ബിജെപിയെ നേരിടാൻ കോൺഗ്രസിന്റെ നേതൃത്വത്തിൽ ‘ഇന്ത്യൻ നാഷണൽ ഡെമോക്രാറ്റിക്ക് ഇൻക്ലൂസിവ് അലയൻസ്’...'ഇന്ത്യ' എന്ന് പേരിട്ടതിന്റെ പേരിൽ കേസെടുത്ത് ഡല്‍ഹി പോലീസ്....ഇന്ത്യ ബി ജെ പി ക്ക് കനത്ത തിരിച്ചടിയോ...?

2024 ലോകസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ കോൺഗ്രസിന്റെ നേതൃത്വത്തിൽ ‘ഇന്ത്യൻ നാഷണൽ ഡെമോക്രാറ്റിക്ക് ഇൻക്ലൂസിവ് അലയൻസ്’ എന്ന പേരിൽ പ്രതിപക്ഷ ഐക്യം രൂപീകരിച്ചതിന് പിന്നാലെ തമ്മിലടി. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രൂപീകരിച്ച വിശാല പ്രതിപക്ഷ സഖ്യത്തിന് 'ഇന്ത്യ' എന്ന് പേരിട്ടതിന്റെ പേരിൽ കേസെടുത്ത് ഡല്‍ഹി പോലീസ്. സഖ്യത്തില്‍ ഉള്‍പ്പെട്ട 26 പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരേയാണ് കേസെടുത്തത്. ഇന്ത്യ എന്ന പദം അനുചിതമായും അന്യായമായ സ്വാധീനത്തിനായും ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി ഡോ. അവിനിഷ് മിശ്ര എന്നയാള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.പ്രതിപക്ഷ മുന്നണിക്ക് ഇന്ത്യ എന്ന പേര് നല്‍കിയതിലൂടെ 26 പാര്‍ട്ടികള്‍ രാജ്യത്തിന്റെ പേര് ദുരുപയോഗപ്പെടുത്തിയെന്നും ഇന്ത്യ എന്ന പദം തിരഞ്ഞെടുപ്പില്‍ മറ്റൊരുവിധത്തിൽ ഉപയോഗിക്കുന്നത് ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുമെന്നും പരാതിയില്‍ പറയുന്നു.
ഇതിന് ഉത്തരവാദികളായ പാര്‍ട്ടികള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയിലെ ബരാഖംബ പോലീസ് സ്റ്റേഷനിലാണ് അവിനിഷ് മിശ്ര പരാതി നല്‍കിയത്.സംഭവത്തില്‍ എംബ്ലം ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ, എഎപി, ജെഡിയു, ആര്‍ജെഡി, ജെഎംഎം, എന്‍സിപി ശരദ് പവാര്‍ വിഭാഗം, എന്‍സി, പിഡിപി, സിപിഎം, സിപിഐ, ആര്‍എസ്പി, ശിവ സേന (യുബിടി),എസ്പി, ആര്‍എല്‍ഡി, അപ്ന ദള്‍, എംഡിഎംകെ തുടങ്ങി വിശാല പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമായ 26 പാര്‍ട്ടികള്‍ക്കെതിരേയാണ് കേസ്.രാജ്യം കണ്ട ഏറ്റവും വലിയ പ്രതിപക്ഷ മുന്നണിയായ ‘ഇന്ത്യ’ 2024ൽ ബി.ജെ.പിക്ക് എങ്ങനെയൊക്കെ ഭീഷണിയാകും? ബംഗളൂരുവിൽ 26 പ്രതിപക്ഷ പാർട്ടികളുടെ നേതൃയോഗവും, ബദലായി 39 പാർട്ടി നേതാക്കളെ പങ്കെടുപ്പിച്ച് ബി.ജെ.പി നടത്തിയ എൻ.ഡി.എ യോഗവും കഴിഞ്ഞതോടെ ദേശീയ രാഷ്ട്രീയത്തിൽ സജീവ ചർച്ച; കണക്കു കൂട്ടലുകൾ.26 കക്ഷികൾ ഐക്യദാഹത്തോടെ ഇനിയുള്ള ഒരു വർഷം ഉറച്ചനിലപാടുമായി മുന്നോട്ടുപോയാൽ ബി.ജെ.പി വിയർക്കും.
ബി.ജെ.പിക്കെതിരെ പൊതുസ്ഥാനാർഥി മണ്ഡലം തോറും ഉണ്ടായില്ലെങ്കിൽക്കൂടി ബി.ജെ.പിക്ക് മൂക്കുകയറിടാൻ ‘ഇന്ത്യ’ മുന്നണിക്ക് കെൽപുണ്ടെന്നാണ് വിലയിരുത്തലുകൾ. ‘ഇന്ത്യ’യിലെ പാർട്ടികൾക്കെല്ലാമായി 35.3 ശതമാനം വോട്ടും 144 സീറ്റുമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കിട്ടിയത്. എൻ.ഡി.എക്ക് 331 സീറ്റ് കിട്ടിയെങ്കിലും വോട്ടു ശതമാനം 39.8 ശതമാനം മാത്രം.സീറ്റു ധാരണയിൽ ഒത്തുപോകാൻ പ്രയാസമുള്ള അഞ്ചു പാർട്ടികളെങ്കിലും ‘ഇന്ത്യ’യിലുണ്ട്. കോൺഗ്രസ്-ആം ആദ്മി പാർട്ടി, തൃണമൂൽ കോൺഗ്രസ്-സി.പി.എം, സമാജ്വാദി പാർട്ടി-കോൺഗ്രസ് ബന്ധങ്ങൾ പ്രായോഗികതലത്തിൽ വിഷമകരമാണ്. എന്നാൽ, ദേശീയതലത്തിൽ രൂപപ്പെട്ട സൗഹൃദം പ്രയോജനപ്പെടുത്തി, ഇവരെ പരസ്പരം അനുനയിപ്പിക്കാൻ മറ്റു പാർട്ടികളുടെ നേതാക്കൾക്ക് സാധിക്കും.
https://www.facebook.com/Malayalivartha


























