വിനായകന് മമ്മൂട്ടി മറുപടി കൊടുത്തത് മൂന്ന് മണിക്കൂർ ഒ സിയെ കാത്തിരുന്ന്..! ക്ഷമയോടെ എല്ലാം കണ്ട് ദിലീപും സുരേഷ് ഗോപിയും..! വരുന്നവരെ വീട്ടുക്കാരനെപ്പോലെ സ്വീകരിച്ച് പിഷാരടി..!

ജനങ്ങൾക്കായി ജീവിച്ച് ജനമനസുകൾ കീഴടക്കിയ ജനനായകൻ ഉമ്മൻ ചാണ്ടിക്ക് വിടചൊല്ലാൻ തെരുവീഥികളിലേക്ക് ഒഴുകിയെത്തി കേരളം. ഉമ്മൻ ചാണ്ടിയെന്ന അതികായനെ അവസാനമായി ഒരു നോക്കുകാണാൻ വിലാപയാത്രയ്ക്കായി ഒരു രാവും ഒരു പകലും പിന്നിട്ടിട്ടും ജനങ്ങൾ കാത്തുനിന്നതോടെ എംസി റോഡ് അക്ഷരാർഥത്തിൽ ജനസാഗരമായി. ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഒരു ദിനം പിന്നിടുമ്പോൾ സമാനതകളില്ലാത്ത ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. 28 മണിക്കൂറോളം പിന്നിട്ടാണ് വിലാപയാത്ര തിരുനക്കരയിലേക്ക് എത്തിച്ചേരുന്നത്.
പതിനായിരങ്ങളുടെ കണ്ണീർ പെയ്ത്തിനിടയിൽ ഉമ്മൻ ചാണ്ടി എന്ന ജനനായകൻ ശാന്തമായി ഉറങ്ങുന്നു, ഇനി ഒരിക്കലും തിരിച്ചു വരാത്ത വഴികളിൽ കൂടിയുള്ള അവസാന യാത്ര മുന്നോട്ടുപോകുകയാണ്. വിലാപയാത്രയിൽ വഴിയോരങ്ങളിൽ മുദ്രാവാക്യം വിളിച്ച് കണ്ഠമിടറി രാത്രി ഉടനീളം ഉറക്കമിളച്ച് കാത്തിരുന്നു ജനം, തങ്ങളുടെ പ്രിയനേതാവിനെ ഒരു നോക്ക് കാണാനെത്തിയിരുന്നു.
പുലർച്ചെ അഞ്ചരയോടെയാണ് വിലാപയാത്ര കോട്ടയം ജില്ലയിൽ പ്രവേശിച്ചത്. പൊതുദർശനത്തിനായി തിരുനക്കരയിൽ വൻജനാവലിയാണ് എത്തിയിരിക്കുന്നത്. ഉമ്മൻ ചാണ്ടിക്ക് യാത്രാമൊഴിയേകാൻ സിനിമാതാരങ്ങളായ മമ്മൂട്ടിയും സുരേഷ് ഗോപിയും ദിലീപും കോട്ടയം തിരുനക്കരയിലെത്തി. ഭൗതികശരീരം തിരുനക്കരയിൽ എത്തുന്നതിനു മുൻപുതന്നെ, രാവിലെ ഒൻപതുമണിയോടെ താരങ്ങൾ പ്രിയ നേതാവിന് അന്തിമോപചാരം അർപ്പിക്കാനെത്തി ജനക്കൂട്ടത്തിനൊപ്പം കാത്തിരിക്കുകയാണ്. നടൻ രമേഷ് പിഷാരടിയും തിരുനക്കരയിലെത്തിയിട്ടുണ്ട്.
നടൻ പിഷാരടിക്കും നിർമ്മാതാവ് ആന്റോ ജോസഫിനുമൊപ്പമാണ് മമ്മൂട്ടി എത്തിയത്. ഭരണകർത്താവിന്റെ മാനുഷിക മുഖവും ഭാവവുമുള്ള നേതാക്കന്മാരിലെ അവസാന കണ്ണിയാണ് ഉമ്മൻ ചാണ്ടിയെന്ന് സുരേഷ് ഗോപി അനുസ്മരിച്ചു. നമുക്ക് അനുകരിക്കാനാവുന്ന വ്യക്തിയാണ്. ഒരു യുഗം അവസാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇവരെക്കൂടാതെ, കോൺഗ്രസ് നേതാക്കളും എംപിമാരും എംഎൽഎമാരും മുതിർന്ന സിപിഎം നേതാക്കളായ എം.എ. ബേബി, ഇ.പി. ജയരാജൻ, സുരേഷ് കുറുപ്പ് തുടങ്ങിയവരും തിരുനക്കരയിലെ ജനസഞ്ചയത്തിന്റെ ഭാഗമായിട്ടുണ്ട് ഉമ്മൻ ചാണ്ടിയുടെ സംസ്‌കാരചടങ്ങിൽ പങ്കെടുക്കാനായി കൊച്ചിയിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കോട്ടയത്തേക്ക് തിരിച്ചു.
തിരുനക്കരയിലെ പൊതുദർശനത്തിന് ശേഷമാണ് പുതുപ്പള്ളിയിലേക്ക് കൊണ്ടുപോവുക. സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ കൊച്ചിയിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കോട്ടയത്തേക്ക് തിരിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കൾ അദ്ദേഹത്തിനൊപ്പമുണ്ട്.
https://www.facebook.com/Malayalivartha


























