മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പുതുപ്പള്ളിയിലെത്തും...

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പുതുപ്പള്ളിയിലെത്തും...
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പുതുപ്പള്ളിയിലെത്തും. പുതുപ്പള്ളിയിലെ കരോട്ട് വള്ളക്കാലില്‍ വീട്ടിലെത്തി ഗവര്‍ണര്‍ അന്തിമോപചാരം അര്‍പ്പിക്കും.
ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ഗവര്‍ണര്‍ പുതുപ്പള്ളിയിലെത്തുമെന്ന് രാജ്ഭവന്‍ അറിയിച്ചു. ഉച്ചകഴിഞ്ഞ് മൂന്നിനാണ് ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകള്‍. സംസ്‌കാരത്തിന് ഔദ്യോഗിക ബഹുമതി വേണ്ടെന്ന തീരുമാനം ഉമ്മന്‍ ചാണ്ടിയുടെ കുടുംബം പൊതുഭരണ വകുപ്പിന് രേഖാമൂലം എഴുതി നല്‍കിയിട്ടുണ്ടായിരുന്നു.
തനിക്ക് ഔദ്യോഗിക ബഹുമതികളോടെയുള്ള സംസ്‌കാരച്ചടങ്ങുകള്‍ വേണ്ടെന്ന ആഗ്രഹം ഉമ്മന്‍ ചാണ്ടിക്കുണ്ടായിരുന്നതായി കുടുംബവും കോണ്‍ഗ്രസ് നേതാക്കളും നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.
അതേസമയം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കൊച്ചിയിലെത്തി. ഉച്ചയോടെ പുതുപ്പള്ളിയിലെത്തും. സോണിയാ ഗാന്ധിയും രാഹുലും ബംഗളൂരുവിലെത്തി ഉമ്മന്‍ ചാണ്ടിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയിലാണ് മൃതദേഹം സംസ്‌കരിക്കുക. ഭവനത്തില്‍ വച്ചുള്ള ശുശ്രൂഷകള്‍ക്ക് ശേഷം ഉച്ചയ്ക്ക് ഒന്നിന് പള്ളിയിലേക്ക് വിലാപയാത്രയായി മൃതദേഹം കൊണ്ടുപോകും. രണ്ട് മുതല്‍ 3:30 വരെ പള്ളിയുടെ വടക്കേ പന്തലില്‍ പൊതുദര്‍ശനത്തിന് സൗകര്യമൊരുക്കും. 3.30ന് പള്ളിയ്ക്കുള്ളില്‍ വച്ച് നടക്കുന്ന സമാപന ശുശ്രൂഷകള്‍ക്ക് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് പള്ളിയങ്കണത്തില്‍ ക്രമീകരിച്ച പ്രത്യേക കല്ലറയില്‍ മൃതദേഹം അടക്കം ചെയ്യും.
"
https://www.facebook.com/Malayalivartha


























