ചാണ്ടി ഉമ്മൻ മാസാണ് ! ഉമ്മൻ ചാണ്ടിക്ക് സർക്കാരിൻ്റെ ആചാരവെടി വേണ്ടെന്ന അദ്ദേഹത്തിൻ്റെ കുടുംബം, ചീഫ് സെക്രട്ടറിയോട് പറഞ്ഞ നോ എന്ന വാക്ക് കേരളം ചർച്ചയാക്കുന്നു.... തീരുമാനത്തിൽ വെള്ളം ചേർക്കാത്ത ആ കുടുംബത്തിന് കേരളം നൽകി ഒരു ബിഗ് സല്യൂട്ട്...

'സാധാരണക്കാരനായി ജനിച്ച്, സാധാരണക്കാരനായി ജീവിച്ച, ഒരു നേതാവിന് ജനങ്ങള്‍ നല്‍കുന്ന സ്നേഹാദരവാണിത്. സംസ്കാര ചടങ്ങുകള്‍ അപ്പയുടെ ആഗ്രഹം പോലെ നടത്തണമെന്നാണ് ഞങ്ങളുടെയും ആഗ്രഹം.' ചാണ്ടി ഉമ്മന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 'നന്ദി പറയാന്‍ വാക്കുകളില്ല, അദ്ദേഹം കേരളത്തിലെ ഓരോ മലയാളിയെയും ഒരുപാട് സ്നേഹിച്ചിരുന്നു. ജാതിമത രാഷ്ട്രീയ ഭേദമെന്യേ അദ്ദേഹം എല്ലാവരെയും സ്നേഹിച്ചിരുന്നു. ആ സ്നേഹം പത്തിരട്ടിയായിട്ടാണ് ജനങ്ങള്‍ ഇപ്പോള്‍ തന്നുകൊണ്ടിരിക്കുന്നത്. കൊച്ചുകുട്ടികള്‍ മുതല്‍ വയസ്സായവര്‍ വരെ വഴിയില്‍ നിന്ന് അപ്പയെ കാണുന്നു. ദര്‍ബാര്‍ ഹാളിലും വീട്ടിലും ഒക്കെ നമ്മള്‍ ആ തിരക്ക് കണ്ടതാണ്. അദ്ദേഹം കൊടുത്ത സ്നേഹം ജനങ്ങളിപ്പോള്‍ അദ്ദേഹത്തിന് തിരിച്ച് കൊടുക്കുകയാണ്.'' മകള്‍ അച്ചു ഉമ്മന്‍റെ വാക്കുകളിങ്ങനെ. രോഗബാധിതനായി ദീർഘകാലമായി ചികിത്സയിലായിരുന്ന ഉമ്മൻചാണ്ടി ബംഗളൂരുവിലെ ചിന്മയ ആശുപത്രിയിൽ ചൊവ്വാഴ്ച പുലർച്ചെ 4.25 നാണ് അന്തരിച്ചത്.
ബംഗളൂരുവിൽ നൂറുകണക്കിന് മലയാളികൾ അവസാനമായി ഒരുനോക്ക് കാണാൻ എത്തിയതിനാൽ നിശ്ചയിച്ചതിലും രണ്ട് മണിക്കൂറിലേറെ വൈകിയാണ് പ്രത്യേക വിമാനത്തിൽ ഉമ്മൻചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചത്. പ്രത്യേക വിമാനത്തിൽ ബംഗളൂരുവിൽ നിന്ന് ഉച്ചയ്ക്ക് രണ്ടരയോടെ തിരുവനന്തപുരത്തെത്തിച്ച മൃതദേഹം പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങി.തുടർന്ന് ഉമ്മൻചാണ്ടിയുടെ ജീവിതത്തോട് ഏറെ അടുത്ത് നിൽക്കുന്ന തിരുവനന്തപുരത്തിന്റെ നഗരവീഥികളിലൂടെ വിലാപയാത്ര നീങ്ങിയപ്പോൾ വികാര നിർഭരമായ മുദ്രാവാക്യങ്ങളുമായി ആൾക്കൂട്ടം അനുഗമിച്ചു. സോളാർ കേസ് ഉണ്ടായതിന് ശേഷമാണ് ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനിലയിൽ ബുദ്ധിമുട്ടുകൾ ഉണ്ടായി തുടങ്ങിയത്. എന്നും ജനങ്ങൾക്കിടയിൽ ജീവിച്ച ഉമ്മൻ ചാണ്ടിയെ സോളാർ ആരോപണം വല്ലാതെ ഉലച്ചു കളഞ്ഞു. രോഗത്തിൻെ ആവിർഭാവവും ഇതേ സമയത്ത് തന്നെയായിരുന്നു.എന്നാൽ അതൊന്നും കാര്യമാക്കാതെയാണ് ഉമ്മൻ ചാണ്ടി ജീവിച്ചത്.തിരുവനന്തപുരത്തെ ഡോ.ജോൺ പണിക്കരാണ് രോഗത്തെ കുറിച്ച് ആദ്യം സംശയം പ്രകടിപ്പിച്ചത്.എന്നാൽ പിന്നീട് രോഗം ദൃശ്യമായതയില്ല. അങ്ങനെ രോഗം ഒളിച്ചുകളിക്കുമ്പോഴും ഉമ്മൻ ചാണ്ടി പരിഭ്രമം കാണിച്ചതേയില്ല. തന്നെ രോഗത്തിന് കീഴ്പ്പെടുത്താൻ കഴിയില്ലെന്ന ഉറപ്പ് ഉമ്മൻ ചാണ്ടിക്കുണ്ടായിരുന്നു.
എന്നാൽ ചികിത്സിച്ചേ തീരൂ എന്ന ഡോക്ടർമാരുടെ വാശിക്ക് മുന്നിൽ ഉമ്മൻ ചാണ്ടി ഒടുവിൽ തോറ്റു കൊടുത്തു. ചികിത്സ തുടരുമ്പോഴും ഉമ്മൻ ചാണ്ടി വെറുതെയിരുന്നില്ല. അപ്പോഴും അദ്ദേഹത്തെ അലട്ടിയത് തനിക്കെതിരെ ഉയർന്ന ആരോപണവും സി പി എം അതിന് കുട പിടിച്ചതുമാണ്. 2016ൽ ഇടതുപക്ഷ സർക്കാർ അധികാരമേൽക്കുന്നതിന് മുമ്പ് തന്നെ സോളാർ നായികയെ സി പി എം വിലക്കെടുത്തിരുന്നു. ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത ഉമ്മൻ ചാണ്ടിക്ക് ഇത് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. രോഗം തൻെറ മേൽ പിടിമുറുക്കുമ്പോൾ ഉമ്മൻ ചാണ്ടി തൻെറ വീട്ടുകാർക്ക് നൽകിയ നിർദ്ദേശമായിരുന്നു തനിക്കെന്തെങ്കിലും സംഭവിച്ചാൽ സർക്കാർ നൽകുന്ന അന്തിമോപചാരം വേണ്ട എന്ന് പറയണം എന്നായിരുന്നു. സോളാർ പ്രതി ഉന്നയിച്ച ആരോപണങ്ങൾ കേട്ട് കേരളം ഒന്നടങ്കം ചോദ്യം ചെയ്തു. എന്നാൽ ഉമ്മൻ ചാണ്ടിയെ പോലെയൊരാൾക്കെതിരെ ലൈംഗികാപവാദം ഉന്നയിക്കപ്പെട്ടപ്പോൾ അതിന് കൈയടിക്കുകയായിരുന്നു സിപിഎം നേത്യത്വംവേണമെങ്കിൽ ടി.പി.ചന്ദ്രശേഖരൻ കേസിൽ സി പി എമ്മിൻ്റെ ഉന്നത നേതാക്കളെ ഉമ്മൻ ചാണ്ടിക്ക് ജയിലിൽ അടയ്ക്കാമായിരുന്നു. എന്നാൽ അദ്ദേഹം അത് ചെയ്തില്ല. താൻ തുടങ്ങി വച്ച കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങിൽ ഉമ്മൻ ചാണ്ടിയെ വിളിച്ചില്ല. പിന്നീട് ജനകീയ യാത്ര നടത്തി അദ്ദേഹം മെട്രോയിൽ ആലുവ വരെ സഞ്ചരിച്ചു.സോളാർ സമരവും ബാർ സമരവും നടത്തി ഇടതു മുന്നണി അദ്ദേഹത്തെ മുൾമുനയിൽ നിർത്തിയിട്ടും ഉമ്മൻ ചാണ്ടി ഇടതു പക്ഷത്തോട് പരിഭവിച്ചില്ല. ആരോടും പരിഭവിക്കുന്ന ശീലം ഉമ്മൻ ചാണ്ടിക്കില്ല. തനിക്ക് ഒപ്പം ഉണ്ട് കേരളം എന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു. ഇത്തരം ഒരു ആത്മവിശ്വാസത്തിലാണ് അദ്ദേഹം അന്ത്യയാത്ര നടത്തുന്നത്. എന്നാൽ വേദന ഉമ്മൻ ചാണ്ടി മനസിൽ തന്നെ സൂക്ഷിച്ചു.സോളാർ പ്രതി ഉയർത്തിയ ആരോപണങ്ങൾക്ക് ഇടതു മുന്നണി പിന്തുണ പ്രഖ്യാപിച്ചത് ഉമ്മൻ ചാണ്ടി പ്രതീക്ഷിച്ചതിനും അപ്പുറമായിരുന്നു. തന്നെ ഇങ്ങനെയൊക്കെ മാത്രമേ ഇടതു മുന്നണിക്ക് താറടിക്കാൻ കഴിയുകയുള്ളുവെന്ന് ഉമ്മൻ ചാണ്ടി വിശ്വസിച്ചു. അപ്പോഴും അദ്ദേഹത്തിൻ്റെ മനസിൽ വേദന നിറഞ്ഞു. തൻെറ രാഷ്ട്രീയ വനവാസമാണ് ഇടതുപക്ഷത്തിൻ്റെ ലക്ഷ്യമെന്ന് ഉമ്മൻ ചാണ്ടിക്ക് അറിയാമായിരുന്നു. അതിന് താൻ തയ്യാറായാൽ കോൺഗ്രസ് രാഷ്ട്രീയം അവസാനിക്കുമെന്ന് ഉമ്മൻ ചാണ്ടിക്ക് അറിയാമായിരുന്നു. കോൺഗ്രസ് നേതാക്കളിൽ ചിലരെങ്കിലും ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ അസ്തമനം ആഗ്രഹിച്ചിരുന്നു എന്നാൽ അവർക്ക് മുന്നിലും തോൽക്കാൻ ഉമ്മൻ ചാണ്ടി തയ്യാറായില്ല. കോൺഗ്രസെന്നാൽ ഉമ്മൻ ചാണ്ടിയാണ്. അദ്ദേഹത്തിൻ്റെ ജനകീയതയാണ് കോൺഗ്രസിൻ്റെ ശക്തി.സോളാർ സമരം തോറ്റപ്പോൾ ബാർ സമരം കൊണ്ട് കേരളത്തെ ഇടതുമുന്നണി നിറച്ചു. കെ എം മാണി കുറ്റക്കാരനല്ലെന്ന ഉമ്മൻ ചാണ്ടി ഉറച്ചു വിശ്വസിച്ചു.ആരോപണത്തിൻ്റെ അടിസ്ഥാനത്തിൽ ആഭ്യന്തര മന്ത്രിയായിരുന്ന ചെന്നിത്തല മാണിക്കെതിരെ ക്യുക് വെരിഫിക്കേഷൻ പ്രഖ്യാപിച്ചത് ഉമ്മൻ ചാണ്ടി അറിഞ്ഞില്ല. അക്കാലത്ത് ചെന്നിത്തലയുടെ ഓഫീസും ഉമ്മൻ ചാണ്ടിയും ഓഫീസും തമ്മിൽ ആശയ വിനിമയം കുറവായിരുന്നു.ചെന്നിത്തല മറ്റൊരു മുഖ്യമന്ത്രിയെ പോലെയാണ് പ്രവർത്തിച്ചത്. എൻ എസ് എസിൻ്റെ ആവശ്യപ്രകാരമാണ് ചെന്നിത്തലയെ അദ്ദേഹം മന്ത്രിയാക്കിയത്. എന്നാൽ പിന്നീട് നായർ സർവീസ് സൊസൈറ്റിയുമായി ചെന്നിത്തല തെറ്റി. ബാർക്കോഴ കേസിൽ കെ.എം.മാണി രാജിവയ്ക്കേണ്ടതില്ലെന്ന തീരുമാനമാണ് ഉമ്മൻ ചാണ്ടി സ്വീകരിച്ചത്.എന്നാൽ കോൺഗ്രസിലെ അദ്ദേഹത്തിൻെറ സഹപ്രവർത്തകരിൽ പലരും ഈ നിലപാട് എതിർത്തു. എന്നിട്ടും പാമോയിൽ കേസിൽ തനിക്ക് വിജിലൻസ് കോടതി വിധി എതിരായപ്പോൾ രാജി വയ്ക്കാത്തതിനെ കുറിച്ചാണ് ഉമ്മൻ ചാണ്ടി പറഞ്ഞുകൊണ്ടിരുന്നത്. എ ഗ്രൂപ്പിൽ നിന്നു ഇതിനെതിരെ ഒരഭിപ്രായവും ഉയരരുതെന്ന വാശി ഉമ്മൻ ചാണ്ടിക്കുണ്ടായിരുന്നു. കെ.എം.മാണിയുടെ ബജറ്റ് അവതരണം ഇല്ലാതാക്കാൻ ഇടതുമുന്നണി നടത്തിയ ഉപരോധത്തെ തന്നോടുള്ള വെല്ലുവിളിയായാണ് മുഖ്യമന്ത്രി കണ്ടത്.കെ.എം.മാണിക്കെതിരെ ഉയർന്ന ഒരു ആരോപണവും ഉമ്മൻ ചാണ്ടി വിശ്വസിച്ചില്ല. തൻ്റെ സർക്കാരിന് എതിരായ സമരങ്ങളെ പക്ഷേ ഉമ്മൻ ചാണ്ടി തോക്കു കൊണ്ട് നേരിട്ടില്ല. സർക്കാരിൻ്റെ ആചാരവെടി വേണ്ടെന്ന ഉമ്മൻ ചാണ്ടിയുടെ തീരുമാനത്തിൽ നിന്ന് അദ്ദേഹം പിണറായി സർക്കാരിനാൽ അനുഭവിച്ച തീവ്ര വേദന വ്യക്തമാണ്. മുഖ്യമന്ത്രി പിണറായിയുടെ നേതൃത്വത്തിൽ ഇതിൽ മാറ്റം വരുത്താൻ ശ്രമം നടത്തിയെങ്കിലും അദ്ദേഹത്തിൻ്റെ കുടുംബം അതിൽ ഒരു മാറ്റവും വരുത്തിയില്ല. അതിനാണ് കേരളം സല്യൂട്ട് അടിക്കുന്നത്. മറിച്ചായിരുന്നു ചാണ്ടി ഉമ്മൻ്റെ തീരുമാനമെങ്കിൽ കേരളം അതിനൊപ്പം നിൽക്കില്ലായിരുന്നു. ആചാരവെടി വേണ്ടെന്ന തീരുമാനം സമൂഹ മാധ്യമത്തിൽ വലിയ ചർച്ചയായത് സി പി എമ്മിന് വലിയ ക്ഷീണമായി. സഖാക്കൾ സമൂഹമാധ്യമങ്ങളിൽ കൂട്ട നിലവിളി തുടങ്ങി.ആചാരവെടിക്ക് എന്ത് ഔന്നത്യം എന്നാണ് ഇപ്പോൾ സഖാക്കൾ ചോദിക്കുന്നത്. അത് നാടൻ പാട്ടുകാർക്ക് വരെ നൽകുന്നതാണത്രേ! ആചാരവെടിക്ക് ഇതേയുള്ളു വിലയെങ്കിൽ പിന്നെന്തിനാണ് പിണറായി ചീഫ് സെക്രട്ടറിയെ ചർച്ചക്ക് അയച്ചത് ? ഏതായാലും ഈ ചോദ്യത്തിന് മറുപടി പറയാനുളള ധൈര്യം ഇപ്പോൾ സഖാക്കൾക്കില്ല.കാരണം ഉമ്മൻ ചാണ്ടിക്ക് പിന്നാലെ പായുന്ന ജനങ്ങളെ കണ്ട് അവർ ഹൃദയസ്തംഭനം വന്ന് കിടപ്പിലാണ്.https://www.facebook.com/Malayalivartha


























