊണ്ട് യൂസര്‍ഫീ കൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ നടക്കുന്നില്ലെന്നും ആരോപണമുയരുന്നുണ്ട്. ഭൂമിതരം മാറ്റലുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ പിരിച്ചെടുത്ത ആയിരം കോടി രൂപ ധനവകുപ്പിന് കൈമാറണമെന്നാവശ്യപ്പെട്ടെങ്കിലും റവന്യൂ വകുപ്പ് തയ്യാറായിരുന്നില്ല. അങ്ങനെ വകുപ്പുകള്‍ തമ്മില്‍ യാതൊരു ഐക്യവുമില്ലാതെ വന്നതോടെ കാര്യങ്ങള്‍ മുഖ്യമന്ത്രിക്കു പോലും നിയന്ത്രിക്കാന്‍ കഴിയാത്ത തരത്തിലാവുകയായിരുന്നു.
കേരളത്തില്‍ ഒരുമുഖ്യമന്ത്രിയും മന്ത്രിസഭയുമുണ്ടോയെന്ന് പ്രതിപക്ഷം മാത്രമല്ല , ബിജെപി പ്രസിഡന്റ് കെ..സുരേന്ദ്രനും ചോദ്യം ഉന്നയിച്ചതിന് പിന്നാലെയാണ് വകുപ്പുകള്‍ തമ്മില്‍ കൂട്ടയടി തുടങ്ങിയത്. കെ എസ് ആര്‍ ടി സി സി.എം.ഡി ബിജുപ്രഭാകര്‍ ധനവകുപ്പിനെയും സര്‍ക്കാരിനെയും എതിര്‍ത്തു കൊണ്ട് നടത്തി കൊണ്ടിരിക്കുന്ന വീഡിയോകളില്‍ വ്യക്തമാക്കുന്നത് സര്‍ക്കാരിന്റെ പരാജയമാണ്.
നിയന്ത്രണം നഷ്ടപ്പെട്ട കുതിരയായി സര്‍ക്കാര്‍ സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. കടംവാങ്ങിക്കാവുന്ന മേഖലകളില്‍ നിന്നെല്ലാം പരാമാവധി വാങ്ങി ധൂര്‍ത്തടിച്ച ശേഷം ഇനിയൊന്നുമില്ലെന്ന് മനസിലാക്കി പിണറായിയും കൂട്ടരും എല്ലാത്തില്‍ നിന്നും പിന്‍മാറുകയാണോയെന്ന കാര്യത്തിലും സംശയമുണ്ട്. കടം കിട്ടുന്നെങ്കില്‍ മാത്രം മുന്നോട്ട് പോകാന്‍ കഴിയുന്ന ഒരുസര്‍ക്കാരായി രണ്ടാം പിണറായി സര്‍ക്കാര്‍ മാറിയിരിക്കുകയാണെന്നാണ് പൊതുവേ ഉയരുന്ന ആരോപണം. എന്തായാലും കേരളത്തില്‍ ഇനി ബാക്കിയെന്തെങ്കിലുമുണ്ടെങ്കില്‍ അതുംകൂടി കടത്തിലാക്കാനാണ് സില്‍വര്‍ ലൈനും, സ്പീഡ് ലൈനുമൊക്കെ വീവീണ്ടും പൊടിത്തട്ടിയെടുത്തിരിക്കുന്നതിന് പിന്നിലെന്ന് പൊതുവേ അനുമാനിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha